കോഴിക്കോട് മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സി.പി.എം

കോഴിക്കോട്: ബാലഗോകുലം മാതൃസംഗമത്തിൽ പങ്കെടുത്ത് ഉത്തരേന്ത്യയെ പ്രകീർത്തിച്ച് വിവാദത്തിലായ കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ സി.പി.എം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയതോടെയാണ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും തിരുവനന്തപുരത്തുണ്ട്. ഇതിനൊപ്പമാണ് നേതൃത്വവുമായുള്ള കൂടിക്കാഴ്ച എന്ന നിലയ്ക്ക് മേയറേയും വിളിപ്പിച്ചത്. ഉത്തരേന്ത്യയിലെ ശിശുപരിപാലനമാണ് ഏറ്റവും മികച്ചതെന്ന് ബീന ഫിലിപ്പ് ബാലഗോകുലം മാതൃസംഗമത്തിൽ പങ്കെടുത്ത് പറഞ്ഞു. ഇത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. പാര്‍ട്ടി തന്നോട് ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കര്‍ശനമായി പറഞ്ഞില്ലെന്ന് പറഞ്ഞ് ന്യായീകരിച്ചെങ്കിലും മേയറെ പരസ്യമായി തള്ളി നേതൃത്വമെത്തുകയായിരുന്നു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

മേയറെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നടക്കമുള്ള ആവശ്യം സി.പി.എം സൈബറിടങ്ങളിലടക്കം ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള കടുത്ത നടപടിയിലേക്ക് പാര്‍ട്ടി പോകില്ലെന്നാണ് അറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബോബി ചെമ്മണ്ണൂറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ തീർപ്പ്; അറിയാൻ വായിക്കാം
[masterslider id="10"]

Related posts