പുതുവർഷാഘോഷങ്ങൾക്ക് നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

ബെംഗളൂരു: കോവിഡ് ഭീതി നിലനിൽക്കുന്ന  സാഹചര്യത്തിൽ പുതുവർഷാഘോഷങ്ങളുടെ നടത്തിപ്പിന് മാർഗനിർദ്ദേശങ്ങളുമായി കർണാടക സർക്കാർ.

റെസ്റ്റോറന്റുകളിലും ബാറുകളിലും പബ്ബുകളിലും നടക്കുന്ന ആഘോഷപരിപാടികൾക്ക് മാസ്‌ക് നിർബന്ധമാക്കി. പുതുവർഷാഘോഷപരിപാടികൾ പുലർച്ചെ ഒന്നിനുമുൻപ് അവസാനിപ്പിക്കണമെന്നും നിർദ്ദേശം ഉണ്ട്.

ഉന്നതതല യോഗത്തിന് ശേഷം സംസ്ഥാന ആരോഗ്യമന്ത്രി കെ. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. റവന്യൂ മന്ത്രി ആർ. അശോകയും യോഗത്തിൽ പങ്കെടുത്തു. സിനിമാ തീയേറ്ററുകളിലും സ്‌കൂളുകളിലും മാസ്‌ക് നിർബന്ധമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടവൽ ധരിച്ച് ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് വിദ്യാർത്ഥിനികൾ!
  യുവാക്കള്‍ ജയിച്ചു, ബൈക്ക് ടാക്സി തിരിച്ചെത്തുന്നു: നയരേഖ വരുന്നു; ഇത് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us