കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം 

ബെംഗളൂരു: കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന എട്ടാമത് യുവജനോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. ബെംഗളൂരു ഇന്ദിരാനഗര്‍ 5th മെയിന്‍ , 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം കേരള സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷ് ഉത്ഘാടനം ചെയ്തു. കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി രാജഗോപാല്‍, കേരള സമാജം അസിസ്റ്റന്റ് സെക്രട്ടറി വിനേഷ് , കള്‍ചറല്‍ സെക്രട്ടറി വി എല്‍ ജൊസഫ് , വനിതാ വിഭാഗം കണ്‍വീനര്‍ ലൈല രാമചന്ദ്രന്‍ കള്‍ച്ചറല്‍ സെക്രട്ടറി വി എല്‍ ജോസഫ് ,കെ വി മനു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

സബ് ജൂനിയര്‍ വിഭാഗത്തിലെ നൃത്ത പരിപാടികള്‍ പ്രക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭൂതിയായി. കേരളത്തില്‍ നിന്നെത്തിയ മേയ്ക്കപ്പ് മാന്‍മാര്‍ക്ക് പരിപാടികള്‍ക്ക് കേരള തനിമയേകാന്‍ കഴിഞ്ഞു. നൂറിലധികം കലാകാരന്മാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

പദ്യം ചൊല്ലല്‍, ലളിതഗാനം , ശാസ്ത്രീയ സംഗീതം , നാടന്‍ പാട്ട്, മാപ്പിള പ്പാട്ട് , പ്രസംഗം (മലയാളം) , നാടോടി നൃത്തം , ഭരതനാട്യം , മോഹിനിയാട്ടം , കുച്ചുപ്പുടി ,ഓട്ടന്‍തുള്ളല്‍, മിമിക്രി , മോണോആക്റ്റ് , സംഘനൃത്തം , കൈകൊട്ടിക്കളി(തിരുവാതിര) , ഒപ്പന ,മാര്‍ഗംകളി , ദഫ് മുട്ട് എന്നീ 18 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. 5 മുതല്‍ 21 വയസുവരെ സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം.

  മാറ്റമില്ല, നിർബന്ധം തന്നെ! പഴയ വാഹന ഉടമകൾ ജാഗ്രതൈ; ഗതാഗത വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്

വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക് പരാമാവധി 5 ഇനങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തില്‍ കലാതിലകത്തെയും കലാപ്രതിഭയെയും തെരഞ്ഞെടുക്കും.

ഇന്ന് ഞായറാഴ്ച ജൂനിയര്‍, വിഭാഗങ്ങളിലെ നൃത്തമത്സരങ്ങളും സബ് ജൂനിയര്‍ വിഭാഗത്തിലെ നാടോടി നൃത്തവും സബ് ജൂനിയര്‍, ജൂനിയര്‍ ,സീനിയര്‍ വിഭാഗത്തിലെ വോക്കല്‍ മത്സരങ്ങളും നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യുദ്ധത്തിൽ തട്ടി മുട്ട വിപണിയിൽ വില 'പൊട്ടി'; നാടൻ മുട്ടയ്ക്കും കോഴിമുട്ടയ്ക്കും വൻ വിലക്കുറവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us