കേരളത്തിൽ യുഡിഎഫ് തരംഗം. വോട്ടെണ്ണൽ ആരംഭിച്ച് 3 മണിക്കൂർ പിന്നിടുമ്പോൾ യുഡിഎഫിന് വലിയ മുന്നേറ്റമെന്നാണ് റിപ്പോർട്ട് എൽഡിഎഫ് 40 മണ്ഡലങ്ങളിൽ ലീഡ് ചെയ്യുമ്പോൾ യുഡിഎഫ് 99 മണ്ഡലങ്ങളിലാണ് മുന്നിട്ട് നിൽക്കുന്നത്. അതേസമയം, എൻഡിഎ 1 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്
Read MoreCategory: KERALA
പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു
പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ മേൽക്കൈ നേടി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ. വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് 21,691 വോട്ടുകൾ കടന്നിരിക്കുകയാണ്. ആകെ 15 റൗണ്ടുകളാണ് എണ്ണാനുള്ളത്. അഞ്ച് പതിറ്റാണ്ടിലേറെയായി ഉമ്മൻ ചാണ്ടി എന്ന ഒരേയൊരു നേതാവിനെ മാത്രം നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള മണ്ഡലമാണിത്. 2023ൽ അദ്ദേഹത്തിന്റെ വേർപാടിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി കോട്ട കാത്തു. 1970 മുതൽ 2023 വരെ തുടർച്ചയായി 53 വർഷമാണ് ഉമ്മൻ ചാണ്ടി…
Read Moreകേരളം വിധി കാക്കുന്നു; പന്തൽ, പായസം, ലഡു എല്ലാം സെറ്റ് ആക്കി കോൺഗ്രസ്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ, തലസ്ഥാനം ആവേശക്കടലിൽ
തിരുവനന്തപുരം: സംസ്ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വിജയമുറപ്പിച്ച് മുന്നണികൾ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽ.ഡി.എഫും ഭരണമാറ്റം ഉറപ്പാണെന്ന് യു.ഡി.എഫും അവകാശപ്പെടുമ്പോൾ, ഇത്തവണ അട്ടിമറി മുന്നേറ്റം നടത്താനാകുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ ക്യാമ്പ്. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപേ തന്നെ രാഷ്ട്രീയ കേരളം വലിയ ചർച്ചകളിലേക്കും കണക്കുകൂട്ടലുകളിലേക്കും നീങ്ങിക്കഴിഞ്ഞു. ഭരണമാറ്റം സുനിശ്ചിതമാണെന്ന് വിശ്വസിക്കുന്ന യു.ഡി.എഫ് ക്യാമ്പുകളിൽ ഇതിനോടകം തന്നെ വൻ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പന്തൽ ഉയരുകയും പായസം വെക്കാനുള്ള ചെമ്പുകളും ലഡുവും…
Read More‘ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും’; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി
ഇടുക്കി: കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ് എം.എം മണി എം.എൽ.എ. എക്സിറ്റ് പോൾ ഫലങ്ങൾ അപ്പാടെ തള്ളിക്കളഞ്ഞ അദ്ദേഹം, ഭരണമില്ലാത്ത അവസ്ഥ വന്നാലും പോ പുല്ലെന്ന് പറഞ്ഞ് മടക്കിക്കുത്തി നിൽക്കാൻ തങ്ങൾക്കറിയാമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നാലിലും എൽ.ഡി.എഫ് വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തൊടുപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇടത് മുന്നണിക്ക് വെല്ലുവിളികളില്ല. ഉടുമ്പൻചോലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രൻ സുപരിചിതനാണ്. അദ്ദേഹം എം.എൽ.എ ആയിരുന്ന കാലത്ത് നടത്തിയ വികസന പ്രവർത്തനങ്ങളും കഴിഞ്ഞ പത്ത്…
Read Moreകാർ ലോറിയുമായി കൂട്ടിയിടിച്ച് 3 മലയാളികൾക്ക് ദാരുണാന്ത്യം
ബംഗളുരു : കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Read Moreബെംഗളൂരുവിൽ നഴ്‌സായിരുന്ന മലയാളി പെൺകുട്ടി കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചു; ഉറവിടം കണ്ടെത്തിയിട്ടില്ല
ആലപ്പുഴ: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ജീവനെടുത്തു. ആലപ്പുഴ അമ്പലപ്പുഴ നീർക്കുന്നം സ്വദേശിനിയും നഴ്‌സുമായ ആര്യമോൾ (26) ആണ് രോഗബാധയെത്തുടർന്ന് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകളാണ്. ബെംഗളൂരുവിൽ നഴ്‌സായി ജോലി ചെയ്തിരുന്ന ആര്യമോൾ, വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ജോലി രാജിവെച്ച് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ഒരു മാസം മുൻപാണ് ആര്യമോൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്. ആദ്യം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും രോഗം ഭേദമായതിനെത്തുടർന്ന് വീട്ടിലേക്ക്…
Read Moreനിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ സർവീസിലെ 35 വർഷത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന ‘നാം നമ്മെ കൊള്ളയടിക്കുന്നു’ എന്ന പുസ്തകം ഇന്ന് പുറത്തിറങ്ങും. സർക്കാർ വകുപ്പുകളിലെ അഴിമതികളും നയപരമായ പാളിച്ചകളും അക്കമിട്ടു നിരത്തുന്ന പുസ്തകം ഭരണ-ഉദ്യോഗസ്ഥ തലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുൻ ഡിജിപി എ. ഹേമചന്ദ്രൻ പുസ്തകം പ്രകാശനം ചെയ്യും. സർക്കാരിന്റെ മദ്യനയത്തെയും ലോട്ടറിയെയും രൂക്ഷമായി വിമർശിക്കുന്ന പുസ്തകം, ഒന്നാം തീയതിയിലെ മദ്യനിരോധനം വെറും പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇത്തരം നിയന്ത്രണങ്ങൾ ടൂറിസം, കോർപ്പറേറ്റ് മേഖലകളിൽ വലിയ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും കഞ്ചാവ്…
Read Moreക്രിക്കറ്റും കരിയറും കുടുംബവും; ശ്രീശാന്തിന്റെ ജീവിതം പറയുന്ന കൊച്ചിയിലെ കോടികളുടെ ക്രിക്കറ്റ് ആഡംബര കൊട്ടാരം
കൊച്ചി: ഇന്ത്യൻ ക്രിക്കറ്റിലെ ആവേശവും വിവാദങ്ങളും ഒരുപോലെ വിരുന്നെത്തിയ പേരാണ് എസ്. ശ്രീശാന്ത്. 2007-ലെ ട്വന്റി-20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ഇന്ത്യ മുത്തമിടുമ്പോൾ ടീമിലെ നിർണ്ണായക സാന്നിധ്യമായിരുന്ന ഈ മലയാളി താരം, ഇന്ന് തന്റെ ജീവിതം കൊച്ചിയിലെ മനോഹരമായ ഒരു ആഡംബര വസതിയിൽ കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ്. കരിയറിലെ ഉയർച്ച താഴ്ചകൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷം ശ്രീശാന്ത് തന്റെ ജീവിതം കരുപ്പിടിപ്പിച്ചത് ഈ വീടിനെ ചുറ്റിയാണ്. ഇടപ്പള്ളിയിലെ അഭിമാന വസതി കൊച്ചിയിലെ പ്രമുഖമായ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിന് സമീപമാണ് ശ്രീശാന്തിന്റെ ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.…
Read Moreഅടുക്കള ബജറ്റ് വീണ്ടും വെട്ടിലായേക്കും പാൽവില ലിറ്ററിന് നാലു രൂപ കൂടും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
തിരുവനന്തപുരം: കേരളത്തിൽ പാൽവില വർദ്ധിപ്പിക്കാൻ സർക്കാർ പച്ചക്കൊടി കാട്ടി. ലിറ്ററിന് നാലു രൂപയാണ് വർദ്ധിക്കുന്നത്. പാൽവില കൂട്ടണമെന്ന മിൽമ ഫെഡറേഷന്റെ ശുപാർശ സർക്കാർ അംഗീകരിച്ചതോടെ, ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ഫെഡറേഷൻ യോഗം പുതിയ വില ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതോടെ നിലവിൽ 56 രൂപയുള്ള ഒരു ലിറ്റർ പാലിന് 60 രൂപയായി ഉയരും. ലിറ്ററിന് ആറു രൂപ വർദ്ധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ പ്രാഥമിക ആവശ്യം. എന്നാൽ, പൊതുജനങ്ങളുടെ ഭാരം കണക്കിലെടുത്ത് വർദ്ധനവ് നാലു രൂപയായി പരിമിതപ്പെടുത്താൻ സർക്കാർ നിർദ്ദേശിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക…
Read Moreതാമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
കൽപറ്റ: താമരശ്ശേരി ചുരത്തിൽ ഇന്ന് നിയന്ത്രണം. ചുരം ആറാം വളവിൽ വീതികൂട്ടലിനിടെ അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ഇന്ന് ഉയർത്തും. ഈ സമയം നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദേശീയപാത അധികൃതർ. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പൂർണ നിയന്ത്രണം. ചെറിയ വാഹനങ്ങൾ വൺസൈഡ് ആയി കടത്തിവിടും. ചുരം വ്യൂ പോയിന്റിൽ പാറ ഇടിഞ്ഞ ഭാഗത്ത് നെറ്റ് ഇടുന്ന പ്രവൃത്തിയും ഒമ്പതാം വളവിലെ സംരക്ഷണ ഭിത്തിയുടെ പ്രവൃത്തികളും ഇതേസമയം നടക്കുന്നുണ്ട്. സംരക്ഷണഭിത്തിക്കായുള്ള നിലമൊരുക്കുന്നതിനിടെ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. രണ്ടാം വളവിനടുത്ത് കൾവർട്ടിന്റെ പ്രവൃത്തി കൂടി ആരംഭിക്കുന്ന സാഹചര്യത്തിൽ പകൽ സമയത്ത്…
Read More