തിരുവനന്തപുരം: കേരളത്തിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക നടപടികളിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് കടക്കുന്നു. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ എംഎൽഎമാരെയും അടിയന്തരമായി തലസ്ഥാനത്തേക്ക് വിളിച്ചുവരുത്തി. മുഖ്യമന്ത്രി സ്ഥാനത്തിനായി മുതിർന്ന നേതാക്കൾക്കിടയിൽ വടംവലി ശക്തമായതോടെ, എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് ഗ്രൂപ്പ് നേതാക്കൾ. ഹൈക്കമാൻഡ് പ്രതിനിധികളായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്തെത്തും. ഔദ്യോഗിക നിയമസഭാ കക്ഷിയോഗത്തിന് മുന്നോടിയായി എംഎൽഎമാരെ നേരിട്ട് കണ്ട് അഭിപ്രായം തേടാനാണ് നിരീക്ഷകരുടെ നീക്കം. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ എംഎൽഎമാർക്ക് തങ്ങളുടെ അഭിപ്രായം രഹസ്യമായി രേഖപ്പെടുത്താൻ അവസരമൊരുക്കണമെന്ന് പ്രതിപക്ഷ നേതാവ്…
Read MoreCategory: KERALA
പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും
പാചകവാതക – വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹോട്ടലുകൾ പണിമുടക്കും. ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസ്സിയേഷന്റെ നേതൃത്വത്തിൽ 24 മണിക്കൂറാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. കൂടാതെ വിവിധ ഇടങ്ങളിൽ ഓയിൽ കമ്പനികളിലേക്ക് പ്രതിഷേധ മാർച്ചും നടത്തും. മുന്നറിയിപ്പില്ലാതെ 993 രൂപയാണ് വാണിജ്യ സിലിണ്ടറിന് കഴിഞ്ഞദിവസം കൂടിയത്. 3100 ഓളം രൂപയാണ് നിലവിൽ 19 കിലോ സിലിണ്ടറിന്റെ വില. വില കുറക്കാതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഹോട്ടലുകളും കാറ്ററിംഗ് സർവീസുകളും. പശ്ചിമേഷ്യൻ യുദ്ധം വ്യാപാര- വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും…
Read Moreവോട്ട് 3 ശതമാനത്തിൽ നിന്ന് 12-ലേക്ക്; കുണ്ടറ പിടിച്ചില്ലെങ്കിലും കളം പിടിച്ചെന്ന് റോബിൻ, കുണ്ടറക്കാരോട് നന്ദി പറഞ്ഞ് റോബിൻ രാധാകൃഷ്ണൻ
കുണ്ടറ: നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച മുൻ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ചു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും, കഴിഞ്ഞ തവണത്തേക്കാൾ മൂന്നിരട്ടി വോട്ടുകൾ സമാഹരിക്കാൻ സാധിച്ചതിന്റെ ആവേശത്തിലാണ് റോബിനും പ്രവർത്തകരും. ഫലം പുറത്തുവന്നതിന് പിന്നാലെ തന്നിൽ വിശ്വാസമർപ്പിച്ച കുണ്ടറയിലെ വോട്ടർമാർക്ക് റോബിൻ സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിച്ചു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ എൻഡിഎയ്ക്ക് ലഭിച്ചത് വെറും 3.90 ശതമാനം വോട്ടുകൾ മാത്രമായിരുന്നു. എന്നാൽ ഇത്തവണ റോബിൻ രാധാകൃഷ്ണൻ അത് 12 ശതമാനമായി ഉയർത്തി. കഴിഞ്ഞ…
Read Moreഇനിയെങ്കിലും ബിജെപി നേതാക്കൾ അരമനകളുടെ തിണ്ണ നിരങ്ങരുത്; ഹിന്ദു നേതാക്കളെ കാണൂ’: ബിജെപി നേതൃത്വതോട് ലക്ഷ്മിപ്രിയ
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം കൈവരിക്കുകയും എൽഡിഎഫ് കനത്ത തിരിച്ചടി നേരിടുകയും ചെയ്ത പശ്ചാത്തലത്തിൽ, ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് നടി ലക്ഷ്മിപ്രിയ. ക്രൈസ്തവ സഭകളെ പ്രീണിപ്പിക്കുന്ന നിലപാട് ബിജെപി അവസാനിപ്പിക്കണമെന്നും പകരം ഹിന്ദു സമുദായ നേതാക്കളെ കാണാൻ തയ്യാറാകണമെന്നും ലക്ഷ്മിപ്രിയ സോഷ്യൽ മീഡിയയിൽ കുറിച്ചു. “ഇനിയെങ്കിലും അച്ചന്മാരുടെ അരമനകളുടെ തിണ്ണ നിരങ്ങാൻ പോകരുത്. പകരം ഹിന്ദു കമ്മ്യൂണിറ്റികളുടെ നേതാക്കളെ കാണണം,” ലക്ഷ്മിപ്രിയ കുറിച്ചു. എത്രയൊക്കെ ചേർത്തുപിടിച്ചാലും ഉരുട്ടിക്കൊടുത്താലും ക്രൈസ്തവ വിഭാഗം ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അനൂപ്…
Read Moreമലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ
കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തോൽവിക്ക് ന്യായീകരണങ്ങളില്ലെന്നും മഞ്ചേശ്വരത്തുകാരോടൊപ്പം മരണം വരെ താൻ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാവപ്പെട്ടവരുടേയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും വികസന കാര്യങ്ങളിൽ വിവേചനം നേരിടുന്നവരുടേയും ആവശ്യങ്ങൾക്ക് ഏതു സമയത്തും കൂടെയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മലയാളത്തിന് പുറമെ കന്നഡയിലും സുരേന്ദ്രൻ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി എ.കെ.എം അഷറഫ് 32,302 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. നാലാം തവണയും മഞ്ചേശ്വരത്ത് ജനവിധി തേടിയ കെ. സുരേന്ദ്രന് 59,169…
Read Moreഅഭിനയവും സ്റ്റേജ് ഷോകളും ഉപേക്ഷിക്കുന്നു; ഇനിയുള്ള അഞ്ചുവർഷം പാലക്കാടിനായി സമർപ്പിക്കും രമേഷ് പിഷാരടി
പാലക്കാട്: സിനിമയിൽ നിന്നും സ്റ്റേജ് ഷോകളിൽ നിന്നും താത്കാലികമായി വിട്ടുനിൽക്കാൻ തീരുമാനിച്ചതായി പാലക്കാട് മണ്ഡലത്തിലെ നിയുക്ത എംഎൽഎ രമേഷ് പിഷാരടി. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടും ഭാവി പദ്ധതികളും വ്യക്തമാക്കിയത്. വരാനിരിക്കുന്ന അഞ്ചുവർഷക്കാലം പൂർണ്ണമായും പാലക്കാട്ടെ ജനങ്ങൾക്കും മണ്ഡലത്തിന്റെ വികസനത്തിനുമായി മാറ്റിവയ്ക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രധാന ഉപജീവനമാർഗ്ഗമായിരുന്നു സിനിമാഭിനയമെന്നും എന്നാൽ ജനപ്രതിനിധി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായി ഇത് ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അഭിനയം നിർത്തുമ്പോൾ സ്വാഭാവികമായും വരുമാനത്തിൽ കുറവുണ്ടാകുമെന്നും അത്തരമൊരു സാഹചര്യത്തിൽ…
Read Moreബെംഗളൂരുവിൽ ബസിടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് കണ്ണവം സ്വദേശി മുഹമ്മദ് അസദുൽ ഇർഫാൻ (24) ആണ് മരിച്ചത്. ഇന്നലെ രാവിലെ ജാലഹള്ളിയിൽ വെച്ചാണ് അപകടമുണ്ടായത്. ഇർഫാൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ബിഎംടിസി ബസ് ഇടിക്കുകയായിരുന്നു. ദാസറഹള്ളിയിലെ ടോപ്മാർട്ട് സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായിരുന്നു ഇർഫാൻ. മുഹമ്മദ് അലിയുടെയും നസീറയുടെയും മകനാണ്. ഫയാസ് ഏക സഹോദരനാണ്. അപകടത്തിന് പിന്നാലെ ഇർഫാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം പിന്നീട്…
Read Moreനടൻ സന്തോഷ് കെ നായർ അന്തരിച്ചു
പത്തനംതിട്ട: നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു. അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരപരിക്കുണ്ട്. ചൊവ്വാഴ്ച രാവിലെ 6.15-നാണ് അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്. എതിരെവന്ന ട്രക്കുമായി നടൻ സഞ്ചരിച്ച ഇന്നോവ കാർ കൂട്ടിയിടിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. ഉടൻ തന്നെ നാട്ടുകാർ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്.
Read More‘ഇതുമതി കേരളമേ!’;കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ
കോഴിക്കോട്: കേരളം യു.ഡി.എഫ് തരംഗത്തിൽ ഇളകിമറിയുമ്പോൾ വടകരയിൽ നിന്നും വൈകാരികമായ വിജയക്കുറിപ്പുമായി ആർ.എം.പി സ്ഥാനാർത്ഥി കെ.കെ രമ. ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തിൽ തന്നെ കൈവന്ന ഈ ഉജ്ജ്വല വിജയത്തെ ‘രാഷ്ട്രീയ നീതി’ എന്നാണ് രമ വിശേഷിപ്പിച്ചത്. ടി.പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു രമയുടെ പ്രതികരണം. “മതി കേരളമേ! ഇതുമതി!! കുലംകുത്തി എന്ന് ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ചന്ദ്രശേഖരന് കഴിഞ്ഞു,” എന്ന് രമ ഫെയ്‌സ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ടാണ്…
Read Moreപിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് ദൂതൻ വഴിയാണ് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. രാജി സ്വീകരിച്ചതായി രാജ്ഭവൻ അറിയിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരും. കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി ഗവർണറുമായി ഫോണിൽ സംസാരിച്ച ശേഷമാണ് ഔദ്യോഗികമായി കത്ത് നൽകിയത്. കഴിഞ്ഞ തവണ 98 സീറ്റുകൾ നേടി ഭരണത്തുടർച്ചയെന്ന ചരിത്രം കുറിച്ച ഇടതുമുന്നണിക്ക് ഇത്തവണ വലിയ തകർച്ചയാണ് നേരിടേണ്ടി വന്നത്. കേവലം 35 സീറ്റുകളിൽ മാത്രമാണ് എൽ.ഡി.എഫിന്…
Read More