ജനങ്ങൾക്ക് ഇടയിൽ പ്രിയമേറി ബെംഗളൂരു – മൈസൂരു ഈ ബസ്

ബെംഗളൂരു: കുറഞ്ഞ നിരക്കിൽ കൂടുതൽ വേഗത്തിൽ ബംഗളുരുവിൽ നിന്ന് മൈസുരുവിൽ എത്താമെന്നതിനാൽ കർണാടകം ആർ.ടി.സി. ഇലക്ട്രിക്ക് ബസിനു പ്രിയം ഏറുന്നു. യാത്രക്കാരിൽ നിന്നുള്ള മികച്ച പ്രതികരണം കണക്കിലെടുത്ത് റൂട്ടിൽ 8 ബസുകൾ കൂടി ഉടൻ സർവീസ്‌നടത്തുമെന്ന് ആർ.ടി.സി. പ്രഖ്യാപിച്ചു.

കർണാടക ആർ.ടി.സി.യുടെ ആദ്യ ജില്ലാന്തര ഈ ബസ് സർവീസായ മൈസുരുവിലേക്കുള്ള ഇവി പവർ പ്ലസ് ജനുവരി 16 നാണ് സർവീസ് ആരംഭിച്ചത്. നിലവിൽ 2 .45 മണിക്കൂർ കൊണ്ട് മൈസുരുവിലെത്തും. റൂട്ടിൽ സർവീസ് നടത്തുന്ന ഐരാവത് മുല്റ്റി ആക്സിൽ, രാജഹംസ ബസുകളെക്കാൾ വേഗത്തിലെത്തും.

  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

ബെംഗളൂരു- മൈസൂരു ദേശിയ പാത പൂർണമായി തുറക്കുന്നതോടെ ഇ.വി പവർ പ്ലസിന്റെ യാത്രാസമയം 2 .15 മണിക്കൂറായി കുറയുമെന്നാണ് പ്രതീക്ഷ. 300 രൂപയാണ് നിരക്ക്. ബംഗളുരുവിൽ നിന്നും മൈസുരുവിലേക്കുള്ള അമ്പാരി ഡ്രീം ക്ലാസ് എ.സി ബസുകളിൽ 361 രൂപ വാങ്ങുന്ന സ്ഥാനത്താണ് ശബ്‌ദ രഹിതവും സുഗമവുമായ യാത്രയുമാണ് ഇ – ബസുകളെ പ്രിയങ്കരമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സോംബി ഡ്രഗ്' പരിഭ്രാന്തി; വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും നാല് ചീറ്റപ്പുലികൾ ബെംഗളൂരു ബന്നാർഘട്ട പാർക്കിലെത്തി
[masterslider id="10"]

Related posts

Click Here to Follow Us