നൂപുർ ശർമയ്ക്ക് ആശ്വാസം; കേസുകൾ ഒരുമിച്ചു പരിഗണിക്കും

ന്യൂഡൽഹി: പ്രവാചക വിരുദ്ധ പരാമർശത്തിന്‍റെ പേരിൽ മുൻ ബിജെപി വക്താവ് നൂപുർ ശർമയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങൾ സമർപ്പിച്ച എല്ലാ കേസുകളും ഒരുമിച്ചു പരിഗണിക്കാൻ സുപ്രീം കോടതി സർക്കാരിന് അനുമതി നൽകി. കേസുകൾ ഒരുമിച്ച് കേൾക്കണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നൂപുരിനെതിരായ എല്ലാ കേസുകളും ഡൽഹി പൊലീസിന് കൈമാറാൻ സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് ഹർജി പരിഗണിച്ചപ്പോൾ നൂപുർ ശർമയ്ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. രാജ്യത്തുണ്ടായ അക്രമങ്ങളുടെ ഏക ഉത്തരവാദിത്തം നൂപുറിനാണെന്ന് അന്നു കോടതി വിമർശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രക്ഷാപ്രവർത്തകർക്കും രക്ഷയില്ലാതെ പോയ നിമിഷങ്ങൾ; മെഡിക്കൽ കോളേജ് കത്തിയെരിയുമ്പോൾ സംഭവിച്ചത്!!!
  പാകിസ്ഥാൻ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി കൊടുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us