ലഹരിമരുന്ന് കേസിൽ സീരിയൽ നടൻ അടക്കം 6 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: കോളജ് വിദ്യാർഥികൾക്കു ലഹരി മരുന്നുകൾ എത്തിച്ചുനൽകുന്ന സംഘത്തിന്റെ ഭാഗമായ സീരിയൽ നടൻ ഉൾപ്പെടെ 6 മലയാളികളെ 2 കേസുകളിലായി അറസ്റ്റ് ചെയ്തു.

സീരിയലുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന ഷിയാസ്, കൂട്ടാളികളായ ഷാഹിദ്, ജതിൻ എന്നിവരെ 12.5 ലക്ഷം രൂപയുടെ ലഹരിമരുന്ന് സഹിതമാണു പിടികൂടിയത്. 191 ഗ്രാം രാസലഹരി ഗുളികകളും 2.80 കിലോഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. രാസലഹരി ഗുളികകൾ ഉൾപ്പെടെ വിദ്യാർഥികൾക്ക് നൽകാനായി എത്തിച്ചതാണെന്നു പൊലീസ് പറഞ്ഞു.

  ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം

മറ്റൊരു കേസിൽ, ആന്ധ്രയിൽ നിന്ന് ബെംഗളൂരുവിലേക്കു ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആലപ്പുഴ സ്വദേശികളായ തനാഫ്, ജോർജ്, തലശ്ശേരി സ്വദേശി മുഹമ്മദ് മുസമ്മിൽ എന്നിവരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2.9 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിശാഖപട്ടണത്തു നിന്ന് കഞ്ചാവ് ബെംഗളൂരുവിലെത്തിച്ച് വിൽക്കുന്ന സംഘമാണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി വിട്ടുപിടിക്കാതെ ശിവാജിനഗർ; പാചകവാതക ക്ഷാമത്തെ വിറകടുപ്പിൽ നേരിട്ട് ഇഫ്താർ വിപണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബപ്രശ്നങ്ങളിലും തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും മറുപടിയുമായി വിജയ്
[masterslider id="10"]

Related posts

Click Here to Follow Us