എയ്‌റോ ഇന്ത്യ വ്യോമാഭ്യാസം; സംസ്ഥാനത്ത് വിമാനം, ഹെലികോപ്റ്റർ നിർമാണം പ്രോത്സാഹിപ്പിക്കണം-ഡി.കെ. ശിവകുമാർ

ബെംഗളൂരു : കർണാടകത്തിൽ വ്യോമസേനയ്ക്ക് ആവശ്യമായ വിമാനങ്ങളുടെയും ഹെലികോപ്ടറുകളുടെയും നിർമാണം പ്രോത്സാഹിപ്പിക്കണമെന്നും നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് ഇൻസെന്റീവ് നൽകണമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടു. എയ്‌റോ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ എയ്‌റോ സ്പെയ്‌സ് രംഗത്ത് കർണാടകം നിർണായക പങ്കു വഹിക്കുന്നുണ്ട്. രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങൾക്കുള്ള വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും 67 ശതമാനം സംഭാവന ചെയ്യുന്നത് കർണാടകമാണ്.

  ബെംഗളൂരുവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ദയനീയാവസ്ഥയിൽ; ആൾപ്പാർപ്പില്ലാത്ത ഇടങ്ങളും വെളിച്ചമില്ലായ്മയും യാത്രികരെ ഭീതിയിലാഴ്ത്തുന്നു

കൂടാതെ എയ്‌റോ സ്പെയ്‌സുമായി ബന്ധപ്പെട്ട കയറ്റുമതിയുടെ 65 ശതമാനവും കർണാടകത്തിൽ നിന്നാണെന്നും ശിവകുമാർ പറഞ്ഞു.

രാജ്യത്ത് വിമാനങ്ങളുടെ സർവീസ്, അറ്റകുറ്റപ്പണി എന്നിവയ്ക്ക് മികച്ച സൗകര്യമുണ്ടെങ്കിലും നിർമാണത്തിന് മെച്ചപ്പെട്ട സൗകര്യമില്ല.

നാമിന്ന് ഉപയോഗിക്കുന്ന പല വിമാനങ്ങളും വിദേശത്ത്നിന്ന് വാങ്ങിയവയാണ്.

അതിനാൽ കൂടുതൽ നിർമാണ സൗകര്യങ്ങൾ രാജ്യത്ത് ആരംഭിക്കണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts