വാളയാർ: തമിഴ്നാട് വീണ്ടും കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന തുടങ്ങി. വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ-പാസ് പരിശോധനയാണ് നടത്തുന്നത്. ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധനയാണ് തുടങ്ങിയത്. വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ-പാസ് എടുക്കണമെന്ന് കഴിഞ്ഞ മാസമാണ് കോയമ്ബത്തൂര്‍ കളക്ടര്‍ വ്യക്തമാക്കിയത്. 72 മണിക്കൂര്‍ മുൻപ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഉത്തരവ് പുനപരിശോധിക്കണമെന്ന് പാലക്കാട് കളക്ടര്‍ കോയമ്ബത്തൂര്‍ കളക്ടറോട് ആവശ്യപെട്ടിരുന്നു.
Read MoreMonth: April 2021
കോവിഡ് 19 വാക്‌സിനോ മരുന്നുകൾക്കോ സംസ്ഥാനത്ത് ക്ഷാമമില്ല; കർണാടക ആരോഗ്യമന്ത്രി കെ സുധാകർ.
ബെംഗളൂരു: “കോവിഡ് 19 മരുന്നിനോ വാക്സിനുകൾക്കോ കർണാടകയിൽ ക്ഷാമമില്ലെന്ന് ഞാൻ ആവർത്തിക്കുന്നു. ഭാഗ്യവശാൽ, റെമെഡിസിവിർ നിർമ്മിക്കുന്ന മൂന്ന് കമ്പനികളും കർണാടകയിലാണ്, അവർ മരുന്ന് കൃത്യമായി എത്തിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്, ” എന്നും സുധാകർ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ സ്വന്തം സ്റ്റോക്കിന് മാത്രമല്ല സ്വകാര്യ ആശുപത്രികൾക്കും കൂടെയുള്ള മരുന്ന് കൂടി വാങ്ങുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈ ലോക്ക്ഡൗൺ ചെയ്യാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സാങ്കേതിക ഉപദേശക സമിതിയോടൊപ്പം ഒരു സർവ്വകക്ഷി യോഗംവിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ 18 ന് യോഗം ചേരും.…
Read Moreസൗജന്യ കോവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പ് ക്യാമ്പ് നടത്തി.
ബെംഗളൂരു :പാളയം സെൻറ് അൽഫോൻസാ ഫോറോനാ ദേവാലയത്തിൽ പിതൃവേദിയും, ബിബിഎം പി യുമായി സഹകരിച്ചു സൗജന്യ കോവിഡ് പ്രതിരോധകുത്തി വെയ്പ് ക്യാമ്പ് നടത്തി. രാവിലെ 9 മണി മുതൽ 5 മണി വരെ ആയിരുന്നു ക്യാമ്പ്, കോവിഡ് വാക്സിനേഷൻ ആവശ്യമുള്ള 45 വയസ്സിനു മുകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വികാരി ഫാദർ റോയ് വട്ടക്കുന്നലിന്റെ അധ്യക്ഷതയിൽ കോർപറേറ്റർ രാജശേഖർ ഉൽഘാടനം നിർവഹിച്ചു. പിതൃവേദി പ്രസിഡന്റ് ജിംസൺ ജോസഫ്, ഷാജൻ കെ ജോസഫ്, റോയ് പി. എ എന്നിവർ നേതൃത്വം നൽകി.
Read Moreഎസ്എസ്എൽസി പരീക്ഷ തീരുമാനം വരും ദിവസങ്ങളിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി:വിദ്യാഭ്യാസ മന്ത്രി.
ബെംഗളൂരു: എസ്എസ്എൽസി പരീക്ഷ റദ്ദാക്കണോ മാറ്റിവയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനമൊന്നും സംസ്ഥാനസർക്കാർ എടുത്തിട്ടില്ലെന്നും വരും ദിവസങ്ങളിൽ (കോവിഡ് രണ്ടാം തരംഗത്തിന്റെ ) സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം ഞങ്ങൾ ഉചിതമായ തീരുമാനം എടുക്കും എന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പരീക്ഷകൾ റദ്ദ് ചെയ്തത് പോലുള്ള തീരുമാനം ഒന്നും സംസ്ഥാന സർക്കാർ ഇത് വരെ എടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്ഇ യുടെ തീരുമാനത്തിന് സമാനമായി ഇന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങൾ ബോർഡ് പരീക്ഷ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്താവന. നേരത്തെ പുറത്തിറക്കിയ…
Read Moreനഗരത്തിലെ ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 5 ലക്ഷം കടന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.94%.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 11265 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.4346 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 9.94%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 4364 ആകെ ഡിസ്ചാര്‍ജ് : 996367 ഇന്നത്തെ കേസുകള്‍ : 11265 ആകെ ആക്റ്റീവ് കേസുകള്‍ : 85480 ഇന്ന് കോവിഡ് മരണം : 38 ആകെ കോവിഡ് മരണം : 13046 ആകെ പോസിറ്റീവ് കേസുകള്‍ : 1094912 ഇന്നത്തെ പരിശോധനകൾ :…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45%;കേരളത്തിൽ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19.
കേരളത്തിൽ ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക…
Read Moreനഗരത്തിൽ ഇന്ന് ഇടിയും മിന്നലോടും കൂടിയ മഴക്ക് സാധ്യത.
ബെംഗളൂരു: നഗരത്തിൽ അടക്കം സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് വൈകുന്നെരം മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ റിപ്പോട്ടിൽ പറഞ്ഞു. ബെംഗളൂരു നഗര ജില്ല, ബെംഗളൂരു ഗ്രാമ ജില്ല , ചാമരാജനഗര, മാണ്ഡ്യ, മൈസുരു, കൊഡഗു, ഹാസൻ, കോലാർ, ചിക്കമഗളൂർ, ഉത്തര കന്നഡ, ദക്ഷിണ കന്നഡ എന്നീ ജില്ലകളിൽ ചൊവ്വാഴ്ച വൈകുന്നേരം മഴ പെയ്യുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നെരം 4 മണിയോടെ പുറത്തുവിട്ട കാലാവസ്ഥ പ്രവചനം അനുസരിച്ച്, ഇടിയും മിന്നലോടും കൂടിയ മഴയും 30-40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മേല്പറഞ്ഞ ജില്ലകളിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Read More12-ാം ക്ലാസ് പരീക്ഷ മാറ്റി; 10-ാം ക്ലാസ് പരീക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി : സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി. സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. പത്താംക്ലാസ് പരീക്ഷ ഫലത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സിബിഎസ്‌ഇ ബോര്‍ഡ് തയ്യാറാക്കും. ഇന്റേണല്‍ അസെസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ നിശ്ചയിക്കും. കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇതിനായി ജൂണ്‍ ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വെളിപ്പെടുത്തി.
Read Moreകോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് പിഴ ഇനത്തിൽ പോലീസ് ഈടാക്കിയത് 83 ലക്ഷം രൂപ.
ബെംഗളൂരു: മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചവരിൽ നിന്ന് പിഴ ഇനത്തിൽ ബെംഗളൂരു പോലീസ് 83 ലക്ഷം രൂപ ഈടാക്കിയതായി ബെംഗളൂരു പോലീസ് പ്രസ്‌താവനയിൽ അറിയിച്ചു. കോവിഡ് നിയമങ്ങൾ ലംഘിച്ച 33,614 പേരിൽ നിന്ന് ഏപ്രിൽ മാസത്തിലെ ആദ്യ 11 ദിവസങ്ങളിലായി ബെംഗളൂരു സിറ്റി പോലീസ് പിഴയായി ഈടാക്കിയ തുകയാണ് ഇത്. മാസ്ക് ധരിക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തവർക്കും പിഴ ഈടാക്കിയതായി ബെംഗളൂരു പോലീസ് പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് 80,29,725 രൂപയും പൊതുസ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കാത്തതിന് 32,00,161 രൂപയുമാണ് പോലീസ് പിരിച്ചതെന്ന് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.…
Read Moreസമയ കൃത്യതയിൽ പുതിയ ചരിത്രമെഴുതി ദക്ഷിണ പശ്ചിമ റെയിൽവേ.
ബെംഗളൂരു : സ്പെഷ്യൽ തീവണ്ടികൾ കൃത്യ സമയത്ത് ഓടിച്ച് യാത്രക്കാരെ ഞെട്ടിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. 297 തീവണ്ടികളും കൃത്യമായി ഓടിയെത്തിയതോടെയാണ് ഈ നേട്ടത്തിലെത്തിയത്. ബെംഗളൂരു, ഹുബ്ബള്ളി, മൈസൂരു ഡിവിഷനുകൾക്ക് കീഴിലാണ് കൃത്യതയാർന്ന സർവ്വീസുകൾ നടത്തിയത്. 29 ഉൽസവകാല സ്പെഷൽ ട്രെയിനുകളും 44 മെമു, ഡെമു ട്രെയിനുകളുമാണ് സർവ്വീസ് നടത്തിയത്.
Read More