68 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ

തോൽപെട്ടി: എക്സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനക്കിടെ 68 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയിലായി.

കര്‍ണാടക ആര്‍.ടി.സി ബസിലെത്തിയ മലപ്പുറം സ്വദേശികളായ തിരൂര്‍ പുഴക്കയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ്, മലപ്പുറം തിരൂര്‍ അനന്താവൂര്‍ മാവുംകുന്നത്ത് വീട്ടില്‍ അബ്ദുല്‍ റൗഫ് എന്നിവരാണ് അറസ്റ്റിലായത്.

ക്രിസ്മമസ് പുതുവത്സര സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്സൈസ് രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും

ബുധനാഴ്ച പുലര്‍ച്ച 1.30നാണ് സംഭവം. എം.കെ. സുനില്‍, പി.ആര്‍. ജിനോഷ്, ജി. അനില്‍കുമാര്‍, ഷാജിമോന്‍, വി. രാജേഷ്, നിക്കോളാസ് ജോസ്, മാനുവല്‍ ജിംസണ്‍, എം.എസ്. ദിനീഷ്, കെ.എസ്. സനൂപ്, പി.ആര്‍. വിനോദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
[masterslider id="10"]

Related posts