നഗരത്തിൽ 13 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ , ആദ്യ സ്റ്റേഷന് തുടക്കമായി

ബെംഗളൂരു: നഗരത്തിൽ 13 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് തുടക്കമായി. ആദ്യ സ്റ്റേഷന്റെ നിർമ്മാണം കോൾസ് പാർക്കിൽ ആരംഭിച്ചു. നിലവിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യമാണ് ഉള്ളത്. അതിനാൽ ആണ്   പുതുതായി നവീകരിച്ച റോഡിൽ ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നത്. കെ ആർ സർക്കിൾ, ഇന്ദിരഗാന്ധി മ്യൂസിക്കൽ ഫൗണ്ടൻ, ഡിക്കിൻസൺ റോഡ്, കൊമേഴ്‌ഷ്യൽ സ്ട്രീറ്റ്, യെലഹങ്ക, പാണ്ഡുരംഗനഗർ, ഇൻഫൻട്രിറോഡ്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിൽ ആണ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. സിസിടിവി, കഫേ, സൗജന്യ വൈഫൈ സൗകര്യം എന്നിവ ചാർജിംഗ് സ്റ്റേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read More
Click Here to Follow Us