മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുകയാണ് ബി.സി.സി.ഐ. പുതിയ പരിശീലകരേതേടി അപേക്ഷ ക്ഷണിച്ച ബി.സി.സി.ഐയെ ഞെട്ടിക്കുന്നതായിരുന്നു പ്രതികരണം. ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ എത്തിയത് 2000 അപേക്ഷകള്‍!! റിപ്പോര്‍ട്ട് പ്രകാരം ആസ്‌ട്രേലിയ മുന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് താരവും നിലവില്‍ കി൦ഗ്സ് ഇലവന്‍ പഞ്ചാബ് പരിശീലകനുമായ മൈക് ഹെസെന്‍, ഇന്ത്യയില്‍ നിന്ന് റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്പുത് എന്നിവരും അപേക്ഷിച്ചവരിലുണ്ട്. മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനക്ക് ആദ്യ ഘട്ടത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും അപേക്ഷ അയച്ചിട്ടില്ല. അതേസമയം…
Read MoreCategory: SPORTS
ഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പുമായി ഐ.സി.സി.!!
ഏകദിന ലോകകപ്പിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പുമായി ഐ.സി.സി. രണ്ടു വർഷം നീണ്ടു നിൽക്കുന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആഷസ് പരമ്പരയോടെ ആരംഭിക്കും. ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മത്സരം 2021-ൽ ലോർഡ്സിൽ നടക്കും. ടെസ്റ്റ് പരമ്പരകളായാണ് ലോക ചാമ്പ്യൻഷിപ്പിലെ മത്സരങ്ങൾ നടക്കുക. ഇതിൽ ആദ്യ പരമ്പര ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയാണ്. ഓഗസ്റ്റ് ഒന്നിന് എഡ്ജ്ബാസ്റ്റണിലാണ് ആഷസിലെ ആദ്യ ടെസ്റ്റ്. ടെസ്റ്റ് റാങ്കിങ്ങിലെ ആദ്യ ഒമ്പത് സ്ഥാനക്കാരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ഇന്ത്യ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ഓസ്ട്രേലിയ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക ടീമുകളാണ്…
Read Moreഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയില്‍ തെളിയുക ഈ ബെംഗളൂരു മലയാളിയുടെ പേര്.
ബെംഗളൂരു : സെപ്റ്റംബര്‍ മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയില്‍ തെളിയുക ഓപ്പോ ഇന്ത്യയെന്നാകില്ല പകരം ബൈജൂസ് ഇന്ത്യയെന്നാകും. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയ്ക്ക് പകരം ഇനി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക ജേഴ്സി സ്പോണ്‍സര്‍ ചെയ്യുക എഡ്യൂടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പായിരിക്കും. മലയാളിയായ ബൈജു രവീന്ദ്രന്‍റെ നേതൃത്വത്തിലുളള കമ്പനിയാണ് ബൈജൂസ് ലേണിങ് ആപ്പ്. 2017 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡും ഓപ്പോയും തമ്മില്‍ ഒപ്പുവച്ച കരാറില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കള്‍ പിന്‍മാറിയതോടെയാണ് ബൈജൂസിന് അവസരം ലഭിച്ചത്. ബെംഗളൂരു…
Read Moreമലയാളി താരം സന്ദീപ് വാര്യര്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍
മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റിന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യ എ ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ നവ് ദീപ് സൈനിക്കിന് പകരമായാണ് സന്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വെസ്റ്റിന്‍ഡീസ് എ – ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 നാണ് തുടങ്ങുന്നത്. പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതല്‍ 10 വരെ നടക്കും. സന്ദീപ് വെള്ളിയാഴ്ച്ച വെസ്റ്റിന്‍ഡീസിലേക്ക്…
Read Moreധോണി വിരമിക്കാത്തതിനു കാരണം ഋഷഭ് പന്തോ?
ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളായെങ്കിലും അതിനെപ്പറ്റി ഇതുവരെയും ധോണിപോലും പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പുതിയ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ധോണി വിരമിക്കാതിരുന്നത് ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണെന്നാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് ഋഷഭ് പന്തിനെ വളര്‍ത്തിക്കൊണ്ടുവരുന്നതു വരെ ധോണിയോട് തുടരാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. ടീമില്‍ തന്‍റെ സ്ഥാനമെന്താണെന്ന് നന്നായി അറിയുന്ന നല്ലൊരു ടീം പ്ലെയറാണ് ധോണി. വിരമിക്കലിനെ കുറിച്ച് തനിക്ക് ചുറ്റും നടക്കുന്ന ചര്‍ച്ചകളൊക്കെ അദ്ദേഹം അറിയിന്നുണ്ട്. പക്ഷെ അനാവശ്യ…
Read Moreപുതിയ പരിശീലകന്‍: കോഹ്ലിയുടെ അഭിപ്രായം വേണ്ട!!
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭിപ്രായം വേണ്ടെന്ന് ബിസിസിഐ. ക്യാപ്റ്റന്‍റെ അഭിപ്രായം ഈ വിഷയത്തില്‍ നിര്‍ണ്ണായാകമല്ലെന്നും ഇന്ത്യന്‍ ടീമിലെ ആരില്‍ നിന്നും അഭിപ്രായം സ്വീകരിക്കില്ലെന്നും ബിസിസിഐ വക്താവ് വ്യക്തമാക്കി. കപില്‍ ദേവിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാകും പരിശീലകനെ നിയമിക്കുക. അനില്‍ കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റാനു൦ രവി ശാസ്ത്രിയെ നിയമിക്കാനും മുന്‍കൈയെടുത്തത് വിരാട് കോഹ്‌ലിയായിരുന്നു എന്ന വസ്തുത നിലനിര്‍ത്തിയാണ് ബിസിസിഐയുടെ നടപടി. മുഖ്യ പരിശീലകനായ രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ കോഹ്ലിയുടെയും ഇഷ്ടക്കാര്‍ക്ക് ടീമില്‍ ഇടം ലഭിക്കുന്ന…
Read Moreവിരമിച്ചാലും ഇല്ലെങ്കിലും ധോണിയെ ടീമില്‍ പരിഗണിക്കില്ല!!
പന്ത്രണ്ടാം ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് എംഎസ് ധോണി. അതിവേഗത്തിൽ സ്കോർ ഉയർത്തേണ്ട കളിയിൽ 31 പന്തിൽ 42 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു ധോണി. ധോണിയുടെ ഈ സമീപനത്തെ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന്, താരം വിരമിക്കുകയാണെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ, സമാന രീതിയില്‍ ധോണിയെക്കുറിച്ചുള്ള ഒരു നിര്‍ണായക വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യക്ക് ഏകദിന ലോക കിരീടവും ട്വൻറി20 ലോകകിരീടവും നേടിത്തന്ന നായകന് ഇനി ടീമിൽ സ്ഥാനം പിടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വിരമിച്ചാലും…
Read Moreലോകകപ്പ് പരാജയം; ഇന്ത്യന്‍ ടീമിന് പുതിയ ക്യാപ്റ്റന്‍?
മുംബൈ: ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമില്‍ പരാജയത്തിന് പിന്നാലെ ഉള്‍പ്പോരും രൂക്ഷമായതായി റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലും രണ്ട് ചേരികള്‍ ടീമിനുള്ളില്‍ രൂപപ്പെട്ടതായാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. അതുകൂടാതെ, മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുടേയും ക്യാപ്റ്റന്‍ കോഹ്ലിയുടേയും ഇഷ്ടക്കാര്‍ക്ക് ടീമില്‍ ഇടം ലഭിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും പറയപ്പെടുന്നു. ലോകകപ്പ് സെമിയില്‍ നേടിയ പരാജയത്തിനുശേഷം ലോകകപ്പില്‍ എടുത്ത പല തീരുമാനങ്ങളും ശാസ്ത്രിയുടേയും കോഹ്ലിയുടെയും മാത്രമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടേയും പല തീരുമാനങ്ങള്‍ക്കും വൈസ്…
Read More“ഇത് ഐ.സി.സിയുടെ വിഡ്ഢി നിയമം” ന്യൂസീലന്‍ഡിനോട് കാട്ടിയത് “ക്രൂരത”!!
ലോഡ്സ്: പഴുതുകൾ അടക്കാതെയുള്ള ക്രിക്കറ്റിലെ നിയമങ്ങൾ വീണ്ടും വിവാദത്തിൽ. ഡെക്ക്വർത്ത് ലൂയിസ് നിയമം, നെറ്റ് റൺറേറ്റ് തീരുമാനിക്കുന്ന രീതി എന്നിവയ്ക്ക് പുറമെ ഇപ്പോൾ കത്തി നിൽക്കുന്ന വിവാദം സൂപ്പർ ഓവറിലെ നിയമമാണ്. മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ലോകചാമ്പ്യൻമാരായി. ഇത് സൂപ്പർ ഓവറിന്റെ നിയമത്തിൽ പറയുന്നതാണെങ്കിലും ഈ മാനദണ്ഡം അംഗീകരിക്കാൻ ആകില്ലെന്നാണ് ആരാധകർ പറയുന്നത്. നിരവധി ആരാധകരും സോഷ്യൽ മീഡിയയിലൂടെ അനിഷ്ടം അറിയിച്ചു. കൂടുതൽ എയ്സ് പായിച്ചയാളെ ടെന്നീസിൽ വിജയിയായി പ്രഖ്യാപിക്കുമോ എന്നാണ് ഇവരുടെ ചോദ്യം. ഇത് ഐ.സി.സിയുടെ വിഡ്ഢി നിയമം എന്നാണ്…
Read Moreക്രിക്കറ്റിന് ജന്മം നൽകിയ ഇംഗ്ലണ്ടിന് ചരിത്ര വിജയം
ലോഡ്സ്: ചരിത്രത്തിൽ ആദ്യമായി സൂപ്പർ ഓവറിലെ അവസാന പന്തിൽ വിധിയെഴുതിയ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാരായത്. ഇരുടീമുകളും ഏറ്റവും ഗംഭീര പോരാട്ടം കാഴ്ച്ചവെച്ച മത്സരം സൂപ്പര്‍ ഓവറിലേക്ക് നീളുകയായിരുന്നു. എന്നാല്‍ അവിടെയും മത്സരം ടൈ ആയതോടെ കൂടുതല്‍ ബൗണ്ടറികള്‍ അടിച്ച ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായത്. IT'S COME HOME!#CWC19Final pic.twitter.com/FCJymt6aAE — ICC Cricket World Cup (@cricketworldcup) July 14, 2019 എന്തുകൊണ്ടും ന്യൂസിലന്റ് അര്‍ഹിച്ച കിരീടം കൂടിയാണിത്. പക്ഷേ നിര്‍ഭാഗ്യം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും അവര്‍ക്കൊപ്പം വന്നതോടെ കിരീടം അവര്‍ക്ക്…
Read More