മകളുടെ സഹപാഠിയെ അമ്മ വിഷം നൽകി കൊലപ്പെടുത്തി

ചെന്നൈ: മകളുടെ സഹപാഠിയെ അമ്മ വിഷം നൽകി കൊലപ്പെടുത്തി. തമിഴ്നാട്ടിലെ പുതുച്ചേരിയിലാണ് ഞെട്ടിക്കുന്ന സംഭവം.

ബാലമണികണ്ഠനാണ് മരിച്ചത്. തന്റെ മക്കളേക്കാൾ ബാലമണികണ്ഠൻ പഠനത്തിൽ മികവ് കാട്ടിയതിനാണ് അമ്മ ഈ പ്രവർത്തി ചെയ്തത്.

ബാലമണികണ്ഠൻ പഠിച്ചിരുന്ന ക്ലാസിലെ രണ്ടാം സ്ഥാനം കാരിയുടെ അമ്മ വിക്ടോറിയ സകയാണിയാ കേസിലെ പ്രതി. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു. കാരയ്ക്കൽ നെഹ്‌റു നഗരത്തിലെ സ്വകാര്യ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ബാലമണികണ്ഠൻ.

  ഇന്ദിരാന​ഗർ റെസ്റ്റോറന്റിലെ വൃത്തിയിൽ തൃപ്തനല്ല; മിന്നൽ പരിശോധനയിൽ മാനേജർമാരെ തൂക്കി ബെംഗളൂരു സംരംഭകൻ

ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ എത്തിയ കുട്ടി ചർദ്ദിക്കുകയും അവശനാവുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

വിഷം ഉള്ളിൽ ചെന്നതാണ്  മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണത്തിൽ സിസിടിവി പരിശോധന നടത്തിയപ്പോൾ ആണ് പ്രതിയെ പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us