ഗ്രാമത്തിൽ കടുവ ആക്രമണം; രണ്ട് പേർ ആശുപത്രിയിൽ

ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് കീഴിലുള്ള ഗോപാലസ്വാമി ബേട്ട ഫോറസ്റ്റ് റേഞ്ചിൽ നിന്ന് പുറത്തേക്കിറങ്ങിയ കടുവ ചാമരാജനഗർ ജില്ലയിലെ ഗുണ്ട്ലുപേട്ട് താലൂക്കിലെ ഗോപാലപുര ഗ്രാമത്തിൽ ശനിയാഴ്ച രണ്ട് ഗ്രാമീണരെ ആക്രമിച്ചു. ഇവരെ നിസാര പരിക്കേുകളോടെ മൈസൂരിലെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് കർഷകനായ സിദ്ധപ്പയുടെ കൃഷിയിടത്തിൽ പശുവിനെ കടുവ കൊന്നത്. വാർത്ത പരന്നതോടെ ഗ്രാമവാസികൾ സ്ഥലത്തെത്തി കടുവ യെ ഓടിക്കാൻ ശ്രമിച്ചു. എന്നാൽ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപെടുന്നതിനിടെ പരിഭ്രാന്തനായ കടുവ ഗവിയപ്പയെ (60) ആക്രമിക്കുകയും അദേഹത്തിന്റെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തു.l

  പോസ്റ്റ് ഓഫീസിലെത്തിയ ലഘുഭക്ഷണപ്പെട്ടിയിൽ മൂന്ന് കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവ് കണ്ടെത്തി!

നാട്ടുകാർ ഇയാളെ ജീപ്പിൽ ഗുണ്ട്ലുപേട്ട് സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ഗ്രാമത്തിലെ വാഴത്തോട്ടത്തിൽ കടുവ ഒളിക്കാൻ ശ്രമിച്ചതോടെ ഗോപാലുപ്രയിലെയും സമീപ ഗ്രാമങ്ങളിലെയും ഗ്രാമവാസികൾ വൻതോതിൽ സ്ഥലത്ത് തടിച്ചുകൂടി. വനംവകുപ്പ് ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ച് ഗ്രാമവാസികൾ കടുവയുടെ അടുത്ത് ചെന്ന് വീണ്ടും കാട്ടിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് മറ്റോരാൾക്ക് കൂടി പരിക്കേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിശ്രമകാലം ഇനി സുരക്ഷിതം; മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,000 രൂപയിലേറെ വരുമാനം ഉറപ്പാക്കാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!
[masterslider id="10"]

Related posts