ദമ്പതികളെ കാണാനില്ല, പരാതിയുമായി ബന്ധുക്കൾ 

ബെംഗളൂരു: ദമ്പതികളെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. രണ്ടര വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ ദമ്പതികളെ പെട്ടന്ന് ഒരു നാൾ ഒരു സൂചനയും ഇല്ലാതെ കാണാതായതായി പരാതി.

സംഭവത്തിൽ പടുബിദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ വാങ്ങാൻ ഉഡുപ്പിയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് നന്ദികൂർ-ആഡ്‌വെയിലെ വീട്ടിൽ നിന്ന് ഇറങ്ങിയ റിയാസ് (28), ഷിഫ ഷെയ്ഖ് (25) എന്നിവരെ ഓഗസ്റ്റ് ഒന്ന് മുതൽ അന്ന് കാണാതാവുന്നത്.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

മണിപ്പാലിലെ മൊബൈൽ ഫോൺ കടയിൽ ജോലിക്കാരനായിരുന്നു റിയാസ്. ശിഫയുടെ മാതാപിതാക്കൾ വിവാഹത്തിന് മുമ്പ് മരിച്ചിരുന്നു. ബിഎഎംഎസ് അവസാന വർഷ വിദ്യാർത്ഥിയായിരുന്ന ഷിഫ മാതാപിതാക്കളുടെ മരണത്തോടെ പഠനം മതിയാക്കി റിയാസിനെ വിവാഹം കഴിക്കുകയായിരുന്നു. അടുത്തിടെ ദമ്പതികൾ ശിവമോഗയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അവിടെവെച്ച് രണ്ടര വയസുള്ള ഇവരുടെ കുഞ്ഞും മരിച്ചിരുന്നു.

റിയാസിന്റെ മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്നും ഷിഫ മൊബൈൽ ഫോൺ കൊണ്ടുപോയിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts