ബെംഗളൂരു: നവരംഗ് തീയേറ്ററിന്റെ സമീപത്ത് വച്ച് ചുവ ന്ന ട്രാഫിക് സിഗ്നല്‍ മറികടന്ന കര്‍ണാടക ആര്‍ ടി സി ബസ് കാറുമായി കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു.ഒരു മൂന്ന് വയസായ കുട്ടി അടക്കം അഞ്ചു പേര്‍ക്ക് പരിക്ക് പറ്റി. ഇന്നലെ പുലര്‍ച്ച മൂന്നരയോടെ ആണ് അപകടം നടന്നത്.19 വയസ്സുകാരന്‍ രവി കിരണ്‍ ആണ് അപകടത്തില്‍ മരിച്ചത് ,ഇവര്‍ ലഗ്ഗരെയില്‍ ആണ് താമസികുന്നത്. ദൃത് സാക്ഷികള്‍ പറയുന്നത് പ്രകാരം ചുവപ്പ് സിഗ്നല്‍ കണ്ടിട്ടും ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ മുന്നോട്ട് എടുത്തതാണ് അപകടത്തിനു കാരണം.ഹവേരിയില്‍ നിന്നും…
Read MoreMonth: May 2019
ജാഗ്രത; ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഏറെയും ശ്രീരംഗപട്ടണയ്ക്കും മണ്ഡ്യയ്ക്കും ഇടയിൽ!!
ബെംഗളൂരു: ജാഗ്രത; ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ഏറെയും ശ്രീരംഗപട്ടണയ്ക്കും മണ്ഡ്യയ്ക്കും ഇടയിൽ. കഴിഞ്ഞ ദിവസം മണ്ഡ്യ ജില്ലയിലെ മദ്ദൂരിൽ നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിലിടിച്ചാണ് 4 കണ്ണൂർ സ്വദേശികൾ മരിച്ചത്. ഇങ്ങനെ നിരവധി അപകടങ്ങൾ ഇതേ റോഡിൽ (എൻഎച്ച് 275) നടന്നത് ഈയിടെ വാർത്തകളിൽ നിറഞ്ഞു നിന്നത് ഓർക്കുന്നുണ്ടാവുമല്ലോ. 135 കിലോമീറ്റർ ദൂരം വരുന്ന ഈ പാതയിൽ 10 സ്ഥിരം അപകടമേഖലകൾ ട്രാഫിക് പൊലീസ് കണ്ടെത്തിയതിനെ തുടർന്ന് ദേശീയപാത അതോറിറ്റി സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവ ശ്രദ്ധിച്ച് വാഹനമോടികകയാണെങ്കിൽ പല അപകടങ്ങളും നമുക്ക് ഒഴിവാക്കാം.…
Read Moreബിജെപി നേതാവ് അശോകയും കോൺഗ്രസ് വിമത എംഎൽഎമാരും എസ് എം കൃഷ്ണയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തി;കൂടെ സുമലതയും; പ്രധാന തീരുമാനങ്ങൾ എടുത്തതായി സൂചന.
ബെംഗളൂരു: സംസ്ഥാന ബി ജെ പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ആര്‍ അശോകയും കോണ്‍ഗ്രസ് വിമത എം എല്‍ എമാരായ രമേഷ് ജാര്‍ക്കിഹോളി,സുധാകര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി.കര്‍ണാടകയിലെ ഒരു നിര്‍ണായകമായ രാഷ്ട്രീയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇന്ന് ഉച്ചയോടെ മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും എല്ലാം ആയിരുന്ന സീനിയര്‍ നേതാവ് എസ് എം കൃഷ്ണയുടെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.മണ്ഡ്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം പി ശ്രീമതി സുമലത അംബരീഷും ഇവരുടെ കൂടെ ഉണ്ടായിരുന്നു. കൂടികാഴ്ചക്ക് ശേഷം പുറത്തിറങ്ങിയ ആര്‍ അശോകയെ വളഞ്ഞ മാധ്യമ പ്രവര്‍ത്തകരോട്…
Read Moreസ്വിങ് ബൗളിങ്ങിനെ നേരിടാനുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാരുടെ ദൗര്‍ബല്യം ഈ ലോകകപ്പിൽ വിനയാകുമോ!!?
ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ വൻ തോൽവി വലിയ ആശങ്കയിലേക്ക് നയിച്ചിരിക്കുകയാണ്. പരീക്ഷണാർത്ഥം നാലാംനമ്പറിൽ വരുത്തിയ മാറ്റമാണ് അമ്പേ പരാജയപ്പെട്ടത്. സ്വിങ് ബൗളിങ്ങിനെ നേരിടാനുള്ള ഇന്ത്യ ബാറ്റ്‌സ്മാന്മാരുടെ ദൗര്‍ബല്യം ഒരിക്കല്‍ക്കൂടി തുറന്നുകാട്ടുന്നതായി ന്യൂസിലന്‍ഡിനെതിരായ സന്നാഹമത്സരം. ഇംഗ്ലണ്ടിലെ സാഹചര്യത്തിനൊത്ത് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ കനത്ത തോല്‍വിയായിരിക്കും ഇന്ത്യയെ ലോകകപ്പില്‍ കാത്തിരിക്കുന്നത്. സന്നാഹമത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങിയത് കെഎല്‍ രാഹുല്‍ ആയിരുന്നു. ഓപ്പണര്‍മാരെ നഷ്ടപ്പെട്ട് സമ്മര്‍ദ്ദത്തിലായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല രാഹുലിനും വിരാട് കോലിക്കുമായിരുന്നു. എന്നാല്‍ 6 റണ്‍സ് മാത്രമെടുത്ത് രാഹുല്‍ പുറത്തായി. പിന്നാലെ വിരാട് കോലിയും പുറത്തായതോടെ ഇന്ത്യന്‍ വാലറ്റം…
Read Moreസംസ്ഥാനത്തെ പൊതുപ്രവേശനപ്പരീക്ഷയിൽ മലയാളിവിദ്യാർഥിക്ക് ഒന്നാം റാങ്ക്!!
ബെംഗളൂരു: സംസ്ഥാനത്തെ പൊതുപ്രവേശനപ്പരീക്ഷയിൽ മലയാളിവിദ്യാർഥിക്ക് ഒന്നാം റാങ്ക്!! എൻജിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശനപ്പരീക്ഷയിലാണ് റാങ്ക്. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ജെഫിൻ ബിജുവാണ് എൻജിനീയറിങ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയത്. ഫാർമസി വിഭാഗത്തിൽ രണ്ടാം റാങ്കും ജെഫിൻ ബിജുവിനാണ്. ജി.ഇ. ഹെൽത്ത്കെയർ ഉദ്യോഗസ്ഥൻ തൃപ്പൂണിത്തുറ കറുകപ്പള്ളിയിൽ ബിജു ജോസഫിന്റെയും മാള വടക്കൻ കുടുംബാംഗമായ ഡിംപിളിന്റെയും മകനാണ്. ബെംഗളൂരു മാറത്തഹള്ളി ശ്രീചൈതന്യ ടെക്‌നോ സ്കൂളിലെ വിദ്യാർഥിയാണ് ജെഫിൻ. പൊതുപ്രവേശനപ്പരീക്ഷയിൽ 180-ൽ 174 മാർക്കാണ് നേടിയത്. സി.ബി.എസ്.ഇ. 12-ാംതരം പരീക്ഷയിലും ജെഫിൻ ബിജു കർണാടകയിൽ ഒന്നാംറാങ്ക്…
Read Moreസ്മൃതി ഇറാനിയുടെ അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച പ്രാദേശിക ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു.
അമേഠി: സ്മൃതി ഇറാനിയുടെ അമേഠിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ച പ്രാദേശിക ബിജെപി നേതാവ് വെടിയേറ്റ് മരിച്ച നിലയിൽ. ബരോളിയ ഗ്രാമത്തിലെ മുൻ ഗ്രാമ തലവൻ കൂടിയായ സുരേന്ദ്ര സിംഗ് (50) ആണ് വെടിയേറ്റ് മരിച്ചത്. അമേഠിയിലെ ഗൗരിഗഞ്ജിൽ ശനിയാഴ്ച രാത്രി 11.30-ഓടെയായിരുന്നു സംഭവം. ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ അക്രമികൾ സുരേന്ദ്ര സിംഗിന്റെ വീടിന് മുന്നിലെത്തുകയും അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയുമായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ സുരേന്ദ്ര സിംഗിനെ ലഖ്നൗവിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എഎസ്പി…
Read Moreനഗരത്തിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയുവാവ് മരിച്ചു
ബെംഗളൂരു: നഗരത്തിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളിയുവാവ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ ചാലിയം സ്വദേശി മുഹമ്മദ് അബ്ദുൽ മജീദിന്റെയും ഖദീജയുടെയും മകൻ റോഷൻ അഹമ്മദ് (23) ആണ് മരിച്ചത്. കഴിഞ്ഞ മാർച്ച് 29-ന് അർധരാത്രിയാണ് അപകടം സംഭവിച്ചത്. ഗ്രാഫിക് ഡിസൈനറായിരുന്ന റോഷൻ ആർ.ടി. നഗറിലായിരുന്നു താമസം. ഫുട്ബോൾ താരംകൂടിയായ റോഷൻ കളികഴിഞ്ഞ് മാന്യത ടെക് പാർക്കിൽനിന്ന് ഹെബ്ബാൾ ഭാഗത്തേക്ക് ബൈക്കിൽപോവുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. റോഡിൽ തെറിച്ചുവീണ റോഷന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.
Read Moreസുമലതയുടെ വിജയത്തില്‍ “മണ്ഡ്യത”ജനതക്ക് നന്ദി പറഞ്ഞ്”ജോടെത്തുഗലു”ആയ ദര്‍ശനും യെഷും.
ബെംഗളൂരു : സുമലതയെ വിജയിപ്പിച്ചതിന് മണ്ഡ്യത ജനതക്ക് നന്ദി പറഞ്ഞ് കന്നടയിലെ സൂപ്പര്‍ താരങ്ങള്‍ ആയ ദര്‍ശനും യെഷും.അംബരീഷിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ രണ്ടു പേരും ആദ്യന്തം സുമലതയുടെ പ്രചാരണത്തില്‍ പങ്കാളികള്‍ ആയിരുന്നു. ഇത് മണ്ഡ്യിലെ ജനങ്ങളുടെ വിജയമാണ് എന്നും സുമലത ഒരിക്കലും നാട്ടുകാരെ നിരാശരാക്കില്ല എന്നും വേറെ വേറെ ഇറക്കിയ വീഡിയോയില്‍ അവര്‍ അറിയിച്ചു.തങ്ങള്‍ക്കെതിരെ അപകീര്‍ത്തിപരമായ പ്രസ്താവനകള്‍ നടത്തിയവര്‍ക്ക് ഉള്ള മറുപടി കൂടി ആണ് ഈ വിജയം എന്നും അവര്‍ പറഞ്ഞു. കന്നഡ സിനിമാ മേഖലയില്‍ വര്‍ഷങ്ങള്‍ ആയുള്ള അനുഭവവും സ്വാധീനവും ഉള്ള സിനിമാ നിര്‍മാതാവായ…
Read Moreഭാര്യയെ ഭയങ്കര സംശയം,ഡിറ്റക്ടീവുകളെ ഏര്‍പ്പാട് ചെയ്യുകയും വീടിന് ചുറ്റും 22 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുകയും മൊബൈലില്‍ സ്പൈ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തു;പിന്നീട് ഭര്‍ത്താവിന് സംഭവിച്ചത് എന്ത് ? ജയനഗറില്‍ നിന്ന് ഒരു”കദനകഥ”.
ബെംഗളൂരു: ഭാര്യയെ സംശയം തോന്നിതുടങ്ങിയതോടെ ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ വീട്ടില്‍ ഇരുപത്തി രണ്ടു സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ചു തീര്‍ന്നില്ല ഒരു ഡിറ്റക്ടീവ് ഏജന്‍സിയെയും ഏര്‍പ്പാട് ചെയ്തു.ജയനഗറില്‍ താമസിക്കുന്ന നാല്‍പ്പത് കാരന്‍ ആണ് ഇങ്ങനെ ചെയ്തത്. ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയ സ്മാര്‍ട്ട് ഫോണില്‍ സ്പൈ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു,ഇതുവഴി ഭാര്യ എവിടെയല്ലാം പോകുന്നുണ്ട് എന്ന് മനസ്സിലാക്കി,മാത്രമല്ല പുറത്ത് പോകുന്ന സമയങ്ങളില്‍ നീക്കങ്ങള്‍ അറിയാന്‍ ഡിറ്റക്ടീവുകളെയും ഏര്‍പ്പെടുത്തിയിരുന്നു. ഫോണിലെ വിവരങ്ങള്‍ ചോരുന്നത് മനസ്സിലാക്കിയ ഭാര്യ വനിതാ സഹായ വേദിയെ സമീപിച്ചിരുന്നു.പിന്നീട് ഭാര്യ തന്റെ…
Read Moreകുമാരസ്വാമിയുടെ രാജിസന്നദ്ധത പാടേതള്ളി കോൺഗ്രസ്; സഖ്യസർക്കാർ തമ്മിലടിച്ച് പിരിയുന്നതും കാത്ത് ബി.ജെ.പി!!
ബെംഗളൂരു: വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രാജിസന്നദ്ധത അറിയിച്ചതായാണ് അറിയുന്നത്. എന്നാൽ, രാജിയുടെ ആവശ്യമില്ലെന്നും സർക്കാരിന് പൂർണപിന്തുണ നൽകുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യമില്ലെന്നും സർക്കാരിനെ നിലനിർത്തണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സംസ്ഥാനനേതാക്കളെ അറിയിച്ചിരുന്നു. വിമത കോൺഗ്രസ് നേതാവ് രമേശ് ജാർക്കിഹോളിക്ക് മന്ത്രിസ്ഥാനംനൽകി ഭിന്നത തീർക്കണമെന്നും നിർദേശിച്ചു. സർക്കാരിന് ഭീഷണിയില്ലെന്ന് മന്ത്രിസഭായോഗത്തിനുശേഷം ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും പറഞ്ഞു. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ കോൺഗ്രസ് നേതാക്കളും യോഗംചേർന്ന് സ്ഥിതി വിലയിരുത്തി. തിരഞ്ഞെടുപ്പുപരാജയം കണക്കിലെടുത്ത് കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് വാദിക്കുന്നവരുമുണ്ട്.…
Read More