നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിഞ്ഞു

ബെംഗളൂരു: യാത്രക്കാരുമായി സഞ്ചരിച്ച ബസ് ശിവമൊഗ്ഗയിലെ ശരാവതി നദിയില്‍ മുങ്ങി. നദി മുറിച്ചുകടക്കാന്‍ ജങ്കാര്‍ സര്‍വിസ് കാത്തുനില്‍ക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.

നദിയിലേക്കിറങ്ങിയ ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍, കൂടുതല്‍ അപകടമുണ്ടാവുന്നതിന് മുമ്പ് നാട്ടുകാരടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെത്തിച്ചു. അപകടത്തില്‍ ആളപായമില്ല. നദിയില്‍ മുങ്ങിക്കിടന്ന ബസ് പിന്നീട് എക്സ്കവേറ്റര്‍ ഉപയോഗിച്ച്‌ കരക്കെത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന്റെ കോമ്പൗണ്ട് തകർന്നു; സംഭവം മുഖ്യമന്ത്രി വീട്ടിലുളളപ്പോൾ
  കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts