ബെംഗളൂരു : വീട്ടമ്മയുടെ മാലപൊട്ടിച്ച് വാനിൽ കടന്നുകളയാൻ ശ്രമിച്ചയാളെ പൊലീസ് പിന്തുടർന്നു പിടികൂടി. എച്ച്എസ്ആർ ലേഔട്ടിൽ രാവിലെ നടക്കാനിറങ്ങിയ സ്ത്രീയുടെ മാലയാണ് ആനേക്കൽ സ്വദേശി സോമശേഖർ പൊട്ടിച്ചെടുത്തത്. ബഹളം കേട്ട വഴിയാത്രക്കാർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. തുടർന്ന് കോൺസ്റ്റബിൾമാരായ മഹേഷ് നായികും ബസവരാജും സോമശേഖർ സഞ്ചരിച്ച വാൻ കണ്ടെത്തുകയും ബൈക്കിൽ പിന്തുടരുകയും ചെയ്തു. കുറച്ചുദൂരം പിന്നിട്ടപ്പോൾ റോഡ് അവസാനിച്ചതിനാൽ വാൻ നിർത്തിയ സോമശേഖർ ഇറങ്ങിയോടി. കടന്നുകളയാനുള്ള ശ്രമത്തിനിടെ സമീപത്തെ വീടിന്റെ മേൽക്കൂരയിലേക്കു കയറിയെങ്കിലും ആസ്ബസ്റ്റോസ് തകർന്നു താഴെ വീണു. പിന്നാലെയെത്തിയ പൊലീസുമായി മൽപിടുത്തം…
Read MoreMonth: January 2018
സുരക്ഷിതമല്ലെങ്കില്‍ പൂട്ട് വീഴും;നോട്ടിസ് നൽകിയ റൂഫ്ടോപ് ബാറുകളിലും റസ്റ്ററന്റുകളിലും വീണ്ടും പരിശോധന:
ബെംഗളൂരു∙ വേണ്ടത്ര അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതിനെ തുടർന്നു നോട്ടിസ് നൽകിയ 70 റൂഫ്ടോപ് ബാറുകളിലും റസ്റ്ററന്റുകളിലും അഗ്നിശമനസേന വീണ്ടും സുരക്ഷാ പരിശോധന തുടങ്ങി. ആവശ്യമായ സുരക്ഷ ഏർപ്പെടുത്താൻ ഈ മാസം 14 വരെയാണ് ഈ സ്ഥാപനങ്ങൾക്കു സമയം അനുവദിച്ചിരുന്നത്. സുരക്ഷയിൽ വീഴ്ചവരുത്തിയവയ്ക്കെതിരെ കർശനനടപടി സ്വീകരിക്കും. ഇതിനിടെ, നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന റൂഫ്ടോപ് പബ്ബുകളും റസ്റ്ററന്റുകളും പൂട്ടാൻ ബെംഗളൂരു മഹാനഗരസഭയും (ബിബിഎംപി) നടപടി തുടങ്ങി. കഴിഞ്ഞമാസം മുംബൈയിൽ റൂഫ്ടോപ് പബ്ബിൽ തീപിടിത്തത്തിൽ 14പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണു ബെംഗളൂരുവിൽ ബിബിഎംപിയും അഗ്നിശമനസേനയും ഈമാസം ആദ്യം പരിശോധന നടത്തിയത്.…
Read Moreഎല്ലാ നഴ്സിങ് കോളജുകളുടെയും പട്ടിക നീക്കിയെന്ന് ഐഎൻസി സത്യവാങ്മൂലം
ബെംഗളൂരു ∙ രാജ്യത്തെ അംഗീകൃത നഴ്സിങ് കോളജുകളുടെ പട്ടിക സുപ്രീം കോടതി നിർദേശപ്രകാരം തങ്ങളുടെ വെബ്സൈറ്റിൽനിന്നു നീക്കിയതായി ഇന്ത്യൻ നഴ്സിങ് കൗൺസിൽ (ഐഎൻസി) കർണാടക ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. വെബ്സൈറ്റിൽനിന്ന് എല്ലാ വിശദാംശങ്ങളും നീക്കണമെന്നും അതു വ്യക്തമാക്കുന്ന പകർപ്പ് ഇന്നു ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശം നൽകി. തുടർന്ന്, കോടതി നിർദേശപ്രകാരം സൈറ്റിന്റെ പ്രവർത്തനം നിർത്തിവച്ചിരിക്കുന്നുവെന്ന അറിയിപ്പ് വൈകിട്ടോടെ ഹോം പേജിൽ പ്രത്യക്ഷപ്പെട്ടു. രാജ്യത്തെ ഒരു നഴ്സിങ് കോളജിനും അംഗീകാരം നൽകാൻ ഐഎൻസിക്ക് അധികാരമില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സർക്കാരും സംസ്ഥാന നഴ്സിങ് കൗൺസിലും…
Read Moreകർണാടക ആർ ടി സിക്ക് 17 എണ്ണം, 11 സ്പെഷലുമായി കേരള;കൊള്ളയടിച്ച് സ്വകാര്യസർവ്വീസുകൾ; റിപ്പബ്ലിക് ദിന അവധിക്കു നാട്ടിൽ പോകാനുള്ള വഴികൾ ഇങ്ങനെ.
ബെംഗളൂരു ∙ നാട്ടിലേക്കുള്ള യാത്രാദുരിതം കണക്കിലെടുത്ത് പുതുവർഷത്തിലും കൈനിറയെ സ്പെഷലുകളുമായി കേരള ആർടിസി. റിപ്പബ്ലിക്ദിന അവധിക്ക് അടുത്തയാഴ്ച നാട്ടിലേക്കു തിരിക്കുന്നവർക്കായി 11 സ്പെഷലുകളാണ് കേരള ആർടിസി ഇന്നലെ പ്രഖ്യാപിച്ചത്. 25നു രാത്രി എറണാകുളം, തൃശൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, ബത്തേരി എന്നിവിടങ്ങളിലേക്കാണ് ഇവ സർവീസ് നടത്തുക.ഈ ബസുകളിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ച് അടുത്തയാഴ്ച ആദ്യം രണ്ടാംഘട്ട സ്പെഷലുകൾ പ്രഖ്യാപിക്കും. 25നു ബെംഗളൂരുവിൽ നിന്നു കുറഞ്ഞതു 15 സ്പെഷൽ സർവീസുകൾ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ…
Read Moreകളിക്കാതെ ബ്ലാസ്റ്റേഴ്‌സ്, കളിച്ചു ജയിച്ചു ജെംഷെഡ്പൂർ..
തുടരെ ഉള്ള മത്സരങ്ങളെ തുടർന്ന് ഒരു പറ്റം മാറ്റങ്ങളും ആയാണ് രണ്ടു ടീമും ഇന്ന് കളത്തിൽ ഇറങ്ങിയത്. പുതിയ കോച്ച് ഡിജെയുടെ ചിറകിലേറി കളിക്കാനിറങ്ങിയ ബ്ലാസ്റ്റേഴ്സിന് പക്ഷെ പഴയ ആശാന്റെ ടീമുമായി ഒന്ന് കളിച്ചു നിൽക്കാൻ കൂടി സാധിച്ചില്ല. ആദ്യ പകുതിയിൽ തന്നെ ജയിക്കാനുള്ള രണ്ടു ഗോളുകളും അടിച്ചു ജെംഷെഡ്പൂർ കേരളത്തെ മാച്ചിൽ നിന്നും പുറം തള്ളുകയായിരുന്നു. അവസാന നിമിഷങ്ങളിൽ ഒരു ആശ്വാസ ഗോൾ നേടാൻ കേരളത്തിനായെങ്കിലും കളി മുഴുവൻ സമയവും ജെംഷെഡ്പൂരിന്റെ കൈകളിൽ തന്നെ ആയിരുന്നു. അങ്ങനെ പരാജയം അറിയാത്ത തുടർച്ചയായ മൂന്നു കളികൾക്കുശേഷം ജെംഷെഡ്പൂരിൽ ഇറങ്ങിയ…
Read More‘ഒയ്മ്യക്കോണ്‍ ‘:സ്ഥിര ജനവാസമുള്ള ഭൂമിയിലെ ഏറ്റവും തണുത്ത പ്രദേശം പകരുന്ന കാഴ്ചകള്‍ ഇങ്ങനെയൊക്കെ …
ജനവാസമുള്ള ഒരു പ്രദേശത്തെ തണുപ്പിന്റെ തോത് മൈനസ് അറുപത്തി രണ്ടു ഡിഗ്രി ..ഈ ജനുവരി മാസത്തിലെ കാര്യമാണ് ഇത് …! കുതിര ഇറച്ചിയും .ഹിമാകലമാനുകളുടെയും ഇറച്ചിയുമൊക്കെ തിന്നു ജീവിക്കുന്ന സാധാരണ ജനങ്ങള്‍… സംശയിക്കേണ്ട ഭൂമിയിലെ സ്ഥിര ജനവാസമുള്ള ഏറ്റവും തണുത്ത പ്രദേശം …സൈബീരിയയിലെ ‘ഒയ്മ്യക്കോണ്‍ …’ഇവിടുത്തെ വിശേഷങ്ങള്‍ പറഞ്ഞാല്‍ വിചിത്രവും ബഹു രസവുമാണ് … മരിച്ചയാളുടെ ശവമടക്കിനു ചുരുങ്ങിയത് മൂന്ന് ദിവസം മുന്‍പേ കുഴി എടുക്കണം …കല്‍ക്കരി പുകച്ചു ഐസ് കട്ടകള്‍ ഉരുക്കിയ ശേഷം വീണ്ടും കല്‍ക്കരി പുകച്ചു കുഴിയെടുത്ത് ആവശ്യമുള്ള ആഴം വെട്ടിയെടുക്കണമത്രേ…
Read More‘ഇന്ത്യന്‍’ സിനിമയിലെ സേനാപതിയുടെ വാക്കുകള്‍ പോലെ ജനങ്ങളുടെ ഉണര്‍വ്വിനെ ലക്‌ഷ്യം വെച്ച് കമല്‍ ഹാസന്‍ : പാര്‍ട്ടിയുടെ ഔദ്യോഗിക നാമധേയം ഫെബ്രുവരി 21 നു പ്രഖ്യാപിക്കും …തുടര്‍ന്ന്‍ സംസ്ഥാനപര്യടനവും
ചെന്നൈ : ഉലക നായകന്റെ രാഷ്രീയ രംഗപ്രവേശനം സംബന്ധിച്ചുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഇതോടെ വ്യക്തമായ ഉത്തരം ലഭിച്ചു കഴിഞ്ഞു ….! തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ശക്തിയാവാന്‍ ഒരുങ്ങുന്ന പാര്‍ട്ടിയുടെ നാമം അടുത്ത മാസം 21 നു പ്രഖ്യാപിക്കുമെന്ന് അദ്ദേഹത്തിന്റെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി ….തുടര്‍ന്ന് സംസ്ഥാനമോട്ടുക്ക് പര്യടനമെന്ന പദ്ധതിയും തയാറാക്കിയിട്ടുണ്ട് ..ആദ്യ പടിയായി കമലിന്റെ തന്നെ ജന്മ സ്ഥലമായ രാമനാഥപുരത്ത് നിന്നും യാത്രയ്ക്ക് തുടക്കം കുറിക്കും …മാറ്റമില്ലാതെ തുടരുന്ന തമിഴ് രാഷ്ട്രീയ സാഹചര്യത്തിനു എതിരെ തന്നെയാണ് തന്റെ നീക്കമെന്ന് അദ്ദേഹം ആദ്യമേ സൂചിപ്പിച്ചു കഴിഞ്ഞു…
Read Moreപദ്മാവതി ഈ മാസം 25 നു തന്നെ എത്തുമെന്നു അണിയറക്കാര്‍ …വിവാദങ്ങള്‍ കെട്ടടങ്ങിയെന്ന് ഇനിയും പറയാന്‍ കഴിയുമോ ?
റാണി പദ്മാവതി അല്ലെങ്കില്‍ പദ്മിനിയെ കുറിച്ചു മുന്‍പും ചര്‍ച്ചകള്‍ ഒരുപാടു വന്നിട്ടുണ്ട് …ഇന്ത്യയിലെ ഏറ്റവും പുകല്‍ പെറ്റ ഹിന്ദു ക്ഷത്രിയ സമുദായങ്ങളില്‍ ഒന്നായ രജപുത്രവംശത്തിലെ ചരിത്രത്തില്‍ വിളങ്ങി നില്‍ക്കുന്ന ഒരേട് അല്ലെങ്കില്‍ ….ധീരതയുടെയും ,ആത്മാഭിമാനത്തിന്റെയും അവസാനവാക്കായ രജപുത്ര വനിതയുടെ ആകസ്മികമായ നിരവധി സന്ദര്‍ഭങ്ങള്‍ നിറഞ്ഞ ജീവിതം …..! വെള്ളിത്തിരയിലും സാഹിത്യത്തിലും വരെ നിരവധി തവണ ഈ വിഷയം അതിന്റെ തീക്ഷണത ഒട്ടും ചോരാതെ അവതരിപ്പിച്ചിട്ടുണ്ട് … ദേബകി ബോസിന്റെ നിശബ്ദ ചിത്രം മുതല്‍ ഈ അടുത്ത് സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന ഏറ്റവും ‘റാണി…
Read Moreപുതുവര്‍ഷരാത്രിയില്‍ സ്ത്രീ ഉള്‍പ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ബെംഗളൂരു: പുതുവര്‍ഷരാത്രിയില്‍ സ്ത്രീ ഉള്‍പ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു. കഴിഞ്ഞദിവസമാണ് ഇരുചക്ര വാഹനയാത്രക്കാരായ മൂന്നുപേരെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയത്. രണ്ടുപുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. അംബരീഷ്, ലോകേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇന്ദിരാ നഗറിലാണ് സംഭവം നടന്നതെന്നും പോലീസ് അറിയിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാദ്യമായല്ല പുതുവര്‍ഷരാത്രിയില്‍ ബെംഗളൂരുവില്‍ അതിക്രമങ്ങളുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ പുതുവര്‍ഷ രാത്രിയില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നതിന്റെ വീഡിയോകള്‍…
Read Moreട്രാഫിക്കിനെ ഭയപ്പെടേണ്ട, ഇനി വിമാനത്താവളത്തിലേക്ക് പറന്നെത്താം; ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഹെലിടാക്സി വരുന്നു.
ബെംഗളൂരു ∙ ഇലക്ട്രോണിക് സിറ്റി ഉൾപ്പെടെ നഗരത്തിലെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ച് ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസ് ഉടൻ ആരംഭിക്കും. വിമാനത്താവളത്തിൽ ഹെലിപ്പാഡിന്റെ നിർമാണം പൂർത്തിയായതായി പദ്ധതി നടപ്പാക്കുന്ന തുമ്പി ഏവിയേഷൻസ് അറിയിച്ചു. ആദ്യഘട്ടം ഹെലി ടാക്സി ലഭ്യമാകുന്ന ഇലക്ട്രോണിക് സിറ്റിയിൽ ഹെലിപാഡ് നിർമാണം ഉടൻ തുടങ്ങും. ഇത് പൂർത്തിയായാലുടൻ സർവീസ് തുടങ്ങുകയാണു ലക്ഷ്യം. തീയതി ഈമാസം അവസാനത്തോടെ പ്രഖ്യാപിക്കുമത്രേ. ഹെലി–ടാക്സി നിരക്കുകളും ഇതോടെ വ്യക്തമാകും. മലയാളി ഉടമസ്ഥതയിലുള്ള തുമ്പി ഏവിയേഷൻ കഴിഞ്ഞ ഓഗസ്റ്റിലാണു വിമാനത്താവളത്തിൽ നിന്നുള്ള ഹെലി–ടാക്സി സർവീസ് പദ്ധതി…
Read More