കോഴിക്കോട്: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നുവന്ന ആരോപണത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. മന്ത്രിക്കെതിരെ ഉള്ള ആരോപണം അടഞ്ഞ അധ്യായം ആണെന്നും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് കുടുംബപ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. അത് അവര്‍ തന്നെ പരിഹരിച്ചുകഴിഞ്ഞെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ വന്നുപറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്വാഭാവികമായി അവര്‍ തന്നെ അത് അവസാനിച്ചു കഴിഞ്ഞെന്നും പറഞ്ഞു. കുടുംബപ്രശ്‌നമൊന്നും രാഷ്ട്രീയ പ്രശ്‌നമായി മാറുമെന്ന് കരുതുന്നില്ല. മാത്രമല്ല അത് രാഷ്ട്രീയ പ്രശ്‌നമാക്കേണ്ട കാര്യവുമില്ല. ഇനി സഭയൊന്നും കൂടുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാനം ഉടന്‍ ഉണ്ടാകും.…
Read MoreCategory: KERALA
സഹസംവിധായകൻ വിജീഷ് ഐ കെ അന്തരിച്ചു
തൃശൂർ : പ്രശസ്ത ചലച്ചിത്ര സഹസംവിധായകൻ വിജീഷ് ഐ കെ (45) മസ്തിഷ്‌ക സംബന്ധമായ രോഗത്താൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തൃശൂർ ജില്ലയിലെ എങ്ങണ്ടിയൂർ സ്വദേശിയാണ്. ടീൻസ്, ഓടും രാജ ആടും റാണി, ദേവയാനം, പത്രോസിന്റെ പടപ്പുകൾ തുടങ്ങിയവയാണ് പ്രവർത്തിച്ച പ്രധാന സിനിമകൾ. അച്ഛൻ: കൃഷ്ണൻ അമ്മ: രത്ന. സഹോദരങ്ങൾ: കിഷോർ കുമാർ, കൃജിത്ത്, രമ്യ.
Read Moreപെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ നിലയും വിലയും സംരക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കെ ബി ഗണേഷ് കുമാര്‍ മന്ത്രിസഭയ്ക്ക് പുഴുക്കുത്ത് ആണെന്നും വെള്ളാപ്പള്ളി കടന്നാക്രമിച്ചു. ‘ഇത്തരം പ്രവര്‍ത്തികള്‍ ഭാരതീയ സംസ്‌കാരത്തിന് ഉചിതമല്ല. പ്രത്യേകിച്ച് രാഹുല്‍ മാങ്കൂട്ടത്തിനെതിരെയടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ ലൈവായി ഇവിടെ നില്‍ക്കുമ്പോള്‍. സര്‍ക്കാരിന്റെ ഇമേജ് നഷ്ടപ്പെട്ട സംഭവമാണ് ഉണ്ടായത്. പല ഭാര്യമാരായി. അവസാനം വന്ന ഭാര്യയോടും നീതി കാണിച്ചില്ല. പെണ്ണിനോടും പൊന്നിനോടും കെ ബി ഗണേഷ് കുമാറിന് ഏറെയിഷ്ടം’,…
Read Moreനടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു; ദിലീപ് അടക്കം പ്രതികൾക്ക് കോടതി നോട്ടീസ്
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ വിചാരണക്കോടതി വെറുതെ വിട്ട നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള 10 പ്രതികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നെടുമ്പാശ്ശേരി എസ്എച്ച്ഒ വഴിയാണ് കോടതി നോട്ടീസ് അയച്ചത്. വിചാരണക്കോടതിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് 300 പേജുള്ള അപ്പീലാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചത്. വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതില്‍ വിചാരണക്കോടതി പരാജയപ്പെട്ടു. കേസിലെ എട്ടാം പ്രതി നടന്‍ ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണം. ദിലീപ് ഉള്‍പ്പടെ വെറുതെ വിട്ട പ്രതികളെ ശിക്ഷിക്കണം, പ്രതികളെ കുറ്റവിമുക്തരാക്കിയത് നിയമവിരുദ്ധമാണ്. പ്രതികളെ…
Read Moreഭാര്യയോട് മാപ്പുപറഞ്ഞ് ഗണേഷ്കുമാര്‍; അപ്പോ ശുഭം!!! അങ്ങനെ എല്ലാം കോംപ്രമൈസാക്കി
ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി ഗണേഷ്കുമാര്‍. ബിന്ദു മേനോനെ മന്ത്രി വിളിച്ചത് ഇന്നലെ രാത്രി. ക്ഷമാപണം നടത്തിയെന്ന് ബിന്ദു മനോരമ ന്യൂസിനോട്. മാപ്പുപറഞ്ഞതിനാല്‍ പൊലീസില്‍ പരാതി നല്‍കില്ല. വേദനിപ്പിച്ചത് അയ്യായിരം പ്രണയമുണ്ടെന്ന് പറഞ്ഞത്. ഗണേഷിനെ അത്രയധികം ഇഷ്ടമെന്നും ബിന്ദു. ഗണേഷ് കുമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമെന്ന് സൂചന മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന നിലപാടില്‍ ഉറച്ച് ഗണേഷ്. ഭാര്യയുടെ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും വ്യക്തമായ തെളിവുകളുണ്ടെന്നും ഗണേഷ്. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയെ കണ്ട് വിശദീകരിക്കും. മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ ഭാര്യ വിളിച്ചതനുസരിച്ച് വീട്ടിലെത്തിയിട്ടും ഇടപെടാതിരുന്നത് കുടുംബ പ്രശ്നമായതിനാലെന്ന്…
Read Moreപെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു
കൊച്ചി: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി അന്തരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. മൃതദേഹം പെരുമ്പാവൂർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പെരുമ്പാവൂരിലാണ് സംസ്‌കാരം നടക്കുക. 2016 ഏപ്രിലിലാണ് പെരുമ്പാവൂർ സ്വദേശിനിയായ നിയമ വിദ്യാർഥിനി ജിഷ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നത്. രണ്ട് മാസത്തിന് ശേഷമാണ് കൊലപാതകത്തിലെ മുഖ്യപ്രതിയായ അസം സ്വദേശി അമീറുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നത്. 2016 സെപ്തംബറിൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ 2017 ഡിസംബർ 14ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക്…
Read Moreപോസ്റ്റ്മോർട്ടം നടത്തരുതെന്ന് കുറിപ്പ് എഴുതിവെച്ച് വയോധിക ദമ്പതികൾ ഒറ്റക്കയറിൽ തൂങ്ങിമരിച്ച നിലയിൽ
വയോധിക ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. മണ്ണാർക്കാട് ശിവൻകുന്ന് അങ്കണവാടിക്കു സമീപം അമ്പലക്കുളം വീട്ടിൽ അയ്യപ്പൻ (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരെയാണ് വീടിനുള്ളിൽ ഒറ്റക്കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെയാണ് സംഭവം. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മൂന്ന് മണിക്ക് മകൻ രാജൻ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും ഫാൻ സ്ഥാപിക്കാനുള്ള ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കല്യാണിക്കുട്ടിക്ക് വാർധക്യ സഹജമായ രോഗങ്ങളുണ്ടായിരുന്നു. പൊലീസ് എത്തി ഇൻക്വസ്റ്റിനു ശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ മറ്റ് ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക…
Read Moreപെരിന്തൽമണ്ണ റൂട്ടിൽ കേരള ആർടിസിയുടെ വക കിടിലൻ സർപ്രൈസ്!
ബെംഗളുരു: കേരള ആര്‍ടിസിയുടെ ബെംഗളുരു-പെരിന്തല്‍മണ്ണ വാരാന്ത്യ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ചു. ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെര്‍മിനലില്‍ നിന്ന് തിങ്കളാഴ്ചകളില്‍ വൈകിട്ട് 3ന് പുറപ്പെട്ട് മൈസൂരു, ബത്തേരി, താമരശ്ശേരി, മഞ്ചേരി വഴി രാത്രി 11ന് പെരി ന്തല്‍മണ്ണയിലെത്തും. പെരിന്തല്‍ മണ്ണയില്‍ നിന്ന് ഞായറാഴ്ചകളില്‍ രാത്രി 8.10ന് പുറപ്പെട്ട് മഞ്ചേരി, താമരശ്ശേരി, കല്‍പറ്റ, മാനന്തവാടി, മൈസൂരു വഴി രാവിലെ 5.45ന് ബെംഗളൂരുവിലെത്തും. 492 രൂപയാണ് ടിക്കറ്റ് നിര
Read Moreവായ്പ എഴുതിതള്ളുക; കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി മുണ്ടക്കൈ -ചൂരൽമല നിവാസികൾ
വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്. ഭവനപദ്ധതിയിൽപ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതി തള്ളിയില്ല. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം. എല്ലാ ദുരന്തബാധിതരെയും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യമാണ് സമരക്കാര്‍ മുന്നോട്ടുവെക്കുന്നത്. റേഷന്‍ കാര്‍ഡ് മാനദണ്ഡപ്രകാരവും കൂട്ടുകുടുംബ മാനദണ്ഡപ്രകാരവും പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തണമൈന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.
Read Moreമന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ
ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണം. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെയെല്ലാം ഫോട്ടോകൾ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പോലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയായിരുന്നുവെന്നും ആരോപണമുണ്ട്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വാളകത്തെ കുടുംബവീട്ടിൽ മുന്നറിയിപ്പില്ലാതെ എത്തിയ ഭാര്യ, ഗണേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയായ ഭാര്യ ഉടനെ അവരുമായി ബന്ധപ്പെട്ടു. നടന്ന കാര്യങ്ങളെക്കുറിച്ച് ശ്രീലേഖയെ…
Read More