ജീപ്പും ലോറിയും കൂട്ടിയിടിച്ചു;മലയാളി സഹോദരങ്ങൾ അടക്കം 3 പേർ മരിച്ചു;ഒരാൾക്ക് പരിക്ക്.

ബെംഗളൂരു : മംഗളൂരു – ബെംഗളൂരു ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ നെല്യാടി ഹള്ള പാലത്തിനടുത്ത് വച്ച് തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ നെല്യാടി ഗോളിത്തട്ടിൽ താമസിക്കുന്ന കോട്ടയം മണർക്കാട് വൈച്ചപ്പറമ്പിൽ കുടുബാംഗം വി.കെ മത്തായി – എൽ സി ദമ്പതികളുടെ മക്കളായ സൈറസ് (34), സാംസൺ (36), സുഹൃത്ത് മറങ്കളയിലെ സത്താർ എന്നിവർ മരിച്ചു.

  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു

കൂടെയുണ്ടായിരുന്ന ജനാർദ്ധനെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച അർദ്ധരാത്രി ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മരിച്ച സാംസൺ നെല്യാടിയിൽ ഡൈവറാണ് സൈറസ് ബെഹ്റൈനിൽ മൊബൈൽ കടയിൽ ജോലി ചെയ്യുകയായിരുന്നു, ഇരട്ടക്കുട്ടികൾ പിറന്നതിനാൽ അവരെ കാണാൻ അവധിയിൽ നാട്ടിലെത്തിയതായിരുന്നു സൈറസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts