അപകട സാധ്യതയുള്ള 620 ട്രാൻസ്ഫോമറുകൾ മാറ്റി സ്ഥാപിച്ച് ബെസ്കോം 

ബെംഗളൂരു: അപകടഭീഷണി തുടർന്ന് 620 ട്രാൻസ്ഫോമറുകൾ നടപ്പാതയിൽ നിന്ന് മാറ്റിസ്ഥാപിച്ചതായി ബെസ്കോം അറിയിച്ചു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് 862 ട്രാൻസ്ഫോമറുകൾ കൂടി ഇനി മാറ്റിസ്ഥാപിക്കും. 2,587 ട്രാൻസ്ഫോമറുകളാണ് ബിബിഎംപി പരിധിയിലുള്ളത്. സ്ഥലം ലഭിക്കുന്നതിനനുസരിച്ച് കൂടുതൽ ട്രാൻസ്ഫോമറുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അലോക് ആരാധ്യ, ജസ്റ്റിസ് ജെ.എം.കഹാസി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുൻപാകെ കോം എംഡി രാജേന്ദ്ര ചോളൻ അറിയിച്ചു. 

  പിണറായി ഏറ്റവും കാപട്യം ഉള്ള നേതാവ്: വി ഡി സതീശൻ

എയർഫോഴ്‌സ് വിങ് കമാൻഡർ ജി.ബി.അത്രി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് നടപടി. നടപ്പാതകൾക്ക് സമീപമുള്ള ട്രാൻസ്ഫോമറുകൾ നീക്കുന്നതിൽ വീഴ്ച വരുത്തിയതിന് ബെസ്കോം എംഡിക്ക് നേരത്തെ ഹൈക്കോടതി സമൻസ് അയച്ചിരുന്നു. അപകടം വിതയ്ക്കുന്ന ട്രാൻസ്ഫോമറുകൾ നീക്കുന്നത് സംബന്ധിച്ച് കർമപദ്ധതി സമർപ്പിക്കാൻ 2021 ഡിസംബർ 23ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ ട്രാൻസ്ഫോമർ മാറ്റിസ്ഥാപിക്കുന്നതിന് കരാറുകാർ കൂടുതൽ തുക ആവശ്യപ്പെട്ടതോടെ പ്രവൃത്തികൾ ഇടക്കാലത്ത് നിർത്തിവയ്ക്കുകയായിരുന്നു. മാർച്ചിൽ കെങ്കേരി –ഉള്ളാൽ റോഡിൽ ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചിരുന്നു. ട്രാൻസ്ഫോമിലെ ഓയിൽ ചോർച്ചയാണ് അന്ന് അപകടം ഉണ്ടാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് തീർന്നു, അടുക്കള പൂട്ടി; ന​ഗരത്തിൽ വീണ്ടും 'വർക്ക് ഫ്രം ഹോം'?
[masterslider id="10"]

Related posts

Click Here to Follow Us