ഹോട്ടൽ മുറിയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം വീട്ടു വളപ്പിലെ കിണറ്റിൽ

ബെംഗളൂരു: ബെംഗളൂരു സ്വദേശിയായ യുവാവിനെ മംഗളൂരു തൊക്കോട്ടെ കിണറ്റിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എ.എസ്.മഹാന്ദേഷ് എന്ന 36- കാരന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ തൊക്കോട്ടെ വീട്ടുകിണറ്റില്‍ നിന്ന് കണ്ടെടുത്തത്.

അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മരണകാരണം വ്യക്തമല്ലെന്നും ഉള്ളാള്‍ പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30ന് ബെംഗളൂരുവില്‍ നിന്ന് വന്ന മഹാന്ദേഷ് അന്ന് രാത്രിയാണ് തൊക്കോട്ടുള്ള ഹോട്ടലില്‍ മുറിയെടുത്തത്. അര്‍ധരാത്രിയോടെ ഇയാള്‍ മുറിയില്‍ നിന്ന് പുറത്തുപോയി. പിന്നീട് ഇയാള്‍ മടങ്ങി എത്തിയില്ല.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

അടുത്ത ദിവസം മുറി ഒഴിയേണ്ട സമയമായിട്ടും ഇയാളെ കാണാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ മുറി തുറന്നു നോക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലധികൃതര്‍ ഉള്ളാള്‍ പോലീസില്‍ പരാതി നല്‍കി. ഇതിനിടെ , മഹാന്ദേഷിന്റെ സഹോദരിയും ഇദ്ദേഹത്തെ കാണാനില്ലെന്ന് ബെംഗളൂരു പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ചയാണ് തൊക്കോട്ട് സ്വകാര്യ വ്യക്തിയുടെ വീട്ടുകിണറില്‍നിന്ന് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. സംഭവത്തില്‍ ഉള്ളാള്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts