നടൻ സൽമാൻ ഖാന് ഭീഷണി സന്ദേശം അയച്ചയാൾ അറസ്റ്റിൽ 

മുംബൈ: ലോറൻസ് ബിഷ്‌ണോയിയുടെ പേരില്‍ ബോളിവുഡ് നടൻ സല്‍മാൻ ഖാനെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടയാള്‍ പിടിയില്‍. ജംഷഡ്പൂർ സ്വദേശിയായ ഇയാളെ മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തതത്. ജംഷഡ്പൂരിലെ ലോക്കല്‍ പോലീസിന്‍റെ സഹായത്തോടെ, അന്വേഷണം നടത്തി. സന്ദേശം അയച്ചയാളെ അറസ്റ്റ് ചെയ്‌തെന്നും ഇയാളെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും പോലീസ് പറഞ്ഞു.

Read More

ഇത് അവസാന വിവാഹമെന്ന് നടൻ ബാല 

ഇത് തന്റെ അവസാനത്തെ വിവാഹമെന്ന് നടൻ ബാല. പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയില്‍ നിർത്തി താരം പൊട്ടിച്ചിരിയോടെ സെല്‍ഫ് ട്രോളടിച്ചത്. സോഷ്യല്‍ മീഡിയയിലെ ട്രോളുകളെല്ലാം കണ്ടെന്നും. ഭാര്യയോട് ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവള്‍ പ്രശ്നമൊന്നും ഇല്ലന്നാണ് പറഞ്ഞതെന്നും നടൻ വ്യക്തമാക്കി. കാരണമായി അവള്‍ പറഞ്ഞത് “മാമ എനക്ക് മലയാളം പുരിയാത് ഇല്ലേ” എന്നാണ്- ബാല പറഞ്ഞു. ഇതിനിടെ ടൈറ്റില്‍ ലോഞ്ചിനെത്തിയ ശ്രീനിവാസനുമായി ബാല സൗഹൃദം പങ്കിട്ടു. ശ്രീനിവാസനോട് തന്റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ ബാല ഭാര്യയെ പരിചയപ്പെടുത്തികൊടുത്തു. എന്നാല്‍ ഭാര്യ എവിടെ എന്ന…

Read More

സഫലമായത് കുഞ്ഞുനാളിലെ ആഗ്രഹം; മനസ്സ് തുറന്ന് ബാലയും വധുവും 

ചെറുപ്പം മുതലേ ബാലയെ ഇഷ്ടമായിരുന്നുവെന്നും ആ ഇഷ്ടങ്ങളെല്ലാം എഴുതി ഒരു ഡയറി താൻ സൂക്ഷിച്ചിട്ടുണ്ടെന്നും ബാലയുടെ ഭാര്യ കോകില. വിവാഹശേഷം മാധ്യമങ്ങളോടു പ്രതികരിക്കവെയാണ് പണ്ടുമുതലേയുള്ള ഇഷ്ടത്തെക്കുറിച്ച്‌ കോകില തുറന്നുപറഞ്ഞത്. ഇപ്പോഴത്തെ വിവാഹബന്ധത്തിന് മുൻകൈ എടുത്തത് കോകിലയായിരുന്നുവെന്ന് ബാലയും വെളിപ്പെടുത്തി. കോകിലയ്ക്ക് തന്നോട് ഇഷ്ടമുണ്ടെന്ന് മുൻപ് അറിഞ്ഞിരുന്നില്ലെന്ന് ബാല പറഞ്ഞു. ”എന്‍റെ ബന്ധുവാണ് കോകില. ചെറുപ്പം മുതലേ എനിക്കൊപ്പമാണ് വളർന്നത്. പക്ഷേ ഇങ്ങനെയൊരു ഇഷ്ടം മനസിലുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല. എന്‍റെ അമ്മയ്ക്ക് ഇപ്പോള്‍ 74 വയസായി. ഈ അവസ്ഥയില്‍ അമ്മയ്ക്ക് വരാൻ സാധിച്ചില്ല. അമ്മയോടാണ് ഇവള്‍ ഈ…

Read More

മോഹൻലാലിന്റെ മരുമകൾ ആകണം; ഗായത്രി സുരേഷ് 

നടൻ മോഹൻലാലിന്റെ മരുമകളാകാൻ ആഗ്രഹിക്കുന്നുവെന്ന് ആവർത്തിച്ച്‌ നടി ഗായത്രി സുരേഷ്. സ്വകാര്യ ചാനലില്‍ അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു നടിയുടെ പ്രതികരണം. നേരത്തെയും താരം പ്രണവ് മോഹൻലാലിന്റെ ഭാര്യയാകാൻ ആഗ്രഹിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്കും ട്രോളുകള്‍ക്കും വഴിവച്ചിരുന്നു. മോഹൻലാലിന്റെ കുടുംബത്തിലെ അന്തരീക്ഷം വലിയ ഇഷ്ടമാണെന്നാണ ഗായത്രി സുരേഷ് പറയുന്നത്. താൻ ആഗ്രഹിക്കുന്നത് പോലൊരു കുടുംബം ആണ് ലാലേട്ടന്റേത്. അടുത്തിടെ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ താൻ കണ്ടിരുന്നു. വലിയ സന്തോഷം തോന്നിയെന്നും താരം പരിപാടിയില്‍ വ്യക്തമാക്കുന്നുണ്ട്. എനിക്ക് പങ്കാളിയ്‌ക്കൊപ്പം ജീവിതം…

Read More

എനിക്കൊരു കുടുംബം വേണം, ഇനിയും വിവാഹം കഴിക്കും കുട്ടികളും ഉണ്ടാകും; ബാല 

മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടനാണ് ബാല. നിരവധി ആരാധകരെയാണ് വളരെ ചെറിയ സമയം കൊണ്ട് തന്നെ താരം സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമായി താരം മാറുകയും ചെയ്തിരുന്നു. ആദ്യ ഭാര്യ അമൃത സുരേഷ് അടുത്ത സമയത്ത് ബാലയ്ക്കെതിരെ വളരെ ഗുരുതരമായ ചില കുറ്റങ്ങള്‍ ആരോപിക്കുകയും അതിന്റെ പേരില്‍ ബാല ചില നിയമനടപടികള്‍ നേരിടേണ്ടി വരുകയും ചെയ്തിരുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ ബാലവീണ്ടും മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്. മാധ്യമങ്ങളോട് താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. താനൊരു വിവാഹം…

Read More

പെണ്ണുപിടിയൻ എന്ന കമന്റിന് കിടിലൻ മറുപടി കൊടുത്ത് ഗോപി സുന്ദർ 

പെണ്ണ് പിടിയന്‍ എന്ന അധിക്ഷേപ കമന്റിനോട് പ്രതികരിച്ച്‌ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. പെണ്ണുങ്ങളെ ബഹുമാനിക്കാന്‍ പഠിക്കൂ എന്ന് പറഞ്ഞു കൊണ്ടാണ് ഗോപി സുന്ദറിന്റെ മറുപടി. മണിക്കുട്ടന്‍ മണികണ്ഠന്‍ എന്ന അക്കൗണ്ടില്‍ നിന്നുമാണ് കമന്റ് വന്നത്. ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെയാണ്, ”നിനക്ക് പിടിക്കാന്‍ മാത്രമേ അറിയൂ എന്ന് മനസിലായി. പെണ്ണുങ്ങളെ റെസ്പെക്‌ട് ചെയ്യാന്‍ പഠിക്കൂ. പിന്നെ ഈ പെണ്ണുങ്ങള്‍ മണി മണ്ടന്‍ വിചാരിക്കുന്നത് പോലെ പിടിക്കാനോ വളക്കാനോ ഓടിക്കാനോ കഴിയുന്ന വസ്തു അല്ല.” ”ജീവനുള്ള ഒരു മനുഷ്യന് ജന്മം നല്‍കാന്‍ കഴിവുള്ള ആ…

Read More

വീടിന് മുന്നിൽ കുട്ടിയും സ്ത്രീയും; കെണിയിൽ പെടുത്താൻ ശ്രമമെന്ന് നടൻ ബാല 

ആരോ തന്നെ കെണിയില്‍ പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി നടൻ ബാല രംഗത്ത്. കൈക്കുഞ്ഞുമായി ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിച്ചുവെന്ന് സി.സി.ടി.വി.ദൃശ്യങ്ങള്‍ അടക്കം പുറത്തുവിട്ടുകൊണ്ട് അദ്ദേഹം പറയുന്നു. ശനിയാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെയാണ് വീടിനുമുന്നില്‍ അസാധാരണ സംഭവങ്ങള്‍ നടന്നതെന്ന് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെ ബാല വ്യക്തമാക്കുന്നു. വീടിനുമുന്നിലെ സി.സി.ടി.വി.യിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. ഈ സമയത്ത് ആരെങ്കിലും ആരുടെയെങ്കിലും വീട്ടില്‍ വന്ന് കോളിങ് ബെല്ലടിക്കുമോ എന്നും ഇത് തന്നെ മനപ്പൂർവം കെണിയില്‍ പെടുത്താനുള്ള ആരുടെയോ എന്തോ പദ്ധതിയുടെ ഭാഗമാണെന്നും വീഡിയോയില്‍ ബാല ആരോപിക്കുന്നു. പുലർച്ചെ…

Read More

ജയസൂര്യ നുണപരിശോധനയ്ക്ക് തയ്യാറാവട്ടെ; വെല്ലുവിളിച്ച് നടി 

കൊച്ചി: നിക്കെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച നടിക്കെതിരെ കഴിഞ്ഞ ദിവസം നടൻ ജയസൂര്യ രംഗത്തെത്തിയിരുന്നു. നടി പറയുന്നത് പച്ചക്കള്ളമാണെന്നായിരുന്നു താരം തുറന്നടിച്ചത്. സെക്രട്ടറിയേറ്റിന് ഉള്ളില്‍ വെച്ച്‌ താൻ ലൈംഗികാതിക്രമം നടത്തിയെന്നും എന്നാല്‍ സെക്രട്ടറിയേറ്റിന് പുറത്ത് നിന്ന് ഷൂട്ട് ചെയ്യാനുള്ള അനുമതി മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നാണ് ജയസൂര്യ പറഞ്ഞത്. രണ്ട് മണിക്കൂർ മാത്രമായിരുന്നു അനുമതിയെന്നും നടി പിന്നെ എങ്ങനെയാണ് മുകളിലെത്തെ നിലയില്‍ എത്തിയതെന്ന് അറിയില്ലെന്നും ജയസൂര്യ പറഞ്ഞു. ഇപ്പോഴിതാ നടന്റെ തള്ളി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരി. ജയൂസര്യ കളവ് പറയുകയാണെന്നും തന്റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ടെന്നുമാണ്…

Read More

നടനെ ചോദ്യം ചെയ്തു; ആരോപണങ്ങൾ നിഷേധിച്ച് ജയസൂര്യ

എറണാകുളം: ലൈംഗികാതിക്രമക്കേസില്‍ നടൻ ജയസൂര്യയെ പൊലീസ് ചോദ്യം ചെയ്തു. ഒരു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ നടി ഉന്നയിച്ച പരാതി ജയസൂര്യ പൂർണമായും നിഷേധിച്ചു. തനിക്ക് നടിയുമായി ഒരു സൗഹൃദവുമില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം ജയസൂര്യ പ്രതികരിച്ചു. ജയസൂര്യയെ അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചു. 2008-ല്‍ സെക്രട്ടറിയേറ്റില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിനിടെ തന്നെ കടന്നുപിടിച്ചെന്ന നടിയുടെ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് നടൻ ജയസൂര്യയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. സെക്രട്ടറിയേറ്റിലെ ഒന്നാം നിലയിലാണ് ഷൂട്ടിങ് നടന്നത്. മൂന്നാം നിലയില്‍ വെച്ച്‌ തന്നെ…

Read More

വണ്ടി ഇടിച്ച് നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു 

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്ക് എതിരെ വീണ്ടും കേസ്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയെന്ന എറണാകുളം മട്ടാഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് കേസ്. സംഭവത്തില്‍ നടനെ അറസ്റ്റ് ചെയ്ത പോലീസ് പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. വാഹനം ഇടിച്ച ശേഷം നിര്‍ത്താതെ പോയി എന്നാണ് മട്ടാഞ്ചേരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അതേസമയം, സംഭവത്തില്‍ നടനെതിരെ ഗുരുതരമായ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണ് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. കൊച്ചി കുണ്ടന്നൂരില്‍ ഗുണ്ടാനേതാവ്…

Read More