ജൂനിയർ എൻടിആർ ബിജെപിയിലേക്ക് ? അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി

ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി തെലുങ്ക് സൂപ്പർതാരവും എൻടിആറിന്റെ മകനുമായ ജൂനിയർ എൻടിആറിനെ സന്ദർശിക്കാൻ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എത്തി .തെലങ്കാനയിലെ സന്ദർശനത്തിനിടെയാണ് ജൂനിയർ എൻടിആറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്.

തെലുങ്ക് സിനിമയുടെ രത്നമെന്നും വളരെ കഴിവുള്ള നടനെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ താരത്തെ വിശേഷിപ്പിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അമിത് ഷായെ കണ്ടുമുട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജൂനിയർ എൻ ടി ആർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇന്നലെ വൈകിട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കാൻ താരത്തെ ബിജെപി നേതാക്കൾ ക്ഷണിച്ചിരുന്നു. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts