വഴിനീളെ ബാനറും ഫ്ലക്‌സും; നടപടി തുടങ്ങി കോര്‍പറേഷന്‍

ബെംഗളുരു: വിലക്ക് ലംഘിച്ച് വഴിയോരത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും ബാനറുകളും ഫ്‌ലെക്‌സുകളും വീണ്ടും സജീവമായതോടെ നടപടിയെടുത്ത് കോര്‍പറേഷന്‍. യാത്രക്കാരുടെ കാഴ്ചമറച്ച് സ്ഥാപിച്ച ബാനറുകള്‍ അഴിച്ചുമാറ്റുന്ന ജോലികള്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ ആരംഭിച്ചു.

ഇന്നലെ ബെംഗളൂരു നോര്‍ത്ത് സിറ്റി കോര്‍പറേഷനിലെ വിവിധയിടങ്ങളില്‍ നിന്നായി 473 അനധികൃത ബാനറുകളും ഫ്‌ലെക്‌സുകളും നീക്കി കൊഡിഗെഹള്ളിയിലാണ് ഏറ്റവും കൂടു തല്‍ ഫ്‌ലെക്‌സുകള്‍ (280) നീക്കിയത്. ടി. ദാസറഹള്ളി (54), തനിസന്ദ (45), ജക്കൂര്‍ (38), അട്ടൂര്‍ (35), യെലഹങ്ക സാറ്റലൈറ്റ് ടൗണ് (21) എന്നിങ്ങനെയാണ് ഫ്‌ലെക്‌സുകള്‍ നീക്കിയത്.

  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ

വരും ദിവസങ്ങളിലും ഒഴിപ്പിക്കല്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. അനുമതിയില്ലാതെ ബാനറുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പും കോര്‍പറേഷന്‍ നല്‍ കി. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) മറ്റു കോര്‍പറേഷനുകളിലും ഫ്ലക്‌സുകള്‍ നീക്കുന്ന ജോലികള്‍ ആരംഭിക്കും.

നഗരത്തിലെ മിക്കയിടങ്ങളിലും നടപ്പാതകളിലെ വൈദ്യുതി തൂണുകളിലും മറ്റും കൂറ്റന്‍ ഫ്‌ലെക്‌സുകള്‍ കാണാം. ഒട്ടേറെ തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ആഘോഷങ്ങ ളോ മറ്റു പരിപാടികളോ വരുമ്പോള്‍ വീണ്ടും ഇവ നിറയും. വിവിധ കമ്പനികളുടെ പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡിലേ ക്ക് തളളിനില്‍ക്കുംവിധം വാഹന യാത്രക്കാരുടെ കാഴ്ച മുടക്കി സ്ഥാപിച്ചിട്ടുള്ള ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ അപകടങ്ങള്‍ക്കും വഴിയൊരു ക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts