തലസ്ഥാന നഗരിയിൽ അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ചു കയറ്റിയ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി. എറണാകുളം സ്വദേശികളായ യുവാക്കളാണ് കന്റോൺമെന്റ് ഗേറ്റ് വഴി വാഹനവുമായി അകത്തേക്ക് കടക്കാൻ ശ്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു. മൂന്ന് പേരും മദ്യപിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിൾ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോൾ തെറ്റിപ്പോയതാണെന്നും യുവാക്കൾ പറഞ്ഞു. എറണാകുളത്ത് നിന്നുള്ള യുവാക്കൾ കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു.
Read MoreCategory: KERALA
മധ്യസ്ഥ ചർച്ചകൾക്ക് ഹൈക്കോടതി നിർദ്ദേശം; നഴ്‌സുമാരുടെ സമരം പിൻവലിച്ചു
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ശമ്പളവര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി നടത്തിയ സമരം പിന്‍വലിച്ചു. സമരത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ഹൈക്കോടതി മീഡിയേഷന്‍ സെന്ററില്‍ ചര്‍ച്ച നടത്താനാണ് നിര്‍ദേശം. മധ്യസ്ഥ ചര്‍ച്ചയുടെ ഫലം വ്യാഴാഴ്ച കോടതിയെ അറിയിക്കണം. മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് വരെ സമരം പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നിരവധി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്തിയെന്നും അനുകൂല സമീപനത്തെ തുടര്‍ന്ന് സമരം നിര്‍ത്തിയെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് മറ്റ് ആശുപത്രി മാനേജ്മെന്റുകളുമായും ചര്‍ച്ച…
Read Moreകൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. അലുവ അതുല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണം ഉണ്ടായത്. കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട അതുല്‍. കരുനാഗപ്പള്ളി പുതിയ കാവിന് സമീപത്ത് വച്ചായിരുന്നു ആക്രണം. അതുല്‍ സംഞ്ചരിച്ച കാറിനെ പിന്തുടര്‍ന്നെത്തിയ സംഘമാണ് ആക്രമിച്ചത്. അതുല്‍ സഞ്ചരിച്ച കാറ് ദേശീയപാത നിര്‍മാണത്തിനായി നിര്‍മിച്ച താഴ്ചയിലേക്ക് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ആക്രമിച്ചത്. അലുവ അതുലിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ…
Read Moreതിങ്കളാഴ്ച മുതല്‍ ‘നോട്ട് നിരോധനം’; നിയന്ത്രണം പ്രീമിയം കൗണ്ടറുകളിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോയുടെ (BEVCO) സെൽഫ് ഹെൽപ്പ് പ്രീമിയം കൗണ്ടറുകളിൽ തിങ്കളാഴ്ച (മാർച്ച് 15) മുതൽ ‘നോട്ട് നിരോധനം’ ഏർപ്പെടുത്തുന്നു. ഇനി മുതൽ ഈ കൗണ്ടറുകൾ വഴി പണം (Cash) സ്വീകരിക്കില്ലെന്നും, പൂർണ്ണമായും ക്യാഷ്‌ലെസ് പെയ്‌മെന്റ് (Cashless Payment) രീതിയിലേക്ക് മാറണമെന്നും ബെവ്കോ എംഡി ഹർഷിത അട്ടലൂരി കർശന നിർദ്ദേശം നൽകി. ഇതോടെ, പ്രീമിയം കൗണ്ടറുകളിൽ നിന്ന് മദ്യം വാങ്ങുന്നവർക്ക് യുപിഐ (UPI – GPay, PhonePe തുടങ്ങിയവ), ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എന്നിവ വഴി മാത്രമേ പണമടയ്ക്കാൻ സാധിക്കൂ. കൗണ്ടറുകളിൽ തിരക്ക് ഒഴിവാക്കാനും സുതാര്യത…
Read Moreവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദേശ വനിത മരിച്ചു. ഫ്രാന്‍സ് സ്വദേശിയായ ക്രിസ്റ്റിന്‍ എമിലിയാണ് മരിച്ചത്. വര്‍ക്കലയില്‍ വിനോദസഞ്ചാരത്തിന് എത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഈ മാസം എട്ടാം തീയതിയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ എമിലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റോഡ് മുറിച്ച് കടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിക്കുകയായിരുന്നു. വര്‍ക്കല സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് ഇടിച്ച ശേഷം നിര്‍ത്താതെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വര്‍ക്കല സ്വദേശിയായ 22കാരനാണ് അമിത വേഗതയില്‍ വാഹനം ഓടിച്ചതെന്ന് തിരിച്ചറിഞ്ഞു.
Read Moreഞാന്‍ കണ്ണൂരില്‍ മത്സരിക്കും; നിലപാട് കടുപ്പിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കണ്ണൂരില്‍ മത്സരിക്കുമെന്ന് കെ സുധാകരന്‍. മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണം. ചര്‍ച്ചയ്ക്ക് നേതൃത്വം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു. ‘മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണ്ടെ. ആവശ്യപ്പെട്ടാല്‍ കൊടുക്കണ്ടെ? അതൊക്കെ അവകാശമല്ലേ? കണ്ണൂരില്‍ മത്സരിക്കുമെന്ന് ഞാന്‍ നേരത്തെ എത്രതവണ പറഞ്ഞു. ഞാന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി വേദിയൊരുക്കണം. ഞാന്‍ മത്സരിക്കുന്നതില്‍ പാര്‍ട്ടിക്ക് എന്താണ് ദോഷം. ആവശ്യം ആരും നിഷേധിക്കില്ലെന്നാണ് ഞങ്ങളുടെ വിശ്വാസം. മത്സരിക്കുകയെന്നത് എംപിയുടെ അവകാശമാണ്.…
Read Moreബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് മരണം
മലപ്പുറം: കോഴിക്കോട്-മലപ്പുറം പാതയില്‍ മൊറയൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി സക്കീന, ബാസില, കാര്‍ ഓടിച്ച ഷിയാസ് എന്നിവരാണ് മരിച്ചത്. മണ്ണാര്‍ക്കാട് സ്വദേശിയാണ് കാര്‍ ഡ്രൈവര്‍ ഷിയാസ്. അപകടസമയത്ത് കാറില്‍ അഞ്ച് യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Read Moreമകന്‍ ട്രെയിന്‍ തട്ടി മരിച്ചു, മനംനൊന്ത് രക്ഷിതാക്കള്‍ ജീവനൊടുക്കി
കാസര്‍കോട്: കാസര്‍കോട് പൊയ്നാച്ചി പറമ്പില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേണുഗോപാലന്‍ നായര്‍ (55), ഭാര്യ സ്മിത (45) എന്നിവരാണ് മരിച്ചത്. മകന്റെ മരണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ദമ്പതികളുടെ മരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.’ ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ വീടിന്റെ സെന്‍ട്രല്‍ ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. മേല്‍പ്പറമ്പ് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഡിസംബര്‍ 29നാണ് ദമ്പതികളുടെ മകന്‍ ശിവാനന്ദ് (19) ട്രെയിന്‍ തട്ടി മരിച്ചത്. ബേക്കലില്‍ നടന്ന റാപ്പര്‍ വേടന്റെ പരിപാടിക്കിടെ ട്രെയിന്‍ തട്ടിയായിരുന്നു ശിവാനന്ദിന്റെ…
Read Moreഉമ്മൻചാണ്ടിക്ക് ആദരവുമായി ഇന്ന് കല്ലറയിലെത്തുന്നു മദ്യ വിരുദ്ധ സമിതി
കെ.സി.ബി.സി.യുടെ മദ്യവിരുദ്ധ കമ്മീഷൻ ചങ്ങനാശ്ശേരി, കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, വിജയപുരം രൂപതാ ഘടകങ്ങൾ സംസ്ഥാന ഭാരവാ ഹികളുടെയും വൈദികരുടെയും നേത്യത്വത്തിൽ 13.03.2026 വെള്ളി 11.30 എ. എം ന്. മുൻ കേരള മുഖ്യമന്ത്രി യശ്ശ:ശരീരനായ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ കബറിടത്തിലെത്തുന്നു. 29 ബാറുകളൊഴികെ മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടിയ മുൻമുഖ്യമ ന്ത്രിയോടുള്ള ആദരവ് അർപ്പിക്കാനും മദ്യവ്യാപനം നടത്തുന്ന ഭരണാധികാരി കളോട് ശക്തമായ പ്രതിഷേധമറിയിക്കാനുമാണ് പുതുപ്പള്ളിയിലെ കബറിട ത്തിലെത്തുന്നത്.
Read Moreവെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈകോടതി; എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കി. പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഉത്തരവിട്ടു. കമ്പനി ആക്ട് പ്രകാരമാണ് നടപടി. ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കി. എസ്എൻഡിപി യോഗത്തിന് പുതിയ ബോർഡ് ഓഫ്…
Read More