തിരുവനന്തപുരം: രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിശക്തമായതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ പ്രവാസികള്‍ക്കും അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. http://88t.8a2.myftpupload.com/archives/65229 പുറത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പൊലീസ് അറിയിച്ചു. ഇനി മുതൽ കേരളത്തിലേക്ക് യാത്ര ചെയ്യാൻ റവന്യു വകുപ്പിന്റെ കൊവിഡ് ജാഗ്രതാ പോര്‍ട്ടലായ https://covid19jagratha.kerala.nic.in സന്ദര്‍ശിച്ച് രജിസ്‌റ്റര്‍ ചെയ്യണം. വിമാന, റെയില്‍ മാര്‍ഗമല്ലാതെ റോഡ് മാര്‍ഗം വരുന്നവരും പുതുതായി രജിസ്‌റ്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ നമ്പർ നല്‍കി ഒടിപി വഴി വെരിഫൈ ചെയ്‌ത ശേഷം…
Read MoreMonth: April 2021
മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കും കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു: ജനതാദൾ (സെകുലർ) നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഈ വാർത്ത പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ ഐസോലേഷനിൽ പ്രവേശിക്കണമെന്നും എത്രയം വേഗം പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം ട്വീറ്റിൽ അറിയിച്ചു. I have tested positive for COVID-19. I request everyone who came in close contact with me over the last few days to isolate themselves and get tested. ನನ್ನ…
Read Moreഐ സി എസ് ഇ പരീക്ഷകൾ മാറ്റിവെച്ചു.
ന്യൂ ഡൽഹി: കോവിഡ് 19 രണ്ടാം തരംഗത്തിൽ രാജ്യത്ത് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് ഐ സി എസ് ഇ യുടെ പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. ഐ സി എസ് ഇ പരീക്ഷകൾ നടത്തുന്ന കൌൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് ആണ് പരീക്ഷകൾ മാറ്റിവെച്ചതായി അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനം കൂടി വരുന്നതിനാൽ സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും പരീക്ഷ നടത്തുന്നത് സംബന്ധിച്ച അന്തിമ വിവരങ്ങൾ ജൂൺ ആദ്യ വാരത്തോടെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
Read Moreകോവിഡ് പോസിറ്റീവ് രോഗികൾക്ക് ഇനി മുതൽ ഹാൻഡ് സീൽ: ബി.ബി.എം.പി
ബെംഗളൂരു: കഴിഞ്ഞ ഏതാനും ആഴ്ചകളായി ബെംഗളൂരുവിലുടനീളം പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാധീതമായ വർധനയുണ്ടായതിനെ തുടർന്ന് നഗരത്തിലെ കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഇന്ന് മുതൽ ഹാൻഡ് സീൽ നൽകുന്നതായിരിക്കും എന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അറിയിച്ചു. സോണൽ കമ്മീഷണർമാരുമായി വെള്ളിയാഴ്ച നടത്തിയ വെർച്വൽ മീറ്റിങ്ങിൽ സംസാരിക്കവെ ബി ബി എം പിചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത കോവിഡ് പോസിറ്റീവ് രോഗികൾക്ക് ഹാൻഡ് സീൽ നൽകുന്നതിനുള്ള പ്രവർത്തനങ്ങൽ ആരംഭിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. “എല്ലാ കോവിഡ് പോസിറ്റീവ് രോഗികൾക്കും ഹാൻഡ് സീൽ നൽകണം. രോഗികൾക്ക് ഹാൻഡ് സീൽ നൽകി അടയാളപ്പെടുത്തുന്നതിന് ഓരോ സോണിനും പെട്ടന്ന് മാഞ്ഞു പോകാത്ത …
Read Moreതമിഴ് സിനിമാ താരം വിവേക് അന്തരിച്ചു.
ചെന്നൈ : ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ഇന്ന് രാവിലെ 4:35 നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെയാണ് വിവേകിന് ഹൃദയാഘാതം സംഭവിച്ചത്. ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു താരം. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചത്. വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു. എന്നാല്‍ കോവിഡ് വാക്സിന് സ്വീകരിച്ചത് കൊണ്ടല്ല ഇത് സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്തു. തുടര്‍ന്ന് ഇസിഎംഒയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണം…
Read Moreകോവിഡ് രണ്ടാം തരംഗം; ഏപ്രിൽ ആദ്യ പകുതിയിൽ മാത്രം 1.12 ലക്ഷം കോവിഡ് കേസുകൾ.
ബെംഗളൂരു: ഏപ്രിൽ മാസത്തിലെ ആദ്യ 15 ദിവസങ്ങളിൽ മാത്രം സംസ്ഥാനത്ത് 1.12 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും 545 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് 19 രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കോവിഡ് 19 സംസ്ഥാനത്തെ മുമ്പത്തേക്കാൾ കഠിനമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. 2021 മാർച്ച് മാസത്തിൽ 45,753 പുതിയ കോവിഡ് കേസുകളും 210 കോവിഡ് മരണങ്ങളും മാത്രമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. 2021 ഏപ്രിൽ ആദ്യ പകുതിയിൽ തന്നെ കോവിഡ് കേസുകളും മരണസംഖ്യയും 2.5 മടങ്ങ് വർദ്ധിച്ചു. അതേസമയം, പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം മൂന്ന് മടങ്ങ്…
Read Moreകർണാടക കെ-സെറ്റ്; പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിച്ചു.
ബെംഗളൂരു: കർണാടക സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (കെസെറ്റ് 2021) പരീക്ഷ തീയതി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഈ വരുന്ന ഏപ്രിൽ 25 ന് കെ സെറ്റ് പരീക്ഷ നടത്തും എന്ന് മൈസൂർ സർവകലാശാല ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു. “ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ് മുൻപ് നിശ്ചയിച്ച തിയ്യതിയിൽ നിന്ന് പരീക്ഷ മാറ്റിവച്ചത്.പുതുക്കിയ തീയതി ഏപ്രിൽ 25 ആണ്. പരീക്ഷ വിജയകരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാരും ബന്ധപ്പെട്ട സർക്കാർ പ്രവർത്തകരും ജില്ലകളിലെമ്പാടുമുള്ള പൊലീസും സഹകരിക്കും”, എന്ന് കോർഡിനേറ്റിംഗ് ഓഫീസർ പ്രൊഫ. എച്ച്. രാജശേഖർ അറിയിച്ചു. കെസെറ്റ് 2021…
Read Moreനന്ദി ഹിൽസിൽ, ഇനി പാരാഗ്ലൈഡിങ്ങും.
ബെംഗളൂരു: സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമായ പാരാഗ്ലൈഡിംഗ് ഉടൻ തന്നെ ബെംഗളൂരുവിന്റെ ടൂറിസം പ്രവർത്തനത്തിന്റെ ഭാഗമാകും. ബാംഗ്ലൂർ ഏവിയേഷൻ ആൻഡ് സ്‌പോർട്‌സ് എന്റർപ്രൈസസ് (ബേസ്) എന്ന സ്വകാര്യ കമ്പനി നന്ദി ഹിൽസിൽ പാരാഗ്ലൈഡിംഗ് സെപ്റ്റംബർ മുതൽ ആരംഭിക്കുന്നതാണ്. സംസ്ഥാന ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റിൽ നിന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനിൽ നിന്നും ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ നിന്നുംആവശ്യമായ അനുമതി വാങ്ങിയ ശേഷം ബാംഗ്ലൂർ ഏവിയേഷൻ ആൻഡ് സ്‌പോർട്‌സ് എന്റർപ്രൈസസ് (ബേസ്) ഡിസംബർ അവസാനത്തോടെ നന്ദി ഹിൽസിലെ മൈതാനത്തിൽ ടെസ്റ്റ് തുടങ്ങിരുന്നു. കൂടുതൽ ധൈര്യവും…
Read Moreഓർത്തു വക്കുക ഈ നമ്പറുകൾ;കോവിഡ് രോഗവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ.
ബെംഗളൂരു: സംസ്ഥാനത്തും പ്രത്യേകിച്ച് നഗരത്തിലും കോവിഡിൻ്റെ രണ്ടാം തരംഗം വ്യാപകമാകുന്ന സാഹചര്യത്തിൽ കോവിഡ് ഹെൽപ്പ് ലൈൻ സംവിധാനം ഊർജ്ജിതമാക്കി ബി.ബി.എം.പി. പ്രതിരോധ മരുന്ന്, കോവിഡ് കെയർ സെൻററുകൾ, ആശുപത്രികളിലെ കിടക്ക ലഭ്യത എന്നിവക്കായി 1912 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കാം. 14410 എന്ന ആപ്തമിത്ര നമ്പറിലും സഹായങ്ങൾ ലഭ്യമാക്കും. ആംബുലൻസിനായി 108 ൽ വിളിക്കാം. 24 മണിക്കൂറും സേവനം ലഭിക്കുന്ന നമ്പറുകൾ 6 ലൈനുകളിൽ 12 ലൈനുകളായി ഉയർത്തിയതായി ബി.ബി.എം.പി.കമ്മീഷണർ അറിയിച്ചു. വായനക്കാർക്ക് ഉപകാരപ്രദമാകുന്ന വിവരങ്ങളും നമ്പറുകളും താഴെ.
Read Moreകോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8%;കേരളത്തിൽ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19.
കേരളത്തിൽ ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക…
Read More