ജസ്‍ലിയയുടെ മരണം: അപകടം നടന്ന് ഏഴാം ദിവസം പ്രതി ഡോ.സിറിയക് വാഗമണ്ണിലെ റിസോർട്ടിൽനിന്നു പിടിയിൽ

വാഗമൺ: വിദ്യാർഥിനിയായ ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ‍ഡോ. സിറിയക് അറസ്റ്റിൽ. വാഗമണ്ണിലെ റിസോർട്ടിൽനിന്നാണ് ‍ഡോ. സിറിയക്കിനെ പൊലീസ് പിടികൂടിയത്. മൂന്നുദിവസമായി ഇയാളുടെ ഫോണിന്റെ ടവർ ലോക്കേഷൻ വാഗമണ്ണിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി അന്വേഷണം തുടരുകയായിരുന്നു. റിസോർട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത സിറിയക്കിനെ ഉടൻ അങ്കമാലി പൊലീസിനു കൈമാറും. അപകടം നടന്ന് ഏഴാം ദിവസമാണ് സിറിയക് പിടിയിലാവുന്നത്. ഇയാൾക്കെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. നേരത്തേ ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അങ്കമാലി പൊലീസ് അറസ്റ്റ് ജോർജനെ…

Read More

ജസ്‍ലിയയുടെ മരണത്തിൽ പ്രതി സിറിയക്കിന്റെ പിതാവ് അറസ്റ്റിൽ

കൊച്ചി: വിദ്യാർഥിനിയായ ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ‍ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യു അറസ്റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഡോ. സിറിയക്കിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഒളിവിൽ കഴിയുന്ന സിറിയക് കോട്ടയം സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചേക്കും. അപകടം നടന്നു ദിവസങ്ങൾ കഴിഞ്ഞിട്ടും ഡോ. സിറിയക്കിനെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപം വച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ്…

Read More

സിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം: 55 സിറ്റിങ് എംഎൽഎമാർ വീണ്ടും ജനവിധി തേടും; മുഴുവൻ പട്ടികയറിയാൻ വായിക്കാം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടികയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി. കഴിഞ്ഞ തവണ മത്സരിച്ച 81 സീറ്റുകളിൽ ഭൂരിഭാഗം ഇടങ്ങളിലും സ്ഥാനാർഥികളെ നിശ്ചയിച്ചു കഴിഞ്ഞു. പത്തിൽ താഴെ സീറ്റുകളിൽ മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. ഇതിൽ കെ.കെ.ശൈലജയും (മട്ടന്നൂർ) കെ.എൻ.ഉണ്ണിക്കൃഷ്ണനും (വൈപ്പിൻ) മാത്രം മണ്ഡലം മാറി പേരാവൂരിലും തൃപ്പൂണിത്തുറയിലും ജനവിധി തേടും മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏതാനും സീറ്റുകളിൽ തീരുമാനമാകാനുള്ളത്. പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവും അന്തിമമാക്കിയില്ല. പാലക്കാട്ട് യുഡിഎഫ് സ്ഥാനാർഥിയാരെന്നു മനസ്സിലാക്കിയശേഷം പൊതുസ്വതന്ത്രനെ രംഗത്തിറക്കിയേക്കും. തിരുവനന്തപുരം ജില്ലയിലെ 10 സിപിഎം എംഎൽഎമാരും മത്സരിക്കും. കോഴിക്കോട്,…

Read More

പി കെ ശശിയെ സിപിഎം പുറത്താക്കി

പാലക്കാട്: സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിക്കെതിരെ നടപടി. പി കെ ശശിയെ സിപിഐഎം പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശി രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞു.

Read More

ആ​ഗോള അയ്യപ്പ സം​ഗമത്തിന്റെ കണക്കുകളിൽ പൊരുത്തക്കേട്; ഹൈകോടതി

ആഗോള അയ്യപ്പ സംഗമത്തിൻ്റെ കണക്കുകളിൽ പൊരുത്തക്കേട് ഉണ്ടെന്ന് ഓഡിറ്റർ ഹൈക്കോടതിയിൽ. ദേവസ്വം ബെഞ്ചിന് മുന്നിൽ നേരിട്ട് എത്തിയാണ് വിജയൻ അസോസിയേറ്റ്സ് പൊരുത്തക്കേടുകളെ കുറിച്ച് വിശദീകരിച്ചത്. വ്യത്യസ്ത പ്രവർത്തനങ്ങൾക്കായി ചെലവായ തുകയുടെ യഥാർഥ ബില്ലുകൾ പരിശോധനയ്ക്കായി ഹാജരാക്കിയിട്ടില്ലെന്ന് ഓഡിറ്റർ അറിയിച്ചു. ക്രോഡീകരിച്ച ബില്ലുകൾ മാത്രമാണ് ലഭിച്ചത്. അതിനാൽ ബജറ്റിന് മുകളിൽ ചിലവ് വന്നത് സ്വതന്ത്രമായി പരിശോധിക്കാനോ, താരതമ്യം ചെയ്യാനോ സാധിച്ചില്ല. രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആസ്തി റജിസ്റ്റർ ദേവസ്വം ബോർഡ് സമർപ്പിച്ചില്ലെന്നും ഓഡിറ്റർ വ്യക്തമാക്കി.

Read More

ബിജെപി പട്ടിക ഉടൻ; പാലക്കാട് ഉറപ്പിച്ച് ശോഭാ സുരേന്ദ്രൻ

പാലക്കാട്∙ ശോഭാ സുരേന്ദ്രൻ പാലക്കാട് സ്ഥാനാർഥിയായേക്കും. മണ്ഡലത്തിൽ മറ്റു പേരുകൾ പരിഗണനയില്ല. കേന്ദ്ര നേതൃത്വം അന്തിമതീരുമാനമെടുക്കും. ആറൻമുളയിൽ മത്സരിക്കാൻ എം.ടി.രമേശിനോട് ആവശ്യപ്പെട്ടു. വട്ടിയൂർക്കാവിൽ ആർ.ശ്രീലേഖയ്ക്കാണ് സാധ്യത. കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും. മണ്ഡലത്തിൽ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചു. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി.മുരളീധരനും കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസും മത്സരിക്കും. പാലക്കാട്ടെ സാധ്യതാപട്ടികയിൽ അവസാനഘട്ടത്തിൽ ശേ‍ാഭാ സുരേന്ദ്രനും പാർട്ടി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനുമായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാലക്കാട്ട് വനിതാ സ്ഥാനാർഥിയെ പരിഗണിക്കണമെന്ന സംഘപരിവാർ നിർദേശം പാർട്ടി മുഖവിലയ്ക്കെടുക്കും. പ്രശാന്ത്…

Read More

സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിലേക്ക്

തിരുവനന്തപുരത്ത് ട്രാൻസ്ജെൻഡേഴ്സ് ബിജെപിയിലേക്ക്. പാർട്ടി അംഗത്വം നൽകി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്, ഭരതനാട്യം കലാകാരി അദ്രിജ തുടങ്ങിയവരാണ് അംഗത്വമെടുത്തത്. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സും അംഗത്വമെടുത്തു. ആകെ 15 പേർ അംഗത്വമെടുത്തു. മാരാർജി ഭവനിൽ വെച്ചായിരുന്നു ചടങ്ങ്. ഇറാൻ യുദ്ധത്തിൽ സിപിഐഎമും കോൺഗ്രസും അമേരിക്കയ്ക്ക് എതിരെ നിലപാട് എടുത്തു. എത്രകാലമായി ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ജോലിയ്ക്ക് പോകുന്നു. എന്നാൽ ജിസിസി രാജ്യങ്ങളിൽ ഇറാൻ നടത്തിയ അക്രമത്തിൽ മുഖ്യമന്ത്രിയ്ക്കും കോൺഗ്രസിനും ഒന്നും പറയുന്നില്ല.

Read More

മന്ത്രി വീണാ ജോര്‍ജിന്റെ പരിപാടിയില്‍ ഒഴിഞ്ഞ കസേരകളോ?

പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത പരിപാടിയില്‍ ജനപങ്കാളിത്തം കുറവായിരുന്നുവെന്ന് വ്യാജ പ്രചാരണം. മന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ വേദിയിലും സദസിലും വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നായിരുന്നു പ്രചാരണം. ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചായിരുന്നു ഇത്തരത്തിലൊരു പ്രചാരണം നടന്നത്. സിപിഐഎം നേതാക്കള്‍ പോലും പരിപാടിയില്‍ നിന്ന് വിട്ടുനിന്നുവെന്നും പ്രചരിക്കപ്പെട്ടു. എന്നാല്‍ വാസ്തവം അതല്ല. കണ്ണൂരിലെ വിവാദങ്ങള്‍ക്ക് ശേഷം ഇന്നലെയായിരുന്നു മന്ത്രി വീണാ ജോര്‍ജ് പൊതുവേദിയില്‍ എത്തിയത്. ആറന്മുള നിയമസഭ മണ്ഡലത്തില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ആരോഗ്യ എക്‌സിബിഷനും കലാമേളയും അടങ്ങുന്ന…

Read More

മണിയറയിലെ ബാത്‌റൂമില്‍ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍

മലപ്പുറം : എംഡിഎംഎയുമായി നവവരന്‍ അറസ്റ്റിലായി. തവനൂരിലെ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന്റെ മുകളിലെ നിലയിലെ മണിയറയില്‍ ബാത്ത്റൂമിലാണ് ഇയാള്‍ എംഡിഎംഎ. ഒളിപ്പിച്ചിരുന്നത്. തിരൂരിലെ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ നിന്നും എംഡിഎംഎ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഷിബാന്‍ ഉപയോഗത്തിനും വില്‍പ്പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എംഡിഎംഎ. ഇയാള്‍ നിക്കാഹ് കഴിച്ച നവവധുവിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചത്.

Read More

കേരളത്തില്‍ ശിശുമരണ നിരക്ക് കുറയാന്‍ കാരണം യുവജനങ്ങള്‍ വിദേശത്ത് പോകുന്നതുകൊണ്ട്; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: യുവജനങ്ങള്‍ വന്‍തോതില്‍ വിദേശത്തേക്ക് പോകുന്നത് കൊണ്ടാണ് കേരളത്തില്‍ ശിശുമരണ നിരക്ക് കുറയാന്‍ കാരണമായതെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. ഫെബ്രുവരി 24ന് മനോരമ ഇയര്‍ബുക്ക് സംഘടിപ്പിച്ച കേരള ഡവലപ്‌മെന്റ് സമ്മിറ്റ് 2026ലാണ് രാജീവ് ചന്ദ്രശേഖറിന്റെ ഈ പ്രതികരണം. പരിപാടിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആരംഭിച്ചത്. ‘ഒരു രാഷ്ട്രീയ നേതാവ് ഒരു പോഡ്കാസ്റ്റില്‍ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്. കേരളത്തില്‍ ശിശുമരണനിരക്ക് വളരെ കുറവാണെന്ന്.പക്ഷെ അതിന്റെ വസ്തുത നമ്മള്‍ മനസിലാക്കിയിട്ടുണ്ടോ?. ഏറ്റവും കൂടുതല്‍ യൂത്ത്…

Read More