കൊച്ചി: വിവാദത്തിനിടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്കിനെ ഫോണില്‍ വിളിച്ച് മമ്മൂട്ടി. വീഡിയോ കോളില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു. ഇന്നലെയും മമ്മൂട്ടി റഫീക്കിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് വിവരം. വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ തന്നെ അനുഗമിച്ച കെ റഫീക്കിനോട് മമ്മൂട്ടിഅതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഇടത് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് താരം നേരിട്ടത്. മമ്മൂട്ടി ടൗണ്‍ഷിപ്പിലെത്തിയത് പോസിറ്റീവ് ആയി മാത്രം ചര്‍ച്ച ചെയ്യപ്പെടട്ടെയെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും വിവാദത്തിൽ പ്രതികരിച്ചു.
Read MoreCategory: KERALA
സൗഹൃദം ഉപേക്ഷിച്ചതിലെ വൈരാഗ്യം; വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
തുറവൂര്‍: യുവതിയുടെ അശ്ലീല ചിത്രവും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച യുവാവ് പിടിയില്‍. കാസര്‍കോട് ചെരുവാത്തൂര്‍ ഗ്രാമപഞ്ചായത്ത് കാടന്‍കോട് വീട്ടില്‍ കെ പി മനീഷിനെയാണ് (37)പൊലീസ് സംഘം പിടികൂടിയത്. യുവതിയുമായി സൗഹൃദത്തിലുണ്ടായിരുന്ന പ്രതി ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ യുവതി സൗഹൃദം അവസാനിപ്പിച്ചു. തുടര്‍ന്നാണ് പ്രതി, ഭര്‍ത്താവിനെയും മകളെയും ബന്ധുക്കളെയും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയതും യുവതിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതും. പിന്നീട് യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതില്‍ യുവതിയുടെ പ്രദേശത്തുള്ളവരെ ചേര്‍ക്കുകയും അതില്‍ യുവതിയുടെ അശ്ലീല ഫോട്ടോയും…
Read Moreപട്ടാളക്കാരനാകാൻ കൊതിച്ച യുവാവിന്റെ മോഹം തല്ലിക്കെടുത്തി മദ്യപ സംഘം
കൊല്ലം: കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട കുന്നത്തൂര്‍ സ്വദേശി ഹരികൃഷ്ണന്‍റെ വേര്‍പാട് ഒരു നാടിന്‍റെയാകെ ഉള്ളുലയ്ക്കുകയാണ്. രോഗബാധിതരായ അച്ഛനും അമ്മയും അടങ്ങിയ നിര്‍ധന കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്നു ഹരികൃഷ്ണന്‍. പട്ടാളക്കാരനായി നാടിനും കുടുംബത്തിനും കാവലാകാന്‍ കൊതിച്ച 18 കാരനെയാണ് മദ്യപസംഘം തല്ലിക്കൊന്നത്. പൊതുദർശനത്തിന് ശേഷം ഹരികൃഷ്ണന്‍റെ സംസ്കാരം ഐവർകാലയിലെ വീട്ടുവളപ്പിൽ നടന്നു. പൊടിമോനെ എന്ന് വിളിച്ച് നെഞ്ച് പൊട്ടി കരയുന്ന അമ്മ രജനി. പാര്‍ക്കിന്‍സണ്‍സ് തളര്‍ത്തിയ ശരീരവുമായി കണ്ണീര് തോരാതെ അച്ഛന്‍ ജയസേനന്‍. ഐവര്‍കാലയെന്ന ഗ്രാമത്തിന് ഈ കാഴ്ച്ച കണ്ടു നില്‍ക്കാനാകുന്നില്ല. ഹരികൃഷ്ണന്‍റെ വേര്‍പാട് ഒരു…
Read Moreട്രെയിൻ കോച്ചിനടിയിൽ മനുഷ്യന്റെ കൈ
ആലപ്പുഴ: ആലപ്പുഴയിൽ ട്രെയിനിന്റെ കോച്ചിനടിയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്ന് രാവിലെ ആലപ്പുഴയിൽനിന്നും പുറപ്പെടാൻ തുടങ്ങുന്നതിനിടെ ധൻബാദ് എക്‌സ്പ്രസിന്റെ കോച്ചിനടിയിലാണ് മനുഷ്യന്റെ കൈ കണ്ടെത്തിയത്. ട്രെയിനിന്റെ എസ് 5 കോച്ചിനടിയിലായി അറ്റനിലയിലാണ് തോൾ മുതൽ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടെത്തിയത്. പുലർച്ചെ ട്രെയിൻ പിറ്റ്-ലൈൻ യാർഡിൽ നിർത്തിയപ്പോൾ ശുചീകരണ ജീവനക്കാരാണ് ശരീരഭാഗം കണ്ടെത്തിയത്.
Read Moreസ്ത്രീകൾക്ക് രാഹുൽ ഗാന്ധിയുടെ സൗജന്യ യാത്ര വാഗ്ദാനം: ‘ഒരുവിധം പച്ചപിടിച്ചു വരികയാണ് ‘കെഎസ്ആർടിസി വഴിയാധാരമാകുമെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന കോൺഗ്രസ് വാഗ്ദാനത്തെ പരിഹസിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇത്തരം പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ വെറും രണ്ടുമാസം കൊണ്ട് കെഎസ്ആർടിസിയും നാട്ടുകാരും വഴിയാധാരമാകുമെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കെഎസ്ആർടിസി ഇപ്പോൾ ഒരുവിധം പച്ചപിടിച്ചു വരികയാണെന്നും, വകുപ്പിനെ നശിപ്പിക്കാൻ യുഡിഎഫ് മുൻപും പല ഗവേഷണങ്ങളും നടത്തിയിട്ടുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. സൗജന്യ യാത്ര എന്ന പ്രഖ്യാപനം നടത്തി വോട്ട് പിടിച്ച ശേഷം, അത് വനിതാ ദിനത്തിൽ മാത്രമാണെന്ന് മാറ്റിപ്പറയാൻ…
Read More‘മമ്മൂട്ടി ഒരു അൽപൻ.. വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെയായിരുന്നു; നടന്റെ പെരുമാറ്റത്തിൽ രൂക്ഷവിമർശനവുമായി നെറ്റിസൺസ്
വയനാട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി നടത്തിയ പ്രതികരണം വിവാദമാകുന്നു. ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ തന്നെ അനുഗമിച്ച റഫീഖിനോട് താരം അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും മുൻപിൽ വെച്ചായിരുന്നു നടന്റെ ഈ പരാമർശം. സംഭവത്തെക്കുറിച്ച്: ടൗൺഷിപ്പ് പ്രദേശം നടന്നു കാണുന്നതിനിടയിൽ റഫീഖ് കൂടെ നടന്നതാണ് മമ്മൂട്ടിയെ പ്രകോപിപ്പിച്ചത്. “നിങ്ങൾ എന്തിനാണ് എപ്പോഴും എന്റെ കൂടെ നിൽക്കുന്നത്? ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് ആളുകൾ വിചാരിക്കും, മാറി നിന്നാൽ മതി” എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. ഈ ദൃശ്യങ്ങൾ സോഷ്യൽ…
Read Moreകേരളത്തിലും സ്ത്രീകൾക്ക് സൗജന്യയാത്ര, ക്ഷേമപെൻഷൻ 3000 രൂപ: കേരളത്തിനായുള്ള രാഹുലിന്റെ 5 ഉറപ്പുകൾ അറിയാൻ വായിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ഉണർവ്വ് പകർന്ന് കെ.പി.സി.സി സംഘടിപ്പിച്ച ‘പുതു യുഗയാത്ര’യ്ക്ക് തലസ്ഥാനത്ത് ആവേശകരമായ സമാപനം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ, കേരളത്തിനായി അഞ്ച് പ്രധാന ഉറപ്പുകൾ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യം നേരിടുന്ന രാഷ്ട്രീയ വെല്ലുവിളികൾക്കിടയിൽ കേരളത്തിലെ ജനങ്ങളുടെ ക്ഷേമവും വികസനവും മുൻനിർത്തിയാണ് ഈ ഉറപ്പുകൾ മുന്നോട്ടുവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഞ്ച് വാഗ്ദാനങ്ങൾ ഇവയാണ്: ∙ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ. ∙ ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും…
Read Moreപാൻട്രി, ശുചിമുറി കൂടെ ബസ് ഹോസ്റ്റസും തുടങ്ങി എല്ലാ സൗകര്യങ്ങളും; കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകൾ 15നകം നിരത്തിലേക്ക്
കൊച്ചി: കെഎസ്ആർടിസിയുടെ പുത്തൻ ബിസിനസ് ക്ലാസ് ബസുകൾ ഈ മാസം 15നകം സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്നോടിയായി ബസുകളുടെ ഉദ്ഘാടനം നിർവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി. എറണാകുളം കെഎസ്ആർടിസി ഡിപ്പോയുടെ നവീകരണോദ്ഘാടനവും കാരിക്കാമുറിയിൽ നിർമിക്കുന്ന പുതിയ സ്റ്റാൻഡിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി തമിഴ്‌നാടുമായുള്ള അന്തർ സംസ്ഥാന കരാർ കെഎസ്‌ആർടിസി ചൊവ്വാഴ്‌ച ഒപ്പിടും. കെഎസ്‌ആർടിസിയുടെ 50 ബജറ്റ് ടൂറിസം ബസുകളാണ് തമിഴ്‌നാടിന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കുക. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളും…
Read Moreചുരം ഇനി ചരിത്രം; വയനാടൻ യാത്രയ്ക്ക് വേഗതയേറും, തുരങ്കപാത നിർമ്മാണത്തിന് തുടക്കം; പാറ തുരക്കല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവമ്പാടി: വടക്കന്‍ കേരളത്തിന്റെ യാത്രാദുരിതത്തിന് അറുതിവരുത്തുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കല്‍ പ്രവൃത്തികള്‍ക്ക് വെള്ളിയാഴ്ച തുടക്കംകുറിക്കും. തിരുവമ്പാടി മറിപ്പുഴയില്‍ പദ്ധതിപ്രദേശത്ത് രാവിലെ 11-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിക്കും. പൊതുമരാമത്ത്, ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തുരങ്കപാതയുടെ നിര്‍മാണക്കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള ദിലീപ് ബില്‍ഡ്കോണ്‍ കമ്പനിയും സ്റ്റീല്‍ ബോസ്ട്രിങ് പാലത്തിന്റെ കരാര്‍ ഹരിയാന ആസ്ഥാനമായ പുനിയ കണ്‍സ്ട്രക്ഷന്‍ കമ്പനിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയില്‍ നിന്ന് 2134.50 കോടി രൂപ…
Read Moreജാമ്യം റദ്ദാക്കണമെന്ന ഹരജി; മറുപടി നൽകാൻ വീണ്ടും സമയം നീട്ടി ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അന്വേഷണസംഘം നൽകിയ ഹരജിയിൽ മറുപടി നൽകാൻ വീണ്ടും സമയം നീട്ടി ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇത് രണ്ടാം തവണയാണ് രാഹുൽ മാങ്കൂട്ടത്തിൽ സമയം നീട്ടി ചോദിക്കുന്നത്. ജാമ്യത്തിലിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ്, രണ്ടാമത് പരാതിനൽകിയ അതിജീവിത അന്വേഷണ സംഘത്തെ സമീപിരുന്നു. തന്നെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പരാതി. ഈ സാഹചര്യത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചത്. കേസ് ഇന്ന്…
Read More