കൊച്ചി: തിയേറ്ററുകളിൽ കുടുംബപ്രേക്ഷകരുടെ മനംകവർന്ന ജയറാം-കാളിദാസ് ജയറാം ചിത്രം ‘ആശകൾ ആയിരം’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. യഥാർത്ഥ ജീവിതത്തിലെ അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിച്ചെത്തിയ ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിന് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 (ZEE5) മികച്ച തുകയ്ക്ക് സ്വന്തമാക്കിയതായി ഫിലിമിബീറ്റ് റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ തന്നെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ ഔദ്യോഗികമായ റിലീസ് തീയതി അണിയറപ്രവർത്തകരോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മലയാളത്തിന്…
Read MoreCategory: KERALA
ഗ്യാസ് തീർന്നു, പക്ഷേ കഞ്ഞിവെള്ളം തിളയ്ക്കും; സ്കൂളുകളിൽ വീണ്ടും വിറകടുപ്പുകൾ വരുന്നു!
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം തടസ്സമില്ലാതെ നടത്തുന്നതിനായി വിറകടുപ്പുകൾ ഉപയോഗിക്കാൻ അനുമതി നൽകി. പാചകവാതക (LPG) വിതരണത്തിൽ നേരിടുന്ന കടുത്ത ദൗർലഭ്യം കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ഈ അടിയന്തര നടപടി. പുക മലിനീകരണവും കുട്ടികളുടെ ആരോഗ്യവും കണക്കിലെടുത്ത് സ്കൂളുകളിൽ വിറകടുപ്പുകൾ ഉപയോഗിക്കരുതെന്ന് നേരത്തെ കർശന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ നിലവിലെ ഗ്യാസ് പ്രതിസന്ധി ഉച്ചഭക്ഷണ പദ്ധതിയെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഈ നിബന്ധനയിൽ താൽക്കാലിക ഇളവ് അനുവദിച്ചത്. പ്രധാന നിർദ്ദേശങ്ങൾ: പാചകവാതകം ലഭ്യമാകാത്ത സ്കൂളുകൾക്ക് മാത്രം വിറകടുപ്പുകൾ ഉപയോഗിക്കാം. ഗ്യാസ് വിതരണം സാധാരണ നിലയിലാകുന്ന…
Read Moreസിനിമയിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്‌സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreസിലിണ്ടർ ക്ഷാമത്തിൽ വിറങ്ങലിച്ച് കേരളവും!” ഹോട്ടലുകളിൽ ഇനി ബിരിയാണി മാത്രം?”
തിരുവനന്തപുരം: സംസ്ഥാനത്ത് പാചകവാതകക്ഷാമം രൂക്ഷമാകുന്നത് ഹോട്ടൽ, കേറ്ററിങ് മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കൊമേഴ്‌സ്യൽ സിലിണ്ടറുകളുടെ വിതരണത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണം മൂലം വരുംദിവസങ്ങളിൽ ഹോട്ടലുകൾ അടച്ചിടേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഉടമകൾ. പല ജില്ലകളിലും ഏതാനും ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് നിലവിലുള്ളത്. ബിരിയാണി മാത്രം; മെനു മാറുന്നു പാചകവാതകം ലാഭിക്കുന്നതിനായി നോൺ-വെജ് ഹോട്ടലുകൾ മെനുവിൽ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങി. പലയിടങ്ങളിലും നോൺ-വെജ് വിഭവങ്ങളിൽ ബിരിയാണി മാത്രമായി ചുരുക്കാനാണ് ആലോചന. വിപുലമായ മെനുകൾ തയ്യാറാക്കുന്നത് പ്രായോഗികമല്ലാത്ത സാഹചര്യമാണെന്ന് ഹോട്ടലുടമകൾ ചൂണ്ടിക്കാട്ടുന്നു. കേറ്ററിങ് മേഖലയെയാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുന്നത്.…
Read Moreകുംഭമേളയിലെ വൈറൽ സുന്ദരി കേരളത്തിലെ തമ്പാനൂർ സ്റ്റേഷനിൽ; പിന്നിൽ സിനിമയെ വെല്ലുന്ന പ്രണയകഥ
തിരുവനന്തപുരം: കുംഭമേളയിലെ ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായ മൊണാലിസ ഭോസ്‌ലെ നിയമസഹായം തേടി തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തി. കാമുകൻ ഫർമാൻ ഖാനൊപ്പമാണ് മൊണാലിസ സ്റ്റേഷനിലെത്തിയത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് സുരക്ഷ ആവശ്യപ്പെട്ടാണ് ഇരുവരും പൊലീസിനെ സമീപിച്ചത്. പ്രണയം സോഷ്യൽ മീഡിയയിലൂടെ മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും മഹാരാഷ്ട്ര സ്വദേശിയായ ഫർമാൻ ഖാനും ഒന്നര വർഷം മുൻപ് സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. ഈ ബന്ധം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാൽ ഇരുവരുടെയും ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിർത്തിരുന്നു. വീട്ടുകാരുടെ ഭീഷണി; കേരളത്തിൽ അഭയം തന്റെ…
Read Moreഗണേഷ് കുമാറിന് ആശ്വാസം; ഭാര്യയുടെ പരാതികളിൽ ഇനി തുടർനടപടിയില്ല!
തിരുവനന്തപുരം: മന്ത്രി കെബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോന്‍ ഉയർത്തിയ ആരോപണങ്ങൾ ഒത്തുതീർപ്പായ സാഹചര്യത്തിൽ തുടർ നടപടി വേണ്ടെന്ന് എസ്പിക്ക് നിർദേശം നൽകി. മന്ത്രി ഗണേഷ് കുമാറിനെതിരെ പരാതിയില്ലെന്ന ബിന്ദുവിന്റെ പ്രതികരണം കണക്കിലെടുത്താണ് തീരുമാനം. കേസുമായി ബന്ധപ്പെട്ട് ബിന്ദു മേനോന്റെ മൊഴിയെടുക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. പരാതിക്കാരിക്ക് പരാതിയില്ലെന്ന് പറഞ്ഞത്തോട് കൂടിയാണ് തുടർ നടപടികൾ അവസാനിപ്പിച്ചത്. നിലവിൽ കേസിൻ്റെ ഭാഗമായി ലഭിച്ച എല്ലാ പരാതികളും ഡിജിപി കൊല്ലം റൂറൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്. മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ ഭാര്യയുടെ ആരോപണത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് പറഞ്ഞിരുന്നു.…
Read Moreദേശീയപാത ഉദ്ഘാടനം ബഹിഷ്കരിക്കാൻ സംസ്ഥാന സർക്കാർ; ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിൽക്കും. സംസ്ഥാനത്തിന് അര്‍ഹമായ പരിഗണന ഉദ്ഘാടന ചടങ്ങില്‍ ലഭിച്ചില്ലെന്ന ആക്ഷേപം ഉയര്‍ന്നു. മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഏറ്റവും ശക്തമായി ഇടപെടല്‍ നടത്തിയത് സംസ്ഥാന സര്‍ക്കാരാണ്. ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ നടപടി സ്വകരിച്ചിട്ടും ഉദ്ഘാടന ചടങ്ങില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്
Read More12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും ഈ ദിവസങ്ങളില്‍ താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.
Read Moreബെംഗളൂരുവില്‍നിന്നുളള ട്രെയിനില്‍ റീല്‍സ് ചിത്രീകരണം, രണ്ട് മലയാളി യുവാക്കള്‍ക്കെതിരെ കേസ്
ആലുവ: ട്രെയിന്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ റീല്‍സ് എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. കോലഞ്ചേരി സ്വദേശികളായ ജിസ്മോന്‍ (20), കിരണ്‍ (29) എന്നിവരെയാണ് ആലുവ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍നിന്നുവന്ന ട്രെയിനിലായിരുന്നു യുവാക്കളുടെ റീല്‍സ് ചിത്രീകരണം. സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരെ കൂട്ടാനായി പലരീതിയില്‍ യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിലായിരുന്നു റീല്‍സ് ചിത്രീകരിച്ചത്. യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പ്രതികളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
Read Moreഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം
തിരുവനന്തപുരം: ഭാര്യ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാർ മന്ത്രി സ്ഥാനം രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്. വിഷയം ഗണേഷ് കുമാർ മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചുവെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിഷയം രാഷ്ട്രീയമല്ല, കുടുംബപ്രശ്‌നമാണെന്നും ഭാര്യക്ക് പരാതിയില്ലെന്നും ഗണേഷ് കുമാർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
Read More