മെട്രോനിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി; വിശദാംശങ്ങൾ

ബെംഗളൂരു : നമ്മ മെട്രോനിരക്ക് ഉയർത്തുന്നത് സംബന്ധിച്ചുള്ള പൊതുജനാഭിപ്രായം അറിയിക്കുന്നതിനുള്ള സമയപരിധി ഈ മാസം 28 വരെ നീട്ടിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) അറിയിച്ചു.

നിരക്ക് നിശ്ചയിക്കുന്നതിനായി നിയോഗിച്ച കമ്മിറ്റിയെ ആണ് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കേണ്ടത്. ഇ-മെയിലായോ വാട്സാപ്പ് വഴിയോ തപാൽ വഴിയോ അഭിപ്രായങ്ങൾ അറിയിക്കാം.

വിലാസം: ദ ചെയർപേഴ്സൺ, ഫെയർ ഫിക്സേഷൻ കമ്മിറ്റി ഓഫ് ബി.എം.ആർ.സി.എൽ., തേഡ് ഫ്ളോർ, സി. ബ്ലോക്ക്, ബി.എം.ടി.സി. കോംപ്ലെക്സ്, കെ.എച്ച്. റോഡ്, ശാന്തിനഗർ, ബെംഗളൂരു-560027. വാട്സാപ്പ് നമ്പർ: 9448291173.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

എട്ടുവർഷത്തിന് ശേഷമാണ് നമ്മ മെട്രോ ടിക്കറ്റ് നിരക്ക് ഉയർത്താനൊരുങ്ങുന്നത്. അടുത്തിടെ രൂപവത്കരിച്ച നിരക്ക് നിശ്ചയ കമ്മിറ്റിയുടെ നിർദേശം സർക്കാർ അംഗീകരിച്ചേക്കുമൊണ് സൂചന.

മദ്രാസ് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ആർ. തരണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുക.

90 ദിവസമാണ് സമയം അനുവദിച്ചത്. പതിനഞ്ചുമുതൽ 25 ശതമാനംവരെ നിരക്കുവർധനയ്ക്കു സാധ്യതയുണ്ട്.

നിരക്ക് വർധിപ്പിക്കാനുള്ള നീക്കത്തിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് എതിർപ്പുയരുന്നുണ്ട്. എട്ടുവർഷംമുമ്പാണ് മെട്രോയിൽ അവസാനം നിരക്ക് വർധിപ്പിച്ചത്.

  സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോഴും ലഭിക്കുന്നത് 21% കുറവ് മഴ

നിലവിൽ 73 കിലോമീറ്റർ മെട്രോ ശൃംഘലയിലെ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 60 രൂപയുമാണ്. സ്മാർട്ട് കാർഡ് ഉപഭോക്താക്കൾക്ക് 5 ശതമാനം കിഴിവ് ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts