പാലക്കാട്: ലൈംഗിക പീഡന കേസിൽ അറസ്റ്റിലായതിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തി. രാഹുലിനൊപ്പം പാലക്കാട് ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷൻ സി വി സതീഷ്, ബ്ലോക്ക് ട്രഷറർ മച്ചിങ്ങൽ ഹരിദാസ് എന്നിവരും ഉണ്ടായിരുന്നു. എംഎൽഎയുടെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കാനായിരുന്നു സന്ദർശനം. ഇക്കഴിഞ്ഞ ജനുവരി 11നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.
Read MoreCategory: KERALA
മെഡിറ്റേഷന്‍ ക്ലാസ് നടത്തുന്നതിനിടെ ഗുരു യോഗിരാജ് ബോധി കുഴഞ്ഞുവീണ് മരിച്ചു
തൊടുപുഴ: ഗുരു യോഗിരാജ് ബോധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പാലാ മുരിക്കുമ്പുഴ കദളിക്കാട്ട് വീട്ടില്‍ പി ബി രാജു(68) കുഴഞ്ഞുവീണ് മരിച്ചു. മെഡിറ്റേഷന്‍ ക്ലാസ് നടത്തുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ തൊടുപുഴയില്‍ ക്ലാസ് നടത്തുമ്പോഴായിരുന്നു സംഭവം. കുഴഞ്ഞുവീണയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പാലാ, തൊടുപുഴ, അടിമാലി, വയനാട്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ മഹായോഗ മെഡിറ്റേഷന്‍ എന്ന പേരില്‍ ക്ലാസുകള്‍ നടത്തി വരികയായിരുന്നു. പി ബി രാജുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വയനാട് പുതുപ്പാടിയിലെ ഗുരുകുലത്തില്‍ സംസ്‌കാരം നടത്തും.
Read Moreദി റിയൽ കേരള സ്റ്റോറി വെബ്സൈറ്റുമായി സിപിഐഎം
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ഇതുവരെ നടപ്പിലാക്കിയ പദ്ധതികളും സർക്കാരിന്റെ മുന്നേറ്റങ്ങളും കരുതലും അടക്കം ജനങ്ങളിലേക്ക് എത്തിക്കാൻ വെബ്സൈറ്റുമായി സിപിഐഎം. ‘കേരള സ്റ്റോറി’ എന്ന പേരിലാണ് വെബ്സൈറ്റിന് രൂപം നൽകിയിരിക്കുന്നത്. വെബ്സൈറ്റിലേക്ക് കയറിയാൽ മുന്നേറ്റം, കരുതൽ, ഒരുമ എന്നിങ്ങനെ മൂന്ന് ഒപ്ഷനുകൾ കാണാം. വികസനത്തിന്റെ കേരളാ സ്റ്റോറി എന്ന തലക്കെട്ടിൽ പുത്തൻ പാതകൾ, ലോകോത്തര യാത്രകൾ, ആരോഗ്യകേരളം, പൊതുവിദ്യാഭ്യാസത്തിലെ കേരള മോഡൽ എന്നിങ്ങനെ എഴുതിയ ചിത്രങ്ങളും നൽകിയിട്ടുണ്ട്.
Read Moreഅഗർബത്തികളുടെ അപൂർവ ശേഖരം; മുണ്ടക്കയം സ്വദേശി ലോക റെക്കോർഡിലേക്ക്
മുണ്ടക്കയം: സുഗന്ധം പരത്തുന്ന അഗർബത്തികളുടെ വൈവിധ്യമാർന്ന ശേഖരത്തിലൂടെ മുണ്ടക്കയം സ്വദേശി സി. ഇന്ദുചൂഡൻ യു.ആർ.എഫ് (യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ) ലോക റെക്കോർഡിൽ ഇടംപിടിച്ചു.ശനിയാഴ്ച പുഞ്ചവയൽ സെന്റ് മേരീസ് എൽ.പി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ 27 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ 617 വ്യത്യസ്ത ഇനം അഗർബത്തികളാണ്പ്രദർശിപ്പിച്ചത്. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മുഖ്യ നിരീക്ഷകനായിരുന്നു. ഇന്ത്യയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ അക്ഷർധാം, തിരുപ്പതി, കാശി, ഗയ, വാരണാസി, മഥുര, അയോധ്യ എന്നിവിടങ്ങളിൽ നിന്നുള്ള അഗർബത്തികൾ ഇന്ദുചൂഡന്റെ ശേഖരത്തിലെ പ്രധാന…
Read Moreപീഡന കേസ്; സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം
കൊച്ചി: ഫ്‌ളാറ്റില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സംവിധായകന്‍ ചിദംബരം എസ്. പൊതുവാളിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം സെഷന്‍സ് കോടതി ജഡ്ജി കെ കെ ബാലകൃഷ്ണനാണ് ജാമ്യം അനുവദിച്ചത്. 2022 ല്‍ എളംകുളത്തെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. ബിഎന്‍എസ് 74, 75 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
Read Moreവാടക വീട്ടിൽ ദമ്പതികളുടെ മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച നിലയിൽ
കോട്ടയം: വാടക വീട്ടിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പൊൻകുന്നം തോണിപ്പാറ റോഡിനു സമീപമുള്ള വാടകവീട്ടിൽ സാജൻ(33), ഭാര്യ വാഴൂർ സ്വദേശി അനുഷ(30) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം നിലയിലുള്ള വാടക വീട്ടിലെ മുറിയിൽ രക്തത്തിൽ കുളിച്ച് നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രാത്രിയിൽ വഴക്ക് കേട്ടിരുന്നതായും രാവിലെ വിളിച്ചപ്പോൾ ഫോണിൽ ലഭിക്കാതായെന്നും ആണ് പരിസരവാസികൾ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടര വയസ്സുള്ള മകനും ഇവർക്കൊപ്പം വീട്ടിൽ ഉണ്ടായിരുന്നു. ഉറക്കം ഉണർന്ന് കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥർ…
Read Moreഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടി അപകടം; വിദ്യാര്‍ത്ഥി മരിച്ചു
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലില്‍ ഓത്തുപുരയില്‍ ഹനീഫയുടെ മകന്‍ മുഹമ്മദ് ബിലാല്‍ ആണ് മരിച്ചത്. 16 വയസായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ബിലാലിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂട്ടറില്‍ സഞ്ചരിച്ച സുഹൃത്തുക്കളായ ആദില്‍, അദ്‌നാന്‍,യാസിന്‍ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreപൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിരിക്കെ യുവതി മരിച്ചു
തിരുവനന്തപുരം: പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയിലായിരുന്ന വിജിഷയെ ഇന്നലെ കോഴിക്കോട് സ്റ്റാര്‍ കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം. പൊങ്കാലയ്ക്കിടെ പുറകിലെ അടുപ്പില്‍ നിന്ന് സാരിയിലേക്ക് തീപടരുകയായിരുന്നു.
Read Moreമൂന്നാം ബലാത്സംഗ കേസിലെ അറസ്റ്റിന് ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉറ്റുനോക്കൽ
പാലക്കാട്: മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലെത്തുന്നു. ഇടവേളയ്ക്ക് ശേഷം മണ്ഡലത്തിലെത്തുന്ന രാഹുൽ, തന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിലാണ് പങ്കെടുക്കുന്നത്. ജനുവരി 11-നാണ് മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ മണ്ഡല സന്ദർശനമാണിത്. കോൺഗ്രസിൽ നിന്നും പുറത്തായ സാഹചര്യത്തിൽ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുലിന് പകരം രമേഷ് പിഷാരടി യുഡിഎഫ്…
Read Moreഇവർ തമ്മിൽ ശരിക്കും എന്താണ് പ്രശ്നം എന്ന് ആളുകൾ; അറിയാൻ വായിക്കാം
വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്നെ അനുഗമിച്ച സി പി എം ജില്ലാ സെക്രട്ടറി റഫീഖിനോട് മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ചതോടെയാണ്ട പ്രശ്നങ്ങൾക്ക്ൻ തുടക്കം . ടൗൺഷിപ്പ് സന്ദർശനത്തിലുടനീളം അനുഗമിച്ചപ്പോൾ ആണ് സി പി എം ജില്ലാ സെക്രട്ടറിയോട് മമ്മൂട്ടി അമർഷം തുറന്നുപറഞ്ഞത്. ‘നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി’ എന്ന് മമ്മൂട്ടി നേരിട്ട് പറയുകയും ചെയ്തു. വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള സർക്കാരിന്റെ ടൗൺ ഷിപ്പ് കാണാനായി ഇന്ന് ഉച്ചയോടെയാണ് മമ്മൂട്ടി…
Read More