മുനവ്വിർ ഫാറൂഖിയുടെ പരിപാടി രണ്ടാം തവണയും റദ്ദാക്കി

ബെംഗളൂരു: പ്രമുഖ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവിര്‍ ഫാറൂഖിയുടെ ബെംഗളൂരുവിലെ ലൈവ് സ്‌റ്റേജ് ഷോ ഭീഷണിയെത്തുടര്‍ന്ന് വീണ്ടും റദ്ദാക്കി.

ഇത് രണ്ടാം തവണയാണ് ഫാറൂഖിയുടെ നഗരത്തിലെ പരിപാടി റദ്ദ് ചെയ്യുന്നത്.

ശനിയാഴ്ച നടക്കേണ്ടിയിരുന്ന ‘ഡോംഗ്രി ടു നോ വെയര്‍’ എന്ന പേരിലുള്ള പരിപാടിയാണ് റദ്ദാക്കിയതെന്നും സംഘാടകര്‍ പരിപാടിക്കായി അനുമതി നേടിയിരുന്നില്ലെന്നും പോലീസ് ഡെപ്യൂട്ടി കമീഷണര്‍ പി കൃഷ്ണകാന്ത് പറഞ്ഞു.

  ബെംഗളൂരു കാപ്ജെമിനി ഡേ കെയർ ബാലപീഡന കേസിൽ മുഖ്യപ്രതിയടക്കം രണ്ട് ആയമാർ അറസ്റ്റിൽ

വെള്ളിയാഴ്ച രാത്രിയാണ് ഇക്കാര്യം അറിയിക്കുന്നത്. മുനവര്‍ ഫാറൂഖിക്കെതിരെ ‘ജയ് ശ്രീ റാം’ എന്ന പേരിലുള്ള ഹിന്ദുത്വ സംഘടന സിറ്റി പോലിസ് കമ്മീഷണര്‍ സി എച്ച്‌ പ്രതാപ് റെഡ്ഡിക്ക് പരാതി നല്‍കിയിരുന്നു. ഹിന്ദു വികാരങ്ങളെ ഫാറൂഖി ഇകഴ്ത്തിയെന്നും രാമനെയും സീതയെയും പറ്റി മോശം പരാമര്‍ശം നടത്തിയെന്നുമാണ് സംഘടനയുടെ ആരോപണം. കഴിഞ്ഞ നവംബറിലും ബംഗളൂരുവില്‍ ഇതേ സാഹചര്യത്തില്‍ മുനവര്‍ ഫാറൂഖിയുടെ പരിപാടി റദ്ദാക്കിയിരുന്നു. അന്ന് താന്‍ സ്റ്റാന്‍ഡപ് കോമഡി അവതരിപ്പിക്കുന്നത് അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
[masterslider id="10"]

Related posts