2022 ലെ സൂപ്പർ മൂൺ നാളെ ദൃശ്യമാവും

ഡൽഹി : 2022 ലെ ഏറ്റവും വലിയ സൂപ്പർ മൂണിന് സാക്ഷിയാകാനൊരുങ്ങി ലോകം. ജൂലൈ 13 നാളെ സൂപ്പർ മൂൺ ദൃശ്യമാകും. ഇത്തവണ ദൃശ്യങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.

ചന്ദ്രന്റെ സഞ്ചാര പാത ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന അവസരത്തിലാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്. നാളെ രാവിലെ മുതൽ വെള്ളിയാഴ്ച രാവിലെ വരെ മൂന്ന് ദിവസത്തേക്ക് ചന്ദ്രൻ പൂർണ്ണമായി ദൃശ്യമാകും,യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ പ്രസ്താവനയിൽ പറയുന്നു.

  പക്കവട വാങ്ങാൻ ഭർത്താവ് പോയി; ബസ് സ്റ്റാൻഡിൽ നിന്ന് നവവധുവിനെ കാണാതായി

നാളെ രാവിലെ അഞ്ച് മണിക്കാണ് ഭൂമിക്ക ഏറ്റവും  അടുത്ത് ചന്ദ്രനെത്തുക. ഭൂമിയിൽ നിന്ന് 3,57,264 കിലോമീറ്റർ അകലെ മാത്രമാകും ഈ സമയത്ത് ചന്ദ്രൻ. വൈകുന്നേരത്തോടെ പൂർണ്ണചന്ദ്രൻ തെക്കുകിഴക്കൻ ചക്രവാളത്തിന് 5 ഡിഗ്രി മുകളിൽ ദൃശ്യമാകുമെന്നും നാസ അറിയിച്ചു.

നാളെ ദൃശ്യമാകുന്ന സൂപ്പർ മൂൺ ‘ബക്ക് മൂൺ’ എന്നാകും അറിയപ്പെടുകയെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറിയിപ്പ് വരുന്നത് വരെ മത്സരിക്കാന്‍ തയ്യാർ: ദീപ്തി മേരി വർഗീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിലും ഇന്ദിര കന്റീനിൽ പടയോട്ടം; ആദ്യദിനം 600 പ്രഭാത ഭക്ഷണവും 550 ഉച്ചഭക്ഷണത്തിന്റെയും പ്ലേറ്റുകൾ കാലി, വയറുകൾ ഫുൾ!
[masterslider id="10"]

Related posts

Click Here to Follow Us