പൊന്‍കണിയുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു.

നന്മയുടെയും ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മേടപ്പുലരിയില്‍ കൈനീട്ടവും കണിക്കൊന്നപ്പൂക്കളുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കാര്‍ഷികോത്സവമായാണ് വിഷു ആഘോഷിക്കുന്നത്. ഓട്ടുരുളിയില്‍ കണിക്കൊന്നയും കണിവെള്ളരിയും വാല്‍ക്കണ്ണാടിയും പഴങ്ങളും പൊന്നും കോടിമുണ്ടും തൂശനിലയില്‍ ഒരുക്കി ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ നിലവിളക്കും തെളിച്ച് ഒരുക്കുന്ന കണി  അടുത്ത വര്‍ഷത്തെ ശുഭപ്രതീക്ഷകളെയാണ് സൂചിപ്പിക്കുന്നത്. എല്ലാ മലയാളികള്‍ക്കും ബെംഗളൂരു വാർത്തയുടെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.

Read More