ഐടി കമ്പനികള്‍ക്ക് ഉള്‍പ്പടെ വാടകയ്ക്ക് എടുക്കാം ബിഎംടിസി ഇ- ബസ്; വിശദാംശങ്ങൾ

ബെംഗളൂരു: പൊതുഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഐടി കമ്പനികള്‍ക്ക് ഉള്‍പ്പടെ ഇ- ബസുകള്‍ വാടകയ്ക്ക് നല്‍കാന്‍ ബിഎംടിസി.

മെട്രോ ഫീഡര്‍ സര്‍വ്വീസുകള്‍ക്കും ബസുകള്‍ വിട്ട് നല്‍കാന്‍ നേരത്തെ ഡീസല്‍ ബസുകള്‍ മാത്രമാണ് വാടകയ്ക്ക് നല്‍കിയിരുന്നത്. പരിസിഥിതി സൗഹാര്‍ദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ- ബസുകള്‍ കൂടി അനുവദിക്കുന്നത്.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെയുളള ഐടി കമ്പനികള്‍ ബിഎംടിസി ബസുകള്‍ കോണ്‍ട്രാക്ട് കാര്യേജ് വ്യവസ്ഥയില്‍ ജീവനക്കാരെ കൊണ്ടുവരുന്നതിന് ഉപയോഗിക്കുന്നുണ്ട്.

സ്വകാര്യ കോണ്‍ട്രോക്ട് കാര്യേജ് സര്‍വ്വീസുകളെ അപേക്ഷിച്ച് ബിഎംടിസിക്ക് നിരക്ക് കുറവാണ്. മോശം ബസുകള്‍ ഉപയോഗിക്കുന്നതായുളള പരാതികള്‍ കൂടിയതോടെ ചില കമ്പനികള്‍ ബിഎംടിസിയുമായുളള കരാറില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു.

നിലവിലോടുന്ന ഇ- ബസുകളെല്ലാം 3 വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുളളതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
[masterslider id="10"]

Related posts