പിഴയടച്ചാല്‍ രശീത്‌ എസ്എംഎസ് ആയും ലഭിക്കും;എസ്എംഎസിനൊപ്പം ലഭിക്കുന്ന വെബ് ലിങ്ക് തുറന്നാൽ സി സി ടി വി ദൃശ്യവും കാണാം;പുതിയ പദ്ധതിയുമായി ബെംഗളൂരു ട്രാഫിക്‌ പോലിസ്.

ബെംഗളൂരു: ഗതാഗത നിയമലംഘനത്തിന് പിഴ രസീത് ഇനി മുതൽ എസ്എംഎസ് വഴി ലഭിക്കും. നിലവിൽ പേപ്പർ രസീത് നൽകുന്നതിന് പകരമാണ് പിഴ സംഖ്യയടക്കമുള്ള വിവരങ്ങൾ എസ്എംഎസായി നൽകുന്നത്. കഴിഞ്ഞ വർഷം മാത്രം 59 ലക്ഷം രസീതുകളാണ് വിവിധ കേസുകളിൽ പിഴത്തുക രേഖപ്പെടുത്തി വാഹന ഉടമകൾക്ക് നൽകിയത്.

  അമ്മയുടെയും സഹോദരന്റെയും കൺമുന്നിൽ നാല് വയസ്സുകാരിക്ക് ലോറിയിടിച്ച് ദാരുണമരണം

ഇത്രയും രസീതുകൾ പ്രിന്റ് ചെയ്യാനുള്ള തുക ലാഭിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവുംകൂടി ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കാരമെന്ന് ട്രാഫിക് അഡീഷനൽ കമ്മിഷണർ ആർ.ഹിതേന്ദ്ര പറഞ്ഞു. എസ്എംഎസിനൊപ്പം ലഭിക്കുന്ന വെബ് ലിങ്ക് തുറന്നാൽ നിയമലംഘനം നടത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു: സർവീസ് അടുത്തയാഴ്ച്ച മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us