വിവാഹം നടക്കുന്നില്ല; പദയാത്ര നടത്താനൊരുങ്ങി കർഷക യുവാക്കൾ 

ബെംഗളൂരു : സംസ്ഥാനത്തെ കർഷകഗ്രാമങ്ങളിലെ യുവാക്കൾക്ക് വധുവിനെ കിട്ടാതെ വിവാഹം നീണ്ടുപോകുന്ന പ്രശ്നം വീണ്ടുമുയരുന്നു.

കർഷകകുടുംബങ്ങളിലേക്ക് പെൺമക്കളെ വിവാഹംചെയ്തയക്കാൻ രക്ഷിതാക്കൾ മടിക്കുന്നതാണ് കാരണം.

വിഷയം പൊതുജനശ്രദ്ധയിൽ കൊണ്ടുവരാനായി മൈസൂരുവിൽ യുവാക്കൾ പദയാത്ര നടത്താനൊരുങ്ങുകയാണ്.

മൈസൂരുവിൽ നിന്ന് ആദി ചുഞ്ചനഗിരി മഠത്തിലേക്കാണ് യാത്ര. കർണാടക രാജ്യ വൊക്കലിഗ വികാസ വേദികെ സംഘടിപ്പിക്കുന്ന പദയാത്ര ഡിസംബർ എട്ടുമുതൽ പത്തുവരെ നടത്താനാണ് തീരുമാനം.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

ബോധവത്കരണമാണ് യാത്രയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു.

കാർഷികഗ്രാമങ്ങൾ ഏറെയുള്ള മൈസൂരു, മണ്ഡ്യ, ചാമരാജനഗർ ജില്ലകളിലാണ് കർഷകകുടുംബങ്ങളിലെ യുവാക്കളുടെ വിവാഹം നീണ്ടുപോകുന്നത്‌.

കഴിഞ്ഞ ഫെബ്രുവരിയിൽ അവിവാഹിതരായ കർഷകയുവാക്കൾ ചാമരാജനഗറിലെ എം.എം. ഹിൽസിലേക്ക് പദയാത്ര നടത്തിയതോടെയാണ് പ്രശ്നം ജനശ്രദ്ധയിലെത്തിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts