ലോകകപ്പ്‌ കിരീടത്തിനായി നാളെ ലോര്‍ഡ്സ് മൈതാനത്ത് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും ഏറ്റുമുട്ടും

ലോര്‍ഡ്സ്: 12ാമത് ലോകകപ്പിന് നാളെ കലാശപ്പോരാട്ടം… ആര് കിരീടത്തില്‍ മുത്തമിടും? ഇംഗ്ലണ്ടോ അതോ ന്യൂസിലാന്‍ഡോ? ലോകകപ്പ് കിരീടം ബാലികേറാമലയായിരുന്ന ഇരു ടീമുകള്‍ തമ്മിലുള്ള പോരാട്ടം ആവേശജനകമായിരിക്കുമെന്നുറപ്പ്… ലോര്‍ഡ്സ് ക്രിക്കറ്റ് മൈതാനത്ത് ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ നാളെ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ജയിക്കുന്നവര്‍ക്ക് ഇത് കന്നി കിരീടം. ആതിഥേയരായ ഇംഗ്ലണ്ട് നിരവധി തവണ ഫൈനലില്‍ എത്തിയെങ്കിലും ഇതുവരെ വിജയം കൈപിടിയില്‍ ഒതുക്കാനായില്ല. എന്നാല്‍ ഇത്തവണ സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ആധികാരിക ജയത്തോടെയാണ് ഇംഗ്ലണ്ടിന്‍റെ ഫൈനല്‍ പ്രവേശം. അതേസമയം, ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ്‌ കലാശപ്പോരാട്ടത്തിന്…

Read More

ഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലിൽ

ബര്‍മിംഗ്ഹാം: ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലിൽ. സെമിയിൽ എട്ട് വിക്കറ്റിനാണ് ഓസിസിനെ ഇംഗ്ലണ്ട് തകർത്തത്. ആദ്യ സെമിയിൽ ഇന്ത്യയെ തോൽപ്പിച്ച ന്യൂസിലൻഡാണ് ഫൈനലിൽ ഇംഗ്ലണ്ടിന്‍റെ എതിരാളികൾ. ഇതോടെ ലോകകിരീടത്തിന് ഇക്കുറി പുതിയ അവകാശികളാകുമെന്നുറപ്പ്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസിസിന്‍റെ തുടക്കം പാളി. സ്കോർ ബോർഡ് 14 ൽ എത്തിയപ്പോഴേയ്ക്കും മൂന്ന് മുൻ നിര വിക്കറ്റുകൾ നഷ്ടമായി. അർദ്ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്‍റെയും 46 റൺസെടുത്ത അലക്സ് ക്യാരിയുടെയും പ്രകടനമാണ് ഓസിസിന്‍റെ സ്കോർ 200 കടത്തിയത്. 224 റണ്‍സ്…

Read More

ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത് കീവീസ് ഫൈനലില്‍

മാഞ്ചസ്റ്റര്‍: ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി. സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 18 റണ്‍സ് വിജയം. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 49.3 ഓവറില്‍ 221 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ കീവീസ് 2019 ലോകകപ്പിന്‍റെ കലാശപ്പോരട്ടത്തിന് യോഗ്യത നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ താരതമ്യേന കുറഞ്ഞ സ്‌കോറില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പിടിച്ചു കെട്ടിയിരുന്നു. പക്ഷെ മഴ കാരണം ആദ്യ ദിവസം മത്സരം പൂര്‍ത്തിയാക്കാനായിരുന്നില്ല. 46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന നിലയില്‍ ഇന്നലെ…

Read More

മാഞ്ചസ്റ്ററില്‍ മഴ കളി മുടക്കി; മത്സരം റിസര്‍വ് ദിനമായ നാളെ തുടരും

മാഞ്ചസ്റ്ററില്‍ മഴ കളി മുടക്കി. ന്യൂസിലന്റ് 46.1 ഓവറില്‍ അഞ്ചിന് 211 എന്ന നിലയില്‍. തുടക്കത്തിലേ തകർന്നടിഞ്ഞ കിവീസ് തിരിച്ചു വരാവിന്റെ പാതയിൽ എത്തുന്നതിനിടെയാണ് മഴ വില്ലനായത്. മത്സരം റിസര്‍വ് ദിനമായ നാളെ തുടരും. Bad news 😞 The rain has increased, and the teams have had to leave the field. New Zealand: 211/5 (46.1 overs)#INDvNZ | #CWC19 pic.twitter.com/Q0sPZPkhRm — ICC Cricket World Cup (@cricketworldcup) July 9, 2019 ഇതുവരെ അവർക്ക് അഞ്ചു…

Read More

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയില്‍ മഴ വില്ലനാവുമോ?

ഓള്‍ഡ് ട്രാഫോഡ്‌: ലോകകപ്പ്‌ സെമിയില്‍ ഇന്ന് ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. എന്നാല്‍ സെമി ഫൈനലില്‍ മഴ വില്ലനാവുമോ എന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക. ആശങ്കയ്ക്ക് കാരണവുമുണ്ട്, ഒരു ഇടവേളയ്ക്ക് ശേഷം മത്സരങ്ങള്‍ക്ക് ഭീഷണിയായി വീണ്ടും മഴ എത്തിയിരിയ്ക്കുകയാണ്. സെമി മത്സരവേദിയായ മാഞ്ചസ്റ്ററിൽ ഇന്നലെ വൈകിട്ടും രാത്രിയിലും മഴ പെയ്തിരുന്നു. ഇന്നും ഇടവിട്ട് മഴക്ക്  സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. എങ്കിലും ശക്തമായ മഴയ്ക്കുള്ള സാധ്യത കുറവായതിനാല്‍ മത്സരം പൂർണമായി മുടക്കാൻ സാധ്യത കുറവാണ്. എന്നാല്‍ കാര്‍മേഘം നിറഞ്ഞ അന്തരീക്ഷമായിരിക്കും മാഞ്ചസ്റ്ററിൽ എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ,…

Read More

സ്വന്തം തട്ടകത്തിൽ വീണ്ടും കോപ്പ കിരീടം ചൂടി ബ്രസീല്‍!!

റിയോ ഡി ജനീറോ: ബ്രസീലിന്റെ പന്ത്രണ്ട് വർഷം നീണ്ട കണ്ണിലെണ്ണയൊഴിച്ചുകൊണ്ടുള്ള കാത്തിരിപ്പിന് വിരാമം. മഞ്ഞപ്പട ഒൻപതാം തവണയും കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം സ്വന്തമാക്കി. ഇതിനു മുന്‍പ് 2007ലായിരുന്നു ബ്രസീല്‍ കോപ്പയില്‍ ജേതാക്കളായത്. സ്വന്തം നാട്ടില്‍ കളിച്ചപ്പോഴെല്ലാം ഭാഗ്യം ബ്രസീലിനെ തുണച്ചിട്ടേയുള്ളു. ഇത്തവണയും ചരിത്രം തിരുത്തിയില്ല. 2007നു മുന്നേ 1919, 1922, 1949, 1989, 1997, 1999, 2004 വര്‍ഷങ്ങളിലും അവര്‍ കിരീടം നേടി. ഇതോടെ മറ്റൊരു നേട്ടം കൂടി ബ്രസീല്‍ കൈവരിച്ചു. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കോപ്പ കിരീടം സ്വന്തമാക്കിയ ടീം എന്ന ഖ്യാതിയാണ്…

Read More

ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ഉറപ്പ്; ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍!!

ഇന്നലെ നടന്ന ആവസാന ലീഗ് മത്സരത്തോടെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. സെമി ഫൈനലില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനേയും ഓസ്ട്രേലിയ ഇംഗ്ലണ്ടിനേയും നേരിടും. മികച്ച പ്രകടനം കാഴ്ചവച്ചാണ് 4 ടീമുകളും സെമി ഫൈനലില്‍ ഇടം നേടിയിരിക്കുന്നത്. ലീഗ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 9 മത്സരങ്ങളില്‍ നിന്നായി 15 പോയിന്‍റ് നേടി ഇന്ത്യയാണ് പട്ടികയില്‍ ഒന്നാമത്. 7 വിജയവും 2 പരാജയവും നേരിട്ട ഓസ്ട്രേലിയ 14 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്തുണ്ട്. 12 പോയിന്‍റോടെ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തും 11 പോയിന്‍റോടെ ന്യൂസിലാന്‍ഡ് നാലാം സ്ഥാനത്തുമാണ്. ഇംഗ്ലണ്ടും ന്യൂസിലന്റും…

Read More

ഓപ്പണർമാർ തകർത്താടി, ഇന്ത്യയ്ക്ക് ഉജ്വല വിജയം; ചരിത്രമെഴുതി ‘ഹിറ്റ്മാന്‍’

ലീഡ്സ്: ഓപ്പണർമാർ തകർത്താടിയ മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ ഏഴ് വിക്കറ്റിന് തോൽപിച്ചു. ശ്രീലങ്ക ഉയർത്തിയ 265 റൺസ് എന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43.3 ഓവറിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ രോഹിത് ശർമയുടെയും കെ. എൽ.രാഹുലിന്റെും  സെഞ്ചുറികളാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. രോഹിത് 94 പന്തിൽ നിന്ന് 103 ഉം രാഹുൽ 118 പന്തിൽ നിന്ന് 111 ഉം റൺസാണ് നേടിയത്. ഈ ലോകകപ്പിലെ രോഹിതിന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. മൊത്തം നാല് സെഞ്ചുറികളായി ഈ ലോകകപ്പിൽ മാത്രം രോഹിതിന്റെ ക്രെഡിറ്റിൽ.…

Read More

രോഹിത് ശര്‍മക്കും കെ എല്‍ രാഹുലിനും തകര്‍പ്പന്‍ സെഞ്ചുറി;ശ്രീലങ്കക്ക് ഓര്‍ക്കാനഗ്രഹിക്കാത്ത യാത്രയയപ്പ് നല്‍കി ടീം ഇന്ത്യ.

ലീഡ്സ്:  ഇന്ന് നടന്ന മത്സരത്തില്‍ ടീം ഇന്ത്യക്ക് ശ്രീലങ്കയുടെ മേല്‍ തകര്‍പ്പന്‍ ജയം.ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എല്‍ രാഹുലും സെഞ്ചുറി നേടി.ശ്രീലങ്ക ഉയര്‍ത്തിയ 265 എന്നാ ലക്‌ഷ്യം 43.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ട്ടത്തില്‍ ഇന്ത്യ മറികടന്നു. നേരത്തെ, സെഞ്ചുറിയുമായി തകര്‍ത്തുകളിച്ച ഏയ്ഞ്ചലോ മാത്യൂസിന്‍റെ മികവാണ് ശ്രീലങ്കയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്. മാത്യൂസിന്‍റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് ലങ്ക കുറിച്ചത്. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയെ…

Read More

സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ട്!!

ലണ്ടൻ: ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ എതിരാളികൾ ആരാവുമെന്ന് പ്രഖ്യാപിച്ച് മുൻ ഇംഗ്ലീഷ് നായകൻ മൈക്കള്‍ വോഗൻ. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം നേടികൊടുത്ത ഇംഗ്ലണ്ടാകും സെമിയിലും ഇന്ത്യയുടെ എതിരാളികള്‍ എന്നാണ് വോഗന്‍ പറയുന്നത്. സെമിഫൈനലിസ്റ്റുകൾ ആരെല്ലാമാകുമെന്ന് ഔദ്യോഗികമായി സ്ഥിരീകരണ൦ ലഭിക്കാത്ത സാഹചര്യത്തിലാണ് വോഗന്‍റെ പ്രവചനം. Great performance .. Strong mentality over the last few days .. Bring on #India in Birmingham .. #CWC19 — Michael Vaughan (@MichaelVaughan) July 3, 2019 എന്നാല്‍, വോഗന്‍റെ ഈ പ്രവചനത്തെ ട്രോളുകയാണ് ആരാധകര്‍. ഇന്ത്യയോട്…

Read More