മാമ്പഴം ഓൺലൈനിലൂടെ ഓർഡർ ചെയ്ത് തപാൽവഴി വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം

ബെംഗളൂരു: മാമ്പഴം തപാൽവഴി വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം. എച്ച്.ഡി. കുമാരസ്വാമിയെ കണ്ട് പദ്ധതിക്കുള്ള അനുമതി വാങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങാനാണ് നീക്കം. ഈ കിടിലൻ പദ്ധതിക്കുവേണ്ടി പോസ്റ്റൽ വകുപ്പിന്റെ പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ടെന്നും മാമ്പഴം സ്റ്റോക്ക് ചെയ്തുവെക്കാൻ ഗോഡൗണുകൾ തയ്യാറാക്കി വരികയാണെന്നും ചീഫ്പോസ്റ്റ് മാസ്റ്റർ ജനറൽ ചാൾസ് ലോബോ പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് പോസ്റ്റൽ വകുപ്പ് മാമ്പഴം വീട്ടിലെത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി മാംഗോ ഡെവലപ്പ്‌മെന്റ് ബോർഡ് വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഓൺലൈനിലൂടെ ഓർഡർ ചെയ്യാം. കൂടാതെ എത്തിക്കുന്ന മാമ്പഴം എവിടെ ഉത്പാദിപ്പിച്ചതാണെന്നുൾപ്പെടെയുള്ള എല്ലാ വിവരങ്ങളും വെബ്‌സൈറ്റിലുണ്ടാകും. karsirimangoes.karnataka.gov.in. എന്ന വെബ്‌സൈറ്റിൽ മാമ്പഴം ഓർഡർ ചെയ്യാം.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

കുറഞ്ഞത് മൂന്നു കിലോ മാമ്പഴമെങ്കിലും ഓർഡർ ചെയ്യണം. കൂടുതൽ മാമ്പഴം ആവശ്യപ്പെട്ടാൽ വാഹനത്തിൽ കൊണ്ടുവന്നുതരും. കേട് വരാത്ത മാമ്പഴം നന്നായി പാക്ക് ചെയ്തായിരിക്കും പോസ്റ്റൽവകുപ്പ് വീട്ടിൽ എത്തിച്ചുതരിക. ഓർഡർ ലഭിച്ചാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ മാമ്പഴം വീട്ടിൽ എത്തിക്കുമെന്ന് പോസ്റ്റൽവകുപ്പ് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനത്തിലെ പോറലുകൾ കണ്ട് ഇനി ടെൻഷൻ വേണ്ട; വീട്ടിൽ തന്നെ പരിഹരിക്കാം എളുപ്പവഴികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts