മെട്രോ യെല്ലോ ലൈൻ ട്രെയിൻ സർവീസുകളിൽ തടസ്സം

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ ട്രെയിനുകളുടെ ഗതാഗതത്തിൽ തടസ്സം നേരിട്ടു . യെല്ലോ ലൈനിൽ ഓടുന്ന ട്രെയിനിലെ സാങ്കേതിക തകരാർ കാരണം ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലുള്ള ഗതാഗതത്തിലാണ് തടസ്സം ഉണ്ടായത്.

ഓരോ 25 മിനിറ്റിലുമാണ് നിലവിൽ യെല്ലോ ലൈനിൽ ട്രെയിനുകൾ ഓടുന്നത്. സാധാരണയായി, എല്ലാ ദിവസവും ഓരോ 19 മിനിറ്റിലും ഒരു മെട്രോ ട്രെയിൻ ഓടിയിരുന്നു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലുള്ള മഞ്ഞ ലൈനിൽ ആകെ 4 ട്രെയിനുകൾ ആണ് ഓടുന്നത്. ഇതിൽ ഒരു ട്രെയിനിലെ സാങ്കേതിക തകരാർ കാരണം ഇപ്പോൾ 3 മെട്രോ ട്രെയിനുകൾ മാത്രമേ ഓടുന്നുള്ളൂവെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഉദ്യോഗസ്ഥർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും 5,000 രൂപയുടെ ലോൺ പ്രശ്നം; ബെംഗളൂരുവിൽ സ്കൂൾ കാലം തൊട്ടുള്ള സൗഹൃദം ചോരക്കളിയിൽ അവസാനിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts