വീല്‍ ഡിസ്ക് ഉൾപ്പെടെ കാറുകളുടെ ടയർ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ 

ബെംഗളുരു: അലോയ് വീല്‍ ഡിസ്ക് സഹിതം കാറുകളുടെ ടയര്‍ മോഷ്ടിച്ചിരുന്ന സംഘം പോലീസിന്‍റെ പിടിയിൽ.

രണ്ടര ലക്ഷം രൂപ വില മതിക്കുന്ന 12 ടയറുകളും തൊണ്ടു മുതലായി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഡ്രൈവറായ സിദ്ദിഖ് (24), മെക്കാനിക്ക് ഷാറുഖ് ഖാൻ (25), വെല്‍ഡര്‍ സഖ്‌ലെയിൻ മുഷ്താക്കും (24) ആണ് അറസ്റ്റിലായത്.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

ടയറുകള്‍ കൂടാതെ മോഷ്ടിച്ച ഒരു ഇരുചക്ര വാഹനവും മോഷണത്തിന് ഉപയോഗിച്ചിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.

വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ നാല് വീലുകളും മോഷ്ടിക്കപ്പെട്ടതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് സംഘത്തെ കുടുക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു: പിന്നാലെ ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി: രാമലിംഗ റെഡ്ഡി രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts