തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളെ തൊട്ടടുത്തുള്ള ഐസിയുവിലേക്ക് മാറ്റുകയാണ്. അഗ്നിശമന സേന ആശുപത്രിയിലെത്തി. രക്ഷാപ്രവർത്തനം തുടരുന്നു.

Read More

സഖാവിൽ നിന്ന് ‘കൈ’പിടിച്ച് കോൺഗ്രസിലേക്ക്; വിഎസിന്റെ പിഎ സുരേഷ് കോൺഗ്രസിലേക്ക്; ഇന്ന് അംഗത്വമെടുക്കും

മലമ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പിഎ ആയിരുന്ന എ.സുരേഷ് കോൺഗ്രസിലേക്ക്. ഇന്ന് മലമ്പുഴയിലെ കോൺഗ്രസ് ഓഫിസിലെത്തി അംഗത്വമെടുക്കും. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കും. കോൺഗ്രസിൽ ചേരുന്നത് സ്വന്തം തീരുമാനപ്രകാരമാണെന്ന് സുരേഷ് പറഞ്ഞു. പടിയടച്ച് പിണ്ഡംവച്ച സിപിഎമ്മിനോട് ഇനി അനുഭാവം പ്രകടിപ്പിക്കണോ എന്ന് പലതവണ ആലോചിച്ചെന്ന് സുരേഷ് പറ‍ഞ്ഞു. അങ്ങനെയാണ് യുഡിഎഫിന്റെ സ്ഥാനാർഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചത്. കോൺഗ്രസ് നേതൃത്വമല്ല പാർട്ടിയിൽ ചേരാന്‍ നിർദേശിച്ചത്. സ്വയം എടുത്ത തീരുമാനമാണെന്നും സുരേഷ് പറഞ്ഞു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് ആദ്യം സുരേഷ് പറഞ്ഞിരുന്നത്. പിന്നീടാണ് തീരുമാനം മാറ്റിയത്. മലമ്പുഴയിൽ എ. പ്രഭാകരനാണ്…

Read More

ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു

മലപ്പുറം: നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത(70) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന കത്തികൊണ്ടാണ് റിജിലയെ ശാന്ത വെട്ടിയത്. വീട്ടിൽ മുമ്പും കുടുംബപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം. പലവട്ടം ചായ ചോദിച്ചെങ്കിലും കിട്ടിയില്ലെന്നും ഇതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്ന് ശാന്ത പൊലീസിനോട് പറഞ്ഞതായാണ് വിവരം. റിജിലയുടെ ശരീരത്തിൽ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. റിജിലയെ മക്കൾ…

Read More

പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലി തർക്കം; കോൺഗ്രസ്- സിപിഐഎം സംഘർഷം, 7 പേർക്ക് പരിക്ക്

തൃശൂര്‍: പുതുക്കാട് പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പുതുക്കാട് അളഗപ്പനഗര്‍ പഞ്ചായത്തിലെ പാലക്കുന്നിലാണ് സംഭവം. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷാജു പുവ്വത്തൂക്കാരന്‍, അഭിമന്യു, അഭിജിത് എന്നിവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സിപിഐഎം പ്രവര്‍ത്തകരായ മിഥുന്‍, വിഷ്ണു, വിശാല്‍, സമിന്‍ലാല്‍ എന്നിവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രസേന പാലക്കുന്നില്‍ റൂട്ട് മാര്‍ച്ച് നടത്തുകയും ചെയ്തു.

Read More

ശബരിമല യുവതീപ്രവേശം; സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയിലെ ഒമ്പതംഗ ബെഞ്ചിന് മുന്നിൽ സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. യുവതീപ്രവേശനം പോലുള്ള ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതന്മാരുമായി ആലോചിച്ചായിരിക്കണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്ത്രീപ്രവേശനം തടയുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമല്ലെന്നും, സുപ്രീംകോടതി ഉന്നയിച്ച ഏഴ് പ്രധാന ചോദ്യങ്ങൾക്കുള്ള മറുപടിയായി സർക്കാർ 17 പേജുള്ള സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മതാചാരങ്ങളെയും വിശ്വാസങ്ങളെയും ആ മതത്തിന് പുറത്തുള്ളവർ പൊതുതാൽപര്യ ഹർജികളിലൂടെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് സർക്കാരിന്റെ നിലപാട്. ആചാരപരമായ വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി മതപണ്ഡിതന്മാരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും സത്യവാങ്മൂലത്തിൽ…

Read More

കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!” ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ

ബെംഗളുരു ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കെഎ സ്ആര്‍ ബെംഗളൂരു-കണ്ണൂര്‍ പ്രതിദിന എക്‌സ്പ്രസിന്റെ (മംഗളൂരു വഴി) കോഴിക്കോട് വരെയുള്ള സര്‍വീസ് നാളെ ആരംഭിക്കും. കോഴിക്കോട് നിന്നുള്ള മടക്ക സര്‍വീസ് 16ന് തുടങ്ങും. ട്രെയിന്‍ കോഴിക്കോട്ടേക്ക് നീ ട്ടാന്‍ 2024 ജനുവരിയില്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി താല്‍ക്കാലിക സമയപട്ടി കയും പുറത്തിറക്കിയിരുന്നു. എന്നാല്‍, കര്‍ണാടകയുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ തുടര്‍നടപടി ഉണ്ടായില്ല. പുതിയ സമയപട്ടികയ്ക്ക് കഴി ഞ്ഞ ദിവസമാണ് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയത്. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ സ്റ്റോപ്പും…

Read More

എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു

മലപ്പുറം: എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു.’ പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെയാണ് രാജി. മുസ്‌ലിം ലീഗിൽ നിന്ന് സിപിഐഎമ്മിലേക്കെത്തിയ കെ എസ്‌ ഹംസ വഖഫ് ബോർഡിന്റെ പുതിയ ചെയർമാനാകും. മണ്ഡലം കമ്മിറ്റിയിൽ ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചാണ് സിപിഐഎം സംസ്ഥാന നേതൃത്വം സക്കീറിനെ പൊന്നാനിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിനിർണയം റിപ്പോർട്ട് ചെയ്യാനായി ചേർന്ന നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു സക്കീറിനെതിരെ വിമർശനമുണ്ടായത്.

Read More

കെ സുധാകരൻ ഡൽഹിയിലേക്കില്ല; കാരണം…

കോഴിക്കോട്: സീറ്റ് ചർച്ചകൾക്കായി കോൺഗ്രസ് നേതാവ് കെ സുധാകരൻ ഡൽഹിയിലേക്കില്ല. കണ്ണൂരിലെ സീറ്റുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കിടെ കെ സുധാകരനെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. രാഹുൽ വിളിച്ചുവെന്ന റിപ്പോർട്ട് കെ സുധാകരനും തള്ളിയിട്ടുണ്ട്. തീരുമാനിക്കാത്ത ചർച്ചയ്ക്കായി ഡൽഹിയിലേക്ക് പോകേണ്ട എന്ന നിലപാടിലാണ് സുധാകരൻ.

Read More

കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍

തൃശൂര്‍: മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരനോട് അനീതി കാണിച്ചവര്‍ കെ സുധാകരനോട് അനീതി കാട്ടുന്നതില്‍ അതിശയമില്ലെന്നും പത്മജ വേണുഗോപാല്‍  പറഞ്ഞു. കണ്ണൂരിലെ സീറ്റ് തർക്കത്തിനിടെയാണ് പത്മജ വേണുഗോപാലിന്‍റെ നീക്കം.

Read More

‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്. സഹപ്രവര്‍ത്തകര്‍ നമ്മളോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയാണ്. അങ്ങനെയൊരു നാട്ടില്‍ എന്തൊക്കെയാ…?’ കെ സുധാകരന്‍ പറഞ്ഞു.

അഹമ്മദാബാദ്: പത്താം ക്ലാസ് പരീക്ഷ മാറ്റി വെയ്ക്കാൻ സ്കൂളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാർത്ഥി. സിബിഎസ്ഇ ബോർ‍ഡ് എക്സാം മാറ്റി വെയ്ക്കാനാണ് വിദ്യാർത്ഥി ബോംബ് ഭീഷണി നടത്തിയത്. മാർച്ച് അഞ്ചിന് ​ഗുജറാത്തിലെ വഡോദരയിലാണ് സംഭവം നടന്നത്. കേന്ദ്രീയ വിദ്യാലയത്തിലെ ​ഗണിതശാസ്ത്ര അധ്യാപകനായ സന്തോഷ് കുമാർ തിവാരിയുടെ ഫോണിലേയ്ക്കാണ് ബോബ് ഭീഷണി സന്ദേശമെത്തിയത്. വാട്സാപ്പിൽ ഇന്റർനാഷണൽ നമ്പരിൽ നിന്നാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. അറബിയിലായിരുന്നു സന്ദേശം വന്നത്. ‘നിങ്ങളുടെ സ്കൂൾ നാളെ പൂർണ്ണമായും നശിപ്പിക്കപ്പെടും, ദൈവം വലിയവനാണ്, അല്ലാഹു അക്ബർ’ എന്നായിരുന്നു സന്ദേശത്തിൽ…

Read More