തെരുവുനായയുടെ ആക്രമണത്തിൽ പെൺകുട്ടിയ്ക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: നഗരത്തിൽ വീണ്ടും തെരുവുനായയുടെ ആക്രമണം. എട്ടു വയസുകാരിയെയാണ് തെരുവ് നായ് ആക്രമിച്ചത്.

ബംഗളൂരു ലക്ഷ്മിദേവി നഗർ സ്വദേശിനിയായ നൂറിൻ ഫലക്കിനാണ് പരിക്കേറ്റത്.

ആക്രമണത്തിൽ കഴുത്തിലും മുഖത്തും ആഴത്തിലുള്ള മുറിവുകളേറ്റ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പിതാവിനും കടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഭക്ഷണത്തിന് ശേഷം പുറത്ത് നടക്കാനിറങ്ങിയ കുട്ടിയേയും പിതാവിനേയും തെരുവുനായ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. സമീപവാസികളും വഴിയാത്രക്കാരും എത്തിയാണ് നായ ഓടിച്ചത്. പിന്നീട് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

കുട്ടിയുടെ ചികിത്സ പൂർണമായും ഏറ്റെടുക്കുമെന്നും കുടുംബത്തിന് 10,000 രൂപ സഹായധനം നൽകുമെന്നും ബി.ബി.എം.പി.യുടെ മൃഗസംരക്ഷണവിഭാഗം അറിയിച്ചു. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ബി.ബി.എം.പി നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആരോപണം നിലവിൽ ശക്തമാണ്. ഹൈക്കോടതിയും നഗരസഭയ്‌ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ലക്ഷ്മിദേവി നഗർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്
[masterslider id="10"]

Related posts