കോപ്പ അമേരിക്ക: ചിലിയെ അട്ടിമറിച്ച് പെറു ഫൈനലിൽ!!

കോപ്പ അമേരിക്ക: ചിലിയെ അട്ടിമറിച്ച് പെറു ഫൈനലിൽ. കോപ അമേരിക്ക ഫുട്ബോള്‍ ഫൈനലില്‍ ബ്രസീല്‍ പെറുവിനെ നേരിടും. രണ്ടാം സെമിയില്‍ മുന്‍ ചാംപ്യന്മാരായ ചിലെയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് പെറു ഫൈനലിലെത്തിയത്. Peru will take on Brazil in the Copa America final after beating Chile 3-0! pic.twitter.com/7gjCURct5d — ESPN FC (@ESPNFC) July 4, 2019 ആദ്യ പകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ ചിലിയുടെ വലയിലെത്തിച്ച് പെറു കളി തട്ടിയെടുത്തിരുന്നു. ഇഞ്ചുറിടൈമില്‍ ചിലിയുടെ നാണക്കേട് ഇരട്ടിയാക്കിക്കൊണ്ട്…

Read More

ന്യൂസിലാന്‍ഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് സെമിയിൽ; കിവീസിന്റെ സെമി സാധ്യത പാക്ക്-ബംഗ്ലാ മത്സരത്തെ ആശ്രയിച്ച്!!

ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ ഇംഗ്ലണ്ട് 119 റണ്‍സിനു തകര്‍ത്തെറിഞ് സെമി ഫൈനലിലേക്കു കുതിച്ചു. ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പ് സെമിയിലെത്തുന്ന മൂന്നാമത്തെ ടീമായി. #NewCoverPic pic.twitter.com/cizRLAkHtK — ICC Cricket World Cup (@cricketworldcup) July 3, 2019 ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 45 ഓവറിൽ 186 റൺസിന് പുറത്തായി. ഒമ്പത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റോടെയാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. ഇതോടെ ന്യൂസിലാന്‍ഡിന്റെ സെമി ഫൈനല്‍ സാധ്യത തുലാസിലായി. പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള അടുത്ത മല്‍സരഫലത്തെ…

Read More

ബംഗ്ലാ കടുവകളെ തകർത്ത് ഇന്ത്യ സെമിയിൽ കടന്നു!!

ബർമിങാം: അവസാന നിമിഷം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ബംഗ്ലാ കടുവകളെ തകർത്തെറിഞ്ഞ ഇന്ത്യക്ക് 28 റൺസ് വിജയം. ഈ വിജയത്തോടെ ഇന്ത്യ സെമിയിൽ കടന്നു. എട്ടു മത്സരങ്ങളിൽ നിന്ന് 13 പോയന്റോടെയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. 48ആം ഓവറിലെ അവസാന രണ്ടു പന്തിൽ തന്നെ ജസ്പ്രീത് ബുമ്രാ രണ്ടു പേരെ ഔട്ടാക്കിയാണ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. Heartbreak for Bangladesh, joy for India – the two-time champions win by 28 runs to book their place in…

Read More

മത്സരം ഇന്ത്യ മനപ്പൂർവം തോറ്റുകൊടുത്തത്; പാക് ആരാധകര്‍

പാകിസ്താന്റെ വഴി അടയ്ക്കാൻ ഇന്ത്യ മനപ്പൂർവം ഇംഗ്ലണ്ടിനോട് തോറ്റ് കൊടുത്തു എന്ന തരത്തിലാണ് പ്രചാരണം. ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ പാക് ആരാധകർ ഈ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മത്സരത്തിനു പിന്നാലെ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉയർന്നുകഴിഞ്ഞു. എം.എസ് ധോനിയെ വെറുക്കുന്നു എന്നാണ് ഒരു പാക് ആരാധിക ട്വിറ്ററിൽ കുറിച്ചത്. നിങ്ങൾ നിങ്ങളുടെ ദേശസ്നേഹം കാണിച്ചു. ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അവർ ട്വിറ്ററിൽ എഴുതി. ഇന്ത്യ മത്സരത്തിൽ വിജയിക്കാൻ ശ്രമിച്ചില്ലെന്നാണ് മറ്റൊരു ആരാധകൻ കുറ്റപ്പെടുത്തിയത്. ഒരു മത്സരം മാത്രം അവശേഷിക്കെ നാലു…

Read More

ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അടിപതറി; ലോകകപ്പിൽ ആദ്യ തോൽവി!

ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് അടിപതറി. ഇംഗ്ലണ്ട് ടീം ഉയർത്തിയ 338 എന്ന വിജയ ലക്‌ഷ്യം പിന്തുടർന്ന ഇന്ത്യക്ക് നിശ്ചിത അൻപത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് എടുക്കാനെ സാധിച്ചുള്ളു. അവസാന ഓവറുകളിൽ ധോനി അടിച്ച് തകർക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കളി അവസാനിക്കുമ്പോൾ 42 റൺസെടുത്തു ധോനി 12 റൺസെടുത്ത കേദാർ യാദവ് എന്നിവരായിരുന്നു ക്രീസിൽ. India's unbeaten run at #CWC19 comes to an end! England win by 31 runs to move back into fourth…

Read More

ഇന്ത്യയുടെ എവേ ജഴ്‌സി പുറത്തിറക്കി; കാവിവൽക്കരണമെന്ന് ആരോപണം!!

ലോകകപ്പില്‍ നാളെ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ ഇന്ത്യ ധരിക്കുന്ന എവേ ജഴ്‌സി പുറത്തിറക്കി. നീല നിറത്തിനൊപ്പം ഓറഞ്ച്‌ നിറവും ചേർന്നാണ് പുതിയ ജേഴ്‌സി ഒരുക്കിയിരിക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിന്റെ ഹോം ജഴ്‌സിയും നീലനിറത്തിലായതിനാലാണ്‌ ഇംഗ്ലണ്ടിനെതിരേ മാത്രം ഇന്ത്യക്ക്‌ ഈ ജഴ്‌സി ധരിക്കേണ്ടി വരുന്നത്‌. പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാക്കളായ നൈക്കിയാണ്‌ ഇന്ത്യക്കു വേണ്ടി ജഴ്‌സി രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബി.സി.സി.ഐയാണ്‌ ജഴ്‌സി പുറത്തിറക്കിയതായി അറിയിച്ചത്. Presenting #TeamIndia's Away Jersey 🤩🤩🇮🇳🇮🇳 What do you make of this one guys? #TeamIndia…

Read More

ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് വിൻഡീസ്; മിന്നും ജയവുമായി ഇന്ത്യ!!

ഇന്ത്യൻ ചുണക്കുട്ടികളുടെ വിജയഗാഥ തുടരുന്നു. മാഞ്ചസ്റ്ററില്‍ ഇന്ത്യക്ക് തിളക്കമാർന്ന വിജയം. 269 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് നിര ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ ഒന്ന് പൊരുതാൻ പോലുമാവാതെ തകർന്നടിഞ്ഞു. ഇന്ത്യക്ക് 125 റൺസിന്റെ ഉജ്വല വിജയം. പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് വിരാട് കോലിക്ക്. അർധ സെഞ്ചുറികൾ നേടിയ ക്യാപ്റ്റൻ കോലിയുടെയും മുൻ നായകൻ എം. എസ്. ധോനിയുടെയും മികവിലാണ് ഇന്ത്യ വിൻഡീസിനെതിരേ 268 റൺസ് നേടിയത്. അവസാന ഓവറിൽ ധോനി രണ്ടു സിക്സും ഒരു ഫോറും നേടിയാണ് അർധ…

Read More

ജയം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ; ജീവൻ മരണ പോരാട്ടത്തിനൊരുങ്ങി വിൻഡീസ്!

ജയം മാത്രം ലക്ഷ്യമിട്ട് വിരാട് കോലിയുടെ സംഘവും ജീവൻ മരണ പോരാട്ടത്തിനൊരുങ്ങി ജാസൺ ഹോൾഡറിന്റെ സംഘവും മുഖാമുഖം വരുമ്പോൾ മത്സരം ആവേശകരമാകുമെന്നതിൽ തർക്കമില്ല. മാഞ്ചെസ്റ്ററിലെ ഓൾഡ്ട്രാഫോഡിൽ ഇന്ത്യൻ സമയം മൂന്നു മണിക്കാണ് മത്സരം തുടങ്ങുന്നത്. ഈ കളി തോറ്റാൽ ലോകകപ്പിൽ നിന്നു തന്നെ പുറത്താകുമെന്നതിനാൽ വെസ്റ്റീൻഡീസീനും ഈ മത്സരം ജയിച്ചേ തീരൂ. അഞ്ചു കളികളിൽ നിന്ന് ഇന്ത്യക്ക് ഒമ്പത് പോയന്റുള്ളപ്പോൾ ആറു കളികളിൽ നിന്ന് മൂന്നു പോയന്റ് മാത്രമാണ് വിൻഡീസിന്റെ സമ്പാദ്യം. ഓസ്ട്രേലിയേയും ദക്ഷിണാഫ്രിക്കയേയും പാക്കിസ്ഥാനേയും ആധികാരികമായി തോല്‍പ്പിച്ച ഇന്ത്യയെ പക്ഷെ അഫ്ഗാനിസ്ഥാൻ ഇന്ത്യൻ ടീമിനെ വിറപ്പിച്ചാണ് കീഴടങ്ങിയത്.…

Read More

സെമി സാധ്യത നിലനിർത്തി പാകിസ്ഥാൻ; കിവീസിന് ആദ്യ തോല്‍വി!

ബിര്‍മിംഗ്ഹാ൦: സെമി സാധ്യത നിലനിർത്തി പാകിസ്ഥാൻ; പന്ത്രണ്ടാം ലോകകപ്പില്‍ ന്യൂസ്‌ലാന്‍ഡിന് ആദ്യ തോല്‍വി സമ്മാനിച്ച് പാക്കിസ്ഥാന്‍. ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കിവീസ് പാക്കിസ്ഥാനോട് പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റി൦ഗിനിറങ്ങിയ ന്യൂസ്‌ലാന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 49.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷഹീൻ അഫ്രീദിയും മുഹമ്മദ് ആമിറും ചേർന്ന് ആക്രമിച്ചതോടെ ന്യൂസ്‌ലാന്‍ഡിന്‍റെ മുൻനിര ബാറ്റ്സ്മാൻമാർ കൂടാരം കയറുകയായിരുന്നു. പാക് ബോളർമാരുടെ മുന്നിൽ തുടക്കത്തിൽ വിയർത്ത കിവീസ് 83ന് അഞ്ച് എന്ന…

Read More

ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസീസ് ലോകകപ്പ് സെമിയില്‍ കടന്നു

ലണ്ടന്‍: ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസീസ് ലോകകപ്പ് സെമിയില്‍ കടന്നു. 64 റണ്‍സിനാണ് ഓസ്ട്രേലിയ വിജയം തീര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 44.4 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 115 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്കാണ് ഇംഗ്ലണ്ട് നിരയില്‍ ടോപ് സ്‌കോര്‍ നേടിയത്. എന്നാല്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസിന് സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും…

Read More