കൊല്‍ക്കത്തയെ തറപറ്റിച്ച് എഫ് സി പൂനെ സിറ്റി വീണ്ടും വിജയ വഴിയിലേക്ക്. ഇന്ന് നടന്ന ഐഎസ്എല്‍ മത്സരത്തില്‍ എടികെയെ 3-0 എന്ന സ്കോറിനാണ് പൂനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഒരു ഗോളിനു ലീഡ് ചെയ്ത വിജയികള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി സ്കോര്‍ ലൈന്‍ പൂര്‍ത്തിയാക്കി. 32ാം മിനുട്ടില്‍ ആദില്‍ ഖാന്‍ ആണ് പൂനെയുടെ ആദ്യ ഗോള്‍ നേടിയത്. ഡീഗോ കാര്‍ലോസ്(59), രോഹിത് കുമാര്‍(77) എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. മാര്‍സെലീഞ്ഞോ എടുത്ത കോര്‍ണര്‍ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റിയാണ് ആദില്‍ ഖാന്‍…
Read MoreMonth: January 2018
ഇന്ത്യൻ ഹാട്രിക്ക് പിറന്നു , ചെന്നൈയെ തകർത്ത് നോർത്തീസ്റ്റ് യുണൈറ്റഡ്
സീസണിലെ ആദ്യ ഇന്ത്യൻ ഹാട്രിക്ക് പിറന്ന മത്സരത്തിൽ നോർത്തീസ്റ്റ് യുണൈറ്റഡിന് തകർപ്പൻ വിജയം, ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്ദിരാഗാന്ധി അത്ലെറ്റിക് സ്റ്റേഡിയത്തിൽ ചെന്നൈയെ തകർത്തത്. നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് നേടി സെമിലെൻ ഡൊംന്ഗൽ ഹൈലാഡേർസിൻ്റെ ഹീറോആയി. ഐ എസ് എല്ലിൽ ചെന്നൈക്കെതിരെ അടിക്കുന്ന ആദ്യ ഹാട്രിക്കുമിതാണ്. ഇരുടീമുകളും ആക്രമിച്ചു തുടങ്ങിയ മത്സരത്തിൽ , മധ്യനിര കേന്ദ്രീകരിച്ചായിരുന്നു മത്സരം മുറുകിയത്. 23ആം മിനുട്ടിൽ സന്ദർശകർക്കാണ് ആദ്യ അവസരം ലഭിച്ചത് മെയിസൺ ആൽവെസ് നൽകിയ പാസ് കാൽട്റോൺ പോസ്റ്റിൻ്റെ വലതു വശത്തൂടെ ഷോട്ടുതിർത്തപ്പോൾ…
Read More207-ാമതു റിപ്പബ്ലിക് ദിന പുഷ്പമേള ലാല്‍ബാഗില്‍ ആരംഭിച്ചു;ഇത്തവണ പ്രധാന ആകര്‍ഷണം മൂന്നുലക്ഷം റോസാപ്പൂക്കൾകൊണ്ട് അലങ്കരിച്ച”ബാഹുബലി”
ബെംഗളൂരു : ലാൽബാഗിലെ 207-ാമതു റിപ്പബ്ലിക് ദിന പുഷ്പമേള ഇന്നാരംഭിക്കും. 28 വരെ തുടരുന്ന മേളയിൽ സന്ദർശകർക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് 60 രൂപയാക്കി. സ്വാതന്ത്ര്യദിന പുഷ്പമേളയിൽ 50 രൂപയായിരുന്നു നിരക്ക്. മേള നടക്കുന്ന ദിവസങ്ങളിൽ ഒരേ നിരക്കുതന്നെയാണ് ഇത്തവണ ഈടാക്കുകയെന്നു ഹോർട്ടികൾച്ചർ കമ്മിഷണർ പ്രകാശ് ചന്ദ്ര റായ് പറഞ്ഞു. കുട്ടികൾക്ക് 20 രൂപയാണു ടിക്കറ്റ് നിരക്ക്. 22, 23, 24, 25, 27 തീയതികളിൽ തിരിച്ചറിയൽ കാർഡുമായി വരുന്ന സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യമാണ്. ശ്രാവണബെലഗോളയിലെ ബാഹുബലി പ്രതിമയുടെ മാതൃകയാണ് ഇത്തവണ ഗ്ലാസ്…
Read Moreശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും;അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി.;വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് .
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും. അന്വേഷണത്തിന് വിജ്ഞാപനമിറങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസ് സമര പന്തലില്‍ ശ്രീജിത്തിന് ഉത്തരവ് കൈമാറും. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത് . അന്വേഷണ നടപടി തുടങ്ങിയാൽ മാത്രം സമരം അവസാനിപ്പിക്കുമെന്നും ശ്രീജിത്ത് പ്രതികരിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ 770 ദിവസമായി സമരം ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്തിന്റെ അവസ്ഥ ഏഷ്യാനെറ്റ് ഓണ്‍ലൈനാണ് വീണ്ടും ജനശ്രദ്ധയിലേക്ക് എത്തിച്ചത്. ആരോഗ്യസ്ഥിതി മോശമായിട്ടും വെയിലും മഴയും കൊണ്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കിടന്നിരുന്ന ശ്രീജിത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിലെത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനം…
Read More“ഷാജി പാപ്പന്‍ നഗരത്തില്‍”;ഡയാലിസിസ് യൂണിറ്റുകള്‍ വ്യാപിപ്പിക്കാനുള്ള ധന ശേഖണാര്‍ഥം സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം കന്റോണ്‍മെന്റ് സംഘടിപ്പിക്കുന്ന മെഗാ ഷോ മാന്യത ടെക് പാര്‍ക്കിന് സമീപം ഞായറാഴ്ച .
ബെംഗളൂരു: സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജം കന്റോണ്‍മെന്റ് സോണ്‍ നിരദ്ധനരായ വൃക്ക രോഗികളെ സഹായി ക്കുന്നതിനായി ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന ഡയാലിസിസ് യൂണിറ്റുകളുടെ ധനശേഖരണാര്‍ത്ഥം മെഗാ കലാ വിരുന്ന് സംഘടിപ്പിക്കുന്നു. ബെംഗളൂരുവിലെ വിവിധ ഹോസ്പിറ്റലുകളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുവാനാണ് കര്‍ണ്ണാടകയിലെ മലയാളി സംഘടനയാ സുവര്‍ണ്ണ കര്‍ണ്ണാടക കേരള സമാജത്തിന്റെ കന്റോണ്‍മെന്റ് സോണ്‍ ലക്ഷ്യമിടുന്നത്. നിലവില്‍ നിലവില്‍ നാഗവാര ജെഎംജെ ഹോസ്പിറ്റലില്‍ സ്ഥാപിച്ചിരിക്കുന്ന ഡയാലിസിസ് യൂണിറ്റിനു പുറമേ രണ്ടാമത്തെ യൂണിറ്റും ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. ഹെബ്ബാള്‍ മാന്യത ടെക് നോ പാര്‍ക്കിനു സമീപം…
Read Moreതലശ്ശേരി – മൈസൂരു നിർദിഷ്ട റെയിൽ പാതക്ക് കേരളം സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ടിന് കേന്ദ്ര റെയിൽവേ ബോർഡ് തത്വത്തിൽ അനുമതി നൽകി;കുടകിൽ പ്രതിഷേധം ശക്തം.
ബെംഗളൂരു∙ തലശ്ശേരി – മൈസൂരു നിർദിഷ്ട റെയിൽ പാതയ്ക്കെതിരെ കുടകിൽ പ്രതിഷേധം ശക്തം. പാത സംബന്ധിച്ച് കേരളം സമർപ്പിച്ച വിശദമായ പദ്ധതി റിപ്പോർട്ടിന് (ഡിപിആർ) കേന്ദ്ര റെയിൽവേ ബോർഡ് തത്വത്തിൽ അനുമതി നൽകിയതോടെയാണ് പരിസ്ഥിതി സംഘടനകളുടെ പ്രതിഷേധം രൂക്ഷമായത്. ഡിസംബർ 30ന് ചീഫ് സെക്രട്ടറി മുഖേന കേരളം സമർപ്പിച്ച 5052 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന 240 കിലോമീറ്റർ പാതയ്ക്കാണ് റെയിൽവേ ബോർഡ് കഴിഞ്ഞ 13ന് പച്ചക്കൊടി വീശിയത്. നാഗർഹോളെ, വയനാട് വന്യജീവി സങ്കേതങ്ങളെ (ബഫർസോൺ) പൂർണമായി ഒഴിവാക്കി കേരളം നേരത്തെ സമർപ്പിച്ച പ്രാഥമിക…
Read Moreനമ്മ മെട്രോക്ക് 3900 കോടി വായ്പ നല്‍ക്കാന്‍ തയ്യാറായി യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക്
ബെംഗളൂരു : നമ്മ മെട്രോ രണ്ടാംഘട്ട പദ്ധതിക്കു യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (ഇഐബി) 500 ദശലക്ഷം യൂറോ (ഏകദേശം 3900 കോടി രൂപ) വായ്പ നൽകും. ഭൂഗർഭപാത ഉൾപ്പെടുന്ന 21 കിലോമീറ്റർ ഗോട്ടിഗെരെ–നാഗവാര (റെഡ്‌ലൈൻ) പാതയുടെ നിർമാണത്തിനുള്ള തുക രണ്ടു ഘട്ടങ്ങളിലായാകും നൽകുക. ഇതുസംബന്ധിച്ച് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) എംഡി മഹേന്ദ്ര ജെയിനും ഇഐബി സീനിയർ ലോൺ ഓഫിസർ സുനിത ലുക്കൂവും കരാർ ഒപ്പിട്ടു. ഗോട്ടിഗെരെ–നാഗവാര പാതയുടെ നിർമാണത്തിനായി ബിഎംആർസിഎൽ ആകെ 800 ദശലക്ഷം യൂറോ (ഏകദേശം 6250 കോടി രൂപ)…
Read Moreഛേത്രിയുടെ ഇരട്ട ഗോളിൽ ബാഗ്ലൂരിന് തകർപ്പൻ ജയം
മുംബൈ സിറ്റിക്ക് സ്വന്തം ഗ്രൗണ്ടിൽ വീണ്ടും പരാജയം. ഇന്ന് നടന്ന നിർണായക പോരാട്ടത്തിൽ ബെംഗളൂരു എഫ് സിക്കെതിരെ വലിയ പരാജയം തന്നെയാണ് മുംബൈ സിറ്റി നേരിടേണ്ടി വന്നത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ ഇന്നത്തെ ജയം. സുനിൽ ഛേത്രിയുടെ ഇരട്ട ഗോളുകളാണ് ബെംഗളൂരു ജയത്തിന് ശക്തിയായത്. ആദ്യ പകുതിയിൽ ബൽവന്ത് സിംഗിന്റെ ഫൗളിൽ നിന്ന് ലഭിച്ച പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ടായിരുന്നു ഛേത്രിയുടെ ആദ്യ ഗോൾ. 52ആം മിനുട്ടിൽ ഉദാന്തയുടെ പാസിൽ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോൾ. 63ആം മിനുട്ടിൽ ലഭിച്ച ഒരു ഫ്രീകിക്ക്…
Read Moreവേദനിക്കുന്നവർക്ക് സാന്ത്വനമേകി ബെംഗളൂരു നഗരത്തിൽ കെ.എം.സി.സി യുണ്ട്.
കെ എം സി സി യുടെ സാമൂഹിക സാന്ത്വന പ്രവർത്തനങ്ങൾ ബെംഗളൂരു നഗരത്തിൽ ജീവിക്കുന്ന മലയാളികൾക്കെല്ലാം അറിവുള്ളതാണ്, അശരണരേയും അപകടം പറ്റിയ പറ്റിയവരേയും ജാതി മത വർണ വ്യത്യാസങ്ങൾ മറികടന്ന്കെ എം സി സി കൈ മെയ് മറന്ന് സഹായിക്കാറുണ്ട്, അതിന് നിദർശനമായ ഒരു വാർത്ത കൂടി. രണ്ട് മാസം മുന്നെ ശക്തമായ തലവേദനയെ തുടർന്ന് പരിശോധനക്കെത്തിയ കണ്ണൂർ ചക്കരക്കല്ല് സ്വദേശിനി രാധക്കാണ് കെ എം സി സി യുടെ സഹായം ലഭിച്ചത്, മുൻപ് യുവതിക്ക് ട്യൂമറാണെന്ന് ഡോക്ടർമാർ വിധി എഴുതിയിരുന്നു. പിന്നീട് തിരുവനന്തപുരം…
Read Moreവജ്ര ബസുകളുടെ നിരക്ക് കുറച്ചതോടെ യാത്രക്കാര്‍ ഇടിച്ചു കയറുന്നു.
ബെംഗളൂരു∙ ബിഎംടിസി എസി ബസുകളിലെ ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തിയതോടെ യാത്രക്കാരുടെ എണ്ണം വർധിച്ചതായി ഗതാഗതമന്ത്രി എച്ച്.എം. രേവണ്ണ. വജ്ര, വായുവജ്ര സർവീസുകളിൽ 37 ശതമാനം വരെയാണ് ജനുവരി ഒന്നു മുതലുള്ള നിരക്കിളവ്. എസി ബസുകളിൽ പ്രതിദിനം 20,000 യാത്രക്കാർ അധികമായി സഞ്ചരിക്കുന്നുണ്ടെന്നാണ് പുതിയ കണക്ക്. വജ്ര ബസിൽ മിനിമം നിരക്ക് രണ്ടു കിലോമീറ്ററിന് 15 രൂപയായിരുന്നത് 10 രൂപയായി കുറച്ചത് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള വായുവജ്ര എസി ബസുകളിലെ നാലു ഫെയർ സ്റ്റേജ് നിരക്കിലാണ് കുറവ്…
Read More