തൊഴിലാളി പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടണമെന്നു കാട്ടി തന്ന് വി കെ സിങ്ങും ഇന്ത്യൻ എംബസ്സിയും ; ചരിത്രത്തിൽ ആദ്യമായി പൂട്ടിപോയ കമ്പനികളിലെ തൊഴിലാളികൾക്ക് കിട്ടാനുള്ള പണം സൗദി രാജാവ് നേരിട്ട് നൽകുന്നു.180 കോടി രൂപ അനുവദിച്ചു .ഇത്രയും വർഷങ്ങളിൽ കാണാത്ത അനുഭാവവുമായി സൗദി.ആനുകൂല്യങ്ങൾ നൽികിയതിനു ശേഷം ഇന്ത്യൻ എംബസിയെ അറിയിക്കുവാൻ രാജാവിന്റെ നിർദ്ദേശം .ഇന്ത്യ ഗവണ്മെന്റിന്റെ നയതന്ത്രത്തിനു നൂറു കയ്യടി.

റിയാദ് : സൗദിയിൽ കമ്പനികൾ പൂട്ടിപോയതിനെ തുടർന്ന് പട്ടിണിയിലായ ഇന്ത്യക്കാരായ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത . കേന്ദ്ര സർക്കാരിന്റെയും എംബസ്സിയുടെയും സമയോചിത ഇടപെടലിലൂടെ സൗദി രാജാവ് നേരിട്ട് തന്നെ വിഷയത്തിൽ ഇടപെട്ടത് സൗദിയിലെ ഇന്ത്യൻ സമൂഹത്തിനു ആശ്വാസവും അത്ഭുതവും ആയി . വര്ഷങ്ങളായി ഇതുപോലെയും ഇതിലും വലുതുമായ തൊഴിലായി പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ സൗദി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ സമീപനം ഉണ്ടായതിൽ കേന്ദ്ര സർക്കാരിനും വിദേശകാര്യമന്ത്രി വി കെ സിങ്ങിനും പ്രത്യേക അഭിനന്ദനം നൽകേണ്ടതുണ്ട് .രാഷ്ട്രീയ വ്യത്യാസമില്ലാതെ സൗദിയിലെ പ്രവാസി…

Read More

ഇന്ത്യയ്ക്കെതിരായി ആണവ യുദ്ധഭീഷണി നടത്തുമെന്ന് തീവ്രവാദ സംഘടന നേതാവ്

പാകിസ്താന്റെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചാല്‍ ഇന്ത്യയുമായി ഒരു ആണവ യുദ്ധത്തിന് തയ്യാറാണെന്നു സെയ്ദ് സലാഹുദ്ദീന്‍ കാശ്മീര്‍ സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയ്ക്കെതിരായി ആണവ യുദ്ധഭീഷണി നടത്തുമെന്ന് തീവ്രവാദ സംഘടന നേതാവ്. ഹിസ്ബുള്‍ മുജാഹിദീന്റെ നേതാവ് സെയ്ദ് സലാഹുദീനാണ് ഇന്ത്യയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്.കാശ്മീര്‍ സംഘര്‍ഷത്തിനു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ പാകിസ്താനും ഇന്ത്യയും തമ്മില്‍ തീര്‍ച്ചയായും യുദ്ധമുണ്ടാകും. കാശ്മീരിലെ ജനങ്ങള്‍ ഇനി ഒത്തുതീര്‍പ്പിന് തയ്യാറാവില്ല. Amazon.in Widgets  

Read More

ബി.എം.എഫ് പാവപ്പെട്ട കുട്ടികള്‍ക്ക് വസ്ത്രവും കളിപ്പാട്ടവും വിതരണം ചെയ്തു.

ബെന്ഗളൂരു: ബെന്ഗളൂരു മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ് ) ട്രസ്റ്റന്റെ ആഭിമുഖ്യത്തില്‍ 2016 അഗ്സറ്റ് 8 നു ബെന്‍സന്‍ ടൌണില്‍ ഉള്ള സൈന്റ്റ്‌ മാര്‍ഗെരറ്റ് ഹൈസ്കൂളില്‍ വച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നടുകയും കുട്ടികള്‍ക്ക് മിട്ടായി വിതരണം നടത്തുകയും ചെയ്തു. സ്കൂളിന്റെ പ്രധാന അദ്ധ്യാപിക ജയശീല ,ബി.എം.എഫ് സെക്രട്ടേറി വി ഉണ്ണികൃഷ്ണന്‍,പ്രസിഡന്റ്‌ സുമോജ് മാത്യു ,ട്രഷറര്‍ ബിജുമോന്‍,ബി.എം.എഫ് ലേഡീസ് വിംഗ് പ്രസിഡന്റ്‌ നളിനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Read More

സ്വകാര്യ ബസുകളിൽ കുറഞ്ഞ നിരക്കുമായി ബസുടമകളുടെ നേതൃത്വത്തിൽ പുതിയ വെബ് സൈറ്റ് വരുന്നു

ബെംഗളൂരു  : സാധാരണയായി സ്വകാര്യ ബസുകൾ ഓൺ ലൈനിൽ ബുക്കു ചെയ്യാൻ നമ്മൾ  അഭിബസ്, റെഡ് ബസ് തുടങ്ങിയ  വെബ് സൈറ്റുകൾ ആണ്. പക്ഷേ അവ സാധാരണ ബസ് നിരക്കിന് കൂടെ കമ്മീഷൻ കൂടി ഉൾപ്പെടുത്തിയ നിരക്കാണ് നമ്മളിൽ നിന്ന് ഈടാക്കുന്നത് അതിന് ഒരറുതി ആകും ഈ സംരംഭം എന്ന് പ്രതീക്ഷിക്കാം. സംസ്ഥാനാന്തര സ്വകാര്യ ബസുകളിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്കു ചെയ്യാൻ സൗകര്യമൊരുക്കി കേരള ഇൻറർ സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസയേഷൻ പുതിയ വെബ് സൈറ്റ് ആരംഭിക്കുന്നു. ബെംഗളൂരു- കേരള സർവ്വീസുകൾക്ക്…

Read More

ഇന്ത്യയുടെ ഒളിംബിക്സ് ചരിത്രം തിരുത്തിയെഴുതി ദിപ കർമാർക്കർ

റിയോ: ഇന്ന് റിയോയിൽ നിന്ന് വരുന്നത് ഇന്ത്യക്കാർക്ക് അഭിമാനവും സന്തോഷവും പകരുന്ന വാർത്തകൾ ആണ് . ജിംനാസ്റ്റിക്കിൽ ആദ്യമായാണ് ഇന്ത്യ ക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. അത് ദി പ കർമാർക്കർ എന്ന മിടുക്കിയിലൂടെ. എന്നാൽ ആദ്യ ഒളിംമ്പിക്സ് മൽസരത്തിൽ തന്നെ ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് ദിപ. വൗൾട്ട് എന്ന ഇനത്തിൽ ആണ് ദിപഫൈനൻ  ഉറപ്പിച്ചത്.

Read More

ഒളിമ്പിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് സമനില

റിയോ ഒളിമ്ബിക്സ് ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് സമനില.  ജപ്പാനോട് പൊരുതിയാണ് ഇന്ത്യ സമനില പിടിച്ചത്. . ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് പൊരുതി കയറിയ ഇന്ത്യന്‍ ടീം  രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടി സമനില പിടിച്ചത്.

Read More

അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ സംഘം ക്വാര്‍ട്ടറില്‍.

അമ്പെയ്ത്തില്‍ റീക്കര്‍വ് വിഭാഗത്തില്‍ ഇന്ത്യന്‍ വനിതാ സംഘം ക്വാര്‍ട്ടറിലെത്തി.പ്രീക്വാര്‍ട്ടറില്‍ ലക്ഷ്മി റാണി മാജി, ബൊംബെയ്ല ദേവി ലൈയ്ഷ്റാം, ദീപികാ കുമാരി എന്നിവരടങ്ങിയ സംഘം മൂന്നിനെതിരെ അഞ്ചു സെറ്റുകളിലാണ് കൊളംബിയയെ തകര്‍ത്തത്. ഉദ്വേഗജനകമായ പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ ജയം

Read More

ചരൽകുന്നിൽ രണ്ടില ഇളകി; മാണി യുഡിഎഫ് വിട്ടു.പ്രത്യേക ബ്ലോക് ആവശ്യപ്പെടും..

പത്തനംതിട്ട: ചരൽകുന്നിൽ വച്ച് നടന്ന കേരള കോൺഗ്രസ് (എം) ന്റെ ക്യാമ്പിൽ നിർണായക തീരുമാനം.യു ഡി എഫിൽ നിന്നും പുറത്തു വരുന്നതോടൊപ്പം നിയമസഭയിൽ പ്രത്യേക ബ്ലോക് ആയി ഇരിക്കാനും അവകാശം ഉന്നയിക്കും. താഴെ തട്ടുമുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ഉള്ള പ്രവർത്തനങ്ങൾ തുടരും പാർലമെന്റിൽ പ്രശ്നാതിഷ്ഠിതമായ നിലപാടുകൾ എടുക്കും. തദ്ദേശ സ്ഥാപനങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരും.പാർട്ടി ചെയർമാൻ ശ്രീ കെ എം മാണി വ്യക്തമാക്കി. പാർട്ടിക്കും തനിക്കുമെതിരെ കോൺഗ്രസിലെ ഉന്നത നേതൃത്വത്തിലെ ചില വ്യക്തികൾ പ്രവർത്തിച്ചു, ഈ തീരുമാനം കുറച്ചു നേരത്തെ എടുക്കേണ്ടതായിരുന്നു.പാർട്ടിയെ ദുർബലപ്പെടുത്താൻ പ്രത്യേക…

Read More

വിജയ് രൂപാണി ഇനി ഗുജറാത്തിനെ നയിക്കും;അധികാരം ഏറ്റെടുത്തു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടേൽ സമുദായത്തിൽ നിന്നും എട്ട് പേരാണ് വിജയ് രൂപാണി മന്ത്രിസഭയിൽ ഉള്ളത്.സൗരഭ് പട്ടേൽ അടക്കം ആനന്ദി ബെൻ പട്ടേലിന്‍റെ വിശ്വസ്തരായിരുന്ന പല മുതിർന്ന നേതാക്കളെയും പുതിയ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. വിജയ് രൂപാണിയുടെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്.ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ നടന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ദേശീയ അദ്ധ്യക്ഷൻ അമിത്ഷാക്കൊപ്പം,എൽ.കെ അദ്വാനിയും കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്ലിയും എത്തിയിരുന്നു. പിണങ്ങി നിൽക്കുന്ന ആനന്ദി ബെൻ പട്ടേൽ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ ആനന്ദി…

Read More

അശരണര്‍ക്ക് തണലായി ബി.എം.എഫ്;നിര്‍ധനരായ തെരുവോരവാസികള്‍ക്ക് ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തുകൊണ്ട് സാമൂഹിക സേവനത്തിന്റെ ഒന്നാം വാര്‍ഷികം വ്യത്യസ്തമാക്കി.

ബാംഗ്ലൂളൂരു :ബാംഗ്ലൂര്‍ മലയാളി ഫ്രണ്ട്സ് അസ്സോസിയേഷന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചു വിവേക് നഗറിലുള്ള ഇന്ഫന്റ്റ് ജീസസ് പള്ളി പരിസരത്തുള്ള നിർധരായ തെരുവോര വാസികളുൾക്കു ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്ത് കൊണ്ട് ഒന്നാം വാർഷികം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി നടന്ന വസ്ത്ര വിതരണത്തിൽ ,സലാം കാശ്മീർ ,ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയുടെ ഭാഗമായ റാംബോ സ്റ്റാന്‍ലി വസ്ത്രങ്ങള്‍ വിതരണം ചെയ്ത് കൊണ്ട് ഉൽഘാടനം നിർവഹിച്ചു. അതുപോലെ  മലയാള സിനിമയിലെ പ്രമുഖ അസ്സിസ്റ്ഡ്  ഡയർക്ടർ അഗസ്റ്റിൻ ഭക്ഷണം വിതരണത്തിന്റെ ഉൽഘാടനം നിർവഹിച്ചു .ബാംഗ്ലൂര്‍ മലയാളി…

Read More