പാലസ് ഓണ്‍ വീല്‍സ് തിരിച്ചുവരുന്നു; ടിക്കറ്റ് വില 10 ലക്ഷം

രാജസ്ഥാന്‍: യാത്രയും ആഡംബരവും ട്രെയിനുകളും ഇഷ്ടപ്പെടുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യയിലെ ഏറ്റവും ആഢംബര ടൂറിസ്റ്റ് ട്രെയിനായ പാലസ് ഓൺ വീൽസ് വീണ്ടും ട്രാക്കിൽ തിരിച്ചെത്തി. രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ ചെയർമാൻ ധർമേന്ദ്ര റാത്തോഡ് ഇക്കാര്യം സ്ഥിരീകരിച്ചു. യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ട്രെയിനായ പാലസ് ഓണ്‍ വീല്‍സ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ തിരികെ കൊണ്ടുവരാനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് റാത്തോഡ് പറഞ്ഞു.

  ഗൾഫിൽ മൂന്ന് ചരക്ക് കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർദ്ധനവ്

പാലസ് ഓണ്‍ വീല്‍സ് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് അഭിമാനകരമായ പദ്ധതിയാണെന്നും സംസ്ഥാന സർക്കാരും ടൂറിസം വകുപ്പും അത് തിരികെ കൊണ്ടുവരാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ഓഫ് ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം (എഫ്എച്ച്ടി) രാജസ്ഥാൻ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു റാത്തോഡിന്‍റെ പ്രതികരണം.

കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2020 മാർച്ച് മുതൽ പാലസ് ഓൺ വീൽസിന്‍റെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ (ആർടിഡിസി) ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ചാണ് ട്രെയിൻ സർവീസ് നടത്തിയത്. 1982 മുതൽ ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ച് രാജസ്ഥാൻ ടൂറിസം വകുപ്പ് ആർടിഡിസി പാലസ് ഓൺ വീൽസ് സർവീസ് നടത്തുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീണ്ടും ബുള്ളറ്റ് ട്രെയിൻ വിപ്ലവം: ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പുതിയ അതിവേഗ പാതകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോയും ഇന്ധന സർചാർജ് ഏർപ്പെടുത്തി; വർധിപ്പിച്ച നിരക്കുകൾ അറിയാം
[masterslider id="10"]

Related posts

Click Here to Follow Us