പെൺകുട്ടിയ്ക്കൊപ്പം യാത്ര ചെയ്തു, നഗരമധ്യത്തിൽ സദാചാര ആക്രമണം

ബെംഗളൂരു: നഗരത്തില്‍ വീണ്ടും സദാചാര ആക്രമണം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്കും യുവാവിനുമെതിരെയാണ് നാട്ടുകാരുടെ സദാചാര ആക്രമണമുണ്ടായത്.

രണ്ട് മതത്തില്‍ പെട്ടവരാണെന്ന കാരണം പറഞ്ഞാണ് ഒരു സംഘം പേര്‍ ഇവരെ തടഞ്ഞു വച്ചത്. യുവാവിനെയാണ് ആദ്യം മര്‍ദ്ദിച്ചത്. വ്യത്യസ്ത മതത്തിൽ പെട്ട പെണ്‍കുട്ടിക്കൊപ്പം യാത്ര ചെയ്തത് എന്തിനെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇരുവരും സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെച്ച ശേഷമായിരുന്നു ആക്രമണം. ആദ്യം യുവാവിനെയും പിന്നീട് പെണ്‍കുട്ടിയെയും ആക്രമിച്ചു.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ദൊഡ്ഡബല്ലാപൂരയിലെ ടെറിന സ്ട്രീറ്റിലാണ് സംഭവം. പെണ്‍കുട്ടി ഇതര മതസ്ഥനായ യുവാവിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചതാണ് സദാചാര വാദികളെ ചൊടിപ്പിച്ചത്. ബൈക്ക് തടഞ്ഞ ഇസ്ലാംപൂര്‍ സ്വദേശികളായ ആക്രമി സംഘം ആദ്യം യുവതിയോട് മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. നല്‍കാതിരുന്നതോടെ ഭീഷണിയും പിന്നീട് മര്‍ദ്ദനവും നടത്തുകയായിരുന്നു. ഇവരെ തടഞ്ഞു നിര്‍ത്തി സംഘം ഉപദ്രവിക്കുന്നതിന്റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംഭവങ്ങളെല്ലാം അക്രമി സംഘത്തിലെ ചിലര്‍ തന്നെയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതും. പെണ്‍കുട്ടിയുടെ പരാതിയില്‍ ദൊഡ്ഡബല്ലാപൂര്‍ നഗര്‍ പോലീസ് കേസെടുത്തു. അക്രമി സംഘത്തിലെ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
[masterslider id="10"]

Related posts